തമിഴിലെ കിരീടം വയ്ക്കാത്ത റാണിയാണ് നടി തൃഷ. തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച തൃഷ ഇടയ്ക്ക് നിവിന്‍ പോളിയൊടൊപ്പം മലയാള സിനിമയിലും മുഖം കാണിച്ചിരുന്നു. എന്നാല്‍ തമിഴ് നാട്ടുകാരി എന്ന് പലരും കരുതുന്ന തൃഷ യഥാര്‍തത്തില്‍ മലയാളിയാണ്.
വളര്‍ന്നത് ചെന്നൈയിലാണെങ്കിലും പൂര്‍വ്വികരെല്ലാം കേരളീയരാണെന്നും അതിനാല്‍ തന്നെ താന്‍ മലയാളി ആണെന്നും തൃഷ തന്നെയാണ് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. പാലക്കാട്ടെ അയ്യര്‍ കുടുംബമാണ് തൃഷയുടേത്. അച്ഛന്‍ കൃഷ്ണനും അമ്മ ഉമയും പാലക്കാട് കല്‍പാത്തിയിലാണ് ജനിച്ചു വളര്‍ന്നത്. ഇതിനും പുറമേ തൃഷയുടെ മുത്തശ്ശിയുടെ വീട് മൂവാറ്റുപുഴയിലാണ്. മുത്തശ്ശി മരിക്കുന്നതു വരെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കുടുംബ സമേതം കാണാന്‍ വരുമായിരുന്നു എന്നും തൃഷ വ്യക്തമാക്കുന്നു. ഇപ്പോള്‍ ജീവിക്കുന്നത് ചെന്നൈയിലെങ്കിലും കേരളം തനിക്ക് സ്വന്തം നാട് തന്നെയെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. തൃഷയുടെ മാതാപിതാക്കള്‍ ചെന്നൈയില്‍ കുടിയേറിയതിനാല്‍ ചെന്നൈയിലാണ് തൃഷ പഠിച്ചതൊക്കെ തന്നെ. എന്നാല്‍ തൃഷയുടെ വീട്ടില്‍ അച്ഛനും അമ്മയും തമ്മില്‍ മലയാളമാണ് സംസാരിച്ചിരുന്നത്. എന്നാല്‍ വീട്ടിലെ സംസാരഭാഷ തമിഴായിരുന്നു. അതുകൊണ്ട് തന്നെ തൃഷ മലയാളം പഠിക്കാന്‍ ശ്രമിച്ചില്ല. അതിനാല്‍ തന്നെ മൂവാറ്റുപുഴയിലെ മുത്തശ്ശിയുടെ അടുത്തു വരുമ്പോള്‍ പോലും അവര്‍ തൃഷയോട് സംസാരിച്ചിരുന്നതു തമിഴിലാണ്. മലയാളം കേട്ടാല്‍ തനിക്കു മനസ്സിലാകുമെന്നും പക്ഷേ, തിരിച്ചു മറുപടി പറയാന്‍ അറിയില്ലെന്നും പറയുന്ന തൃഷ പഠിക്കാന്‍ വളരെ പ്രയാസമുള്ള ഭാഷയാണ് മലയാളം എന്നാണ് പറയുന്നത്.
അതുപോലെ തന്നെ തൃഷയ്ക്ക് ഏറ്റെവും ഇഷ്ടം മലയാളത്തിലെ സ്വന്തം ലാലേട്ടനെയാണ്. 'വിണ്ണൈത്താണ്ടി വരുവായാ'യില്‍ 'ജെസി'യെന്ന ആലപ്പുഴക്കാരിയായി വേഷമിട്ടത് മറക്കാനാകില്ലെന്നും തൃഷ പറയുന്നു. സിനിമയുടെ ഷൂട്ടിന് മുപ്പതു ദിവസത്തോളം ആലപ്പുഴയില്‍ ഉണ്ടായിരുന്നു. നല്ല ചൂടുള്ള സമയമായിരുന്നെന്നും ഒഴിവുദിവസങ്ങളില്‍ കരയിലും കായലിലുമായി ഒരുപാടു സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങിയെന്നും തൃഷ പറയുന്നു. പുട്ടും കടലേം അപ്പോം ഒക്കെ വയറു നിറയെ കഴിച്ചെന്നും താരം സന്തോഷത്തോടെ വ്യക്തമാക്കുന്നു.