ക്രിസ്ത്യന്‍ മതാചാരപ്രകാരം പേളിമാണിയുടെയും ശ്രീനിഷിന്റെയും വിവാഹം ഞായറാഴ്ചയായിരുന്നു നടന്നത്. ഇപ്പോഴിതാ പാലക്കാട്ട് ശ്രീനിയുടെ സ്വദേശത്ത് ഇവരുടെ വിവാഹചടങ്ങുകള്‍ നടന്നിരിക്കുകയാണ്. കാരക്കുറിശിയിലെ അമ്മു ആഡിറ്റോറിയത്തിലാണ് ഇന്ന് ഇവരുടെ വിവാഹം നടന്നിരിക്കുന്നത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. സാരിയും ആഭരണങ്ങളും ധരിച്ച് വധുവായി അണിഞ്ഞൊരുങ്ങി പേളി എത്തിയപ്പോള്‍ കസവ് കുര്‍ത്തയും മുണ്ടുമാണ് ശ്രിനീ ധരിച്ചത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് വരനെയും വധുവിനെയും ആഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. പിന്നീട് നിറഞ്ഞ അതിഥികളുടെ സാനിധ്യത്തില്‍ ശ്രീനിഷ് പേളിക്ക് താലി ചാര്‍ത്തി. പിന്നീട് പരസ്പരം പൂമാലയുംമിട്ട് ശ്രീനി പേളിയുടെ കൈ പിടിച്ചു. വിഭവസമൃദ്ധമായ സദ്യയാണ് കല്യാണത്തിനായി ഒരുക്കിയിട്ടുണ്ട്. സിനി ലൈഫ് പകര്‍ത്തിയ എക്സ്‌ക്ലൂസിവ് കല്യാണദൃശ്യങ്ങള്‍ കാണാം.