മലയാള സിനിമയിലെ താരദമ്പതികളാണ് ഷാജു ശ്രീധറും ഭാര്യ ചാന്ദ്നിയും. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇരുവര്‍ക്കും രണ്ടു പെണ്‍മക്കളുമുണ്ട്. ഇപ്പോഴിതാ, താരദമ്പതികളുടെ വീട്ടിലേക്ക് നടനും എംപിയുമായ സുരേഷ് ഗോപി അതിഥിയായി എത്തിയതിന്റെ വിശേഷമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. സുരേഷ് ഗോപിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് ഷാജുവിനും കുടുംബത്തിനും ഉള്ളത്. വളരെക്കാലമായി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുന്നുമുണ്ട്. എന്നാല്‍ തിരക്കുകള്‍ കാരണം വീട്ടിലേക്ക് വരാന്‍ സാധിക്കാതിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം സമയവും സന്ദര്‍ഭവുമെല്ലാം ഒത്തുവരികയായിരുന്നു. ഇതോടെ അതിരാവിലെ വീട്ടിലെത്തുമെന്ന് സുരേഷ് ഗോപി അറിയിച്ചപ്പോള്‍ പുലര്‍ച്ചെ തന്നെ അടുക്കളയില്‍ കയറി വിഭവങ്ങളെല്ലാം ഒരുക്കുകയായിരുന്നു ചാന്ദ്നി. അതിനു മുന്നേ രാധിക ചേച്ചിയെ വിളിച്ച് സുരേഷ് ഏട്ടന്റെ ടേസ്റ്റും ഇഷ്ടങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു. അങ്ങനെയാണ് ദോശയും ഇഡ്ഡലിയും ഗോതമ്പ് പുട്ടും ഒട്ടനവധി മധുര പലഹാരങ്ങളും തുടങ്ങി എല്ലാ വിഭവങ്ങളും ചാന്ദ്നി തന്നെ ഒരുക്കിയത്.
കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം എത്തിയപ്പോള്‍ കൈനീട്ടി സ്വീകരിക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. തുടര്‍ന്ന് അദ്ദേഹത്തിന് പ്രാതല്‍ വിളമ്പി നല്‍കുന്നതും അദ്ദേഹം രുചിയോടെ കഴിക്കുന്നതുമെല്ലാം ഷാജു പങ്കുവച്ച വീഡിയോയില്‍ കാണാമായിരുന്നു. 25 വര്‍ഷം മുമ്പാണ് ഷാജുവും ചാന്ദ്നിയും വിവാഹജീവിതം ആരംഭിച്ചത്. അവരുടെ പ്രണയ ഒല്‍ച്ചോട്ട ജീവിതത്തിന് അന്ന് പിന്തുണയേകിയവരില്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. രണ്ട് പേരും സുഹൃത്തുക്കളായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം അറിയാമായിരുന്നുവെങ്കിലും അതു തുറന്നു പറഞ്ഞില്ല. എന്നാല്‍ പിന്നീട് അത് സെറ്റായി. കത്തുകളിലൂടെയായിരുന്നു പ്രണയം. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ മെച്ചപ്പെടുത്തുകയായിരുന്നു ആ സമയത്ത് ഷാജു ശ്രീധര്‍. ചാന്ദ്നി നായിക നിരയില്‍ സജീവവും. അതുകൊണ്ടു തന്നെ പെണ്ണ് ചോദിച്ച് ഷാജു ചാന്ദ്നിയുടെ വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. അങ്ങനെ ഗംഭീര പ്ലാനിംഗിനൊടുവിലാണ് ഇവരുടെ ഒളിച്ചോട്ട വിവാഹം നടന്നത്.
വീട്ടുകാര്‍ പ്രണയം അംഗീകരിക്കാത്തതു കൊണ്ടു തന്നെ ഉറക്കും ഭക്ഷണവുമില്ലാത്ത ദിവസങ്ങളായിരുന്നു അന്ന് ചാന്ദ്നിയ്ക്ക്. വീട്ടില്‍ പ്രണയം പിടിച്ച്, കല്യാണത്തിന് സമ്മതിക്കാതെയായപ്പോള്‍ വീട്ടുകാരോട് പോലും ചാന്ദ്നി മിണ്ടുമായിരുന്നില്ല. പക്ഷേ ഒളിച്ചോട്ടം പ്ലാന്‍ ചെയ്തതോടെ ചാന്ദ്നി മിണ്ടി തുടങ്ങി. ഒടുവില്‍ കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് രണ്ടു വണ്ടി മാറിക്കയറിയൊക്കെയാണ് ഒളിച്ചോട്ട വിവാഹത്തിന് ചാന്ദ്നി എത്തിയത്. പക്ഷേ ഒളിച്ചോടിപ്പോയി കല്യാണം കഴിച്ച ദിവസം തന്നെ എല്ലാം ഓക്കെയായി, രണ്ട് വീട്ടുകാര്‍ക്കും ഒരു പ്രശ്‌നവും ഇല്ല. അന്ന് വൈകുന്നേരം തന്നെ ചാന്ദ്‌നിയുടെ വീട്ടിലെ എല്ലാവരും ഷാജുവിന്റെ വീട്ടിലേക്ക് വന്നു. ഇനി എന്തായാലും ഒരു ഫങ്ഷന്‍ നടത്തി അതങ്ങ് അംഗീകരിക്കാം എന്ന് എല്ലാവരും പറയുകയായിരുന്നു.