Latest News

ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല; ഭാര്യയെ അത്രമാത്രം സ്‌നേഹിച്ചിരുന്ന ഭാസുരാംഗന്‍; ഒടുവില്‍ ആ തീരുമാനം എടുത്തത് എന്തിന്; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതിന്റെ കാര്യം

Malayalilife
ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല; ഭാര്യയെ അത്രമാത്രം സ്‌നേഹിച്ചിരുന്ന ഭാസുരാംഗന്‍; ഒടുവില്‍ ആ തീരുമാനം എടുത്തത് എന്തിന്; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതിന്റെ കാര്യം

ഭാര്യയെ അത്രമാത്രം സ്‌നേഹിച്ചിരുന്നു അയാള്‍. പക്ഷേ അതെല്ലാം ഒറ്റനിമിഷത്തില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. രോഗവും സാമ്പത്തിക പ്രതിസന്ധിയും തളര്‍ത്തിയ ജീവിതത്തില്‍ നിന്ന് മുക്തി തേടിയ ഭാസുരാംഗന്‍ ഭാര്യ ജയന്തിയെ ആശുപത്രി മുറിയില്‍ കൊന്നശേഷം സ്വന്തം ജീവനും അവസാനിപ്പിക്കുകയായിരുന്നു. ഭാര്യയെ ഇത്രമാത്രം സ്‌നേഹിച്ച ഒരു വ്യക്തി ഇത്തരം ഒരു കാര്യം ചെയ്യുമെന്ന് ആരും തന്നെ കരുതിയില്ല. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ഭാസുരാംഗനും അദ്ദേഹത്തിന്റെ ഭാര്യയും. നാട്ടുകാര്‍ക്ക് എന്നും സ്‌നേഹപൂര്‍വമായ മുഖമായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ ഈ തീരുമാനത്തില്‍ ഒരു ഗ്രമം മുഴുവന്‍ ഞെട്ടിലിലാണ്. 

'ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല' എന്നായിരുന്നു ഭാസുരാംഗന്‍ പലപ്പോഴും പറയാറുണ്ടായിരുന്നത് എന്ന് ബന്ധുക്കള്‍ പറയുന്നു. ജയന്തിയോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്നേഹം അത്രയേറെ ആഴത്തിലായിരുന്നുവെന്നും അവരുടെ ജീവിതം പരസ്പരം അടുപ്പമുള്ളതാണെന്നും എല്ലാവര്‍ക്കും അറിയുമായിരുന്നു. നാട്ടുകാര്‍ പറയുന്നത്, ഭാസുരാംഗന്‍ ഒരിക്കലും ആരോടും ദോഷം പറയാത്ത, എല്ലാരോടും സ്നേഹത്തോടെ പെരുമാറുന്ന, സമൂഹത്തിലെ സജീവ സാന്നിധ്യമായ ഒരാളായിരുന്നു എന്നാണ്.

അദ്ദേഹം ഭാര്യയെ ആശുപത്രി മുറിയില്‍ കൊലപ്പെടുത്തിയശേഷം കെട്ടിടത്തില്‍നിന്ന് ചാടി ജീവന്‍ അവസാനിപ്പിച്ചതെന്ന വാര്‍ത്ത കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഇത്തരമൊരു കാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും എന്ന് ഒരാളും കരുതിയിരുന്നില്ല. ഇരുവരുടെയും ബന്ധം അത്രയും ശക്തമായിരുന്നതിനാല്‍, ജയന്തിയുടെ വേദനയും രോഗവും കാണാന്‍ ഭാസുരാംഗന്‍ക്ക് സഹിക്കാനായില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഭാസുരാംഗന്റെ ഈ ദാരുണമായ തീരുമാനത്തിന് പിന്നില്‍ സ്നേഹത്തോടൊപ്പം രോഗവും സാമ്പത്തിക ബുദ്ധിമുട്ടും ചേര്‍ന്ന ദുഃഖകഥയാണെന്ന് എല്ലാവരും കരുതുന്നു.

വൃക്ക രോഗത്തെ തുടര്‍ന്ന് ജയന്തി ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. വീണ്ടും സര്‍ജറിക്ക് അഞ്ച് ലക്ഷത്തോളം രൂപ വേണ്ടിവരുമായിരുന്നു. ചികിത്സാ ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഇവര്‍ ബുദ്ധിമുട്ടിയിരുന്നു. രണ്ട് പേരും പരസ്പരം വലിയ അടുപ്പത്തിലായിരുന്നു. ആശുപത്രിയില്‍ കാണിക്കാന്‍ ഒപി  വരെ എടുത്തിരുന്നു. പക്ഷേ ഇങ്ങനെയാണ് അവസാനിച്ചിരിക്കുന്നത്. നാട്ടിലെ പൊതുപരിപാടികളില്‍ സജീവമായിരുന്ന ഭാസുരാംഗന്‍ പുരുഷ സംഘത്തിലെ അംഗമായിരുന്നു. രോഗം കാരണം അനുഭവിക്കുന്ന കഷ്ടതകളും സാമ്പത്തിക ബാധ്യതയുമാകാം ഭാര്യയെ കൊല്ലാനും ജീവനൊടുക്കാനും ഭാസുരാംഗനെ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. വൃക്ക തകരാറിലായതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ജയന്തിക്കു ഡയാലിസിസ് ആരംഭിച്ചത്. രോഗം മൂര്‍ഛിച്ചതോടെ കഴിഞ്ഞ ഒന്നിന് ഉച്ചയ്ക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡയാലിസിസിന് കയ്യില്‍ ട്യൂബിട്ടതുമായി ബന്ധപ്പെട്ട് അണുബാധ ഉണ്ടായി. തുടര്‍ന്ന് കഴിഞ്ഞ 5ന് ഒരു ശസ്ത്രക്രിയ കഴിഞ്ഞു. വീണ്ടും ശസ്ത്രക്രിയയ്ക്കു വലിയ തുക കണ്ടെത്തേണ്ടിയിരുന്നു.

ആഴ്ചയില്‍ 2 ഡയാലിസിസാണ് നടത്തിയിരുന്നത്. സ്വകാര്യ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്കു വലിയ ചെലവായി. തുടര്‍ ചികിത്സയ്ക്ക് സാമ്പത്തികമായി കുടുംബം ബുദ്ധിമുട്ടിയിരുന്നു. ചികിത്സ നടത്തിയതില്‍ കടം ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. മുന്‍പ് മരപ്പണി കരാര്‍ എടുത്തു ചെയ്തിരുന്നെങ്കിലും പ്രായത്തിന്റെ അവശത കാരണം കുറച്ചുകാലമായി ജോലിക്കു പോകുന്നില്ല. ഇതിനിടെ പക്ഷാഘാതം കാരണം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. രോഗം ഭേദപ്പെട്ടെങ്കിലും നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. 

karakulam jayanthy murder husband bhasurangan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES