Latest News

നിന്നെ കോടതി കയറ്റിയിട്ടേ കാര്യമുള്ളൂ; അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവിനെതിരെ പരാതിയുമായി നടി സുരഭി സന്തോഷ്

Malayalilife
 നിന്നെ കോടതി കയറ്റിയിട്ടേ കാര്യമുള്ളൂ; അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവിനെതിരെ പരാതിയുമായി നടി സുരഭി സന്തോഷ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സുരഭി സന്തോഷ്. 2018 വര്‍ഷത്തില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കുട്ടനാടന്‍ മാര്‍പാപ്പ. കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ തനിക്ക് അശ്ലീല സന്ദേശം അയച്ച ഒരു വ്യക്തിക്കെതിരെ രംഗത്തെത്തുകയാണ് നടി. ഇത് സംബന്ധിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മെസ്സേജുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചാണ് താരം ഇതിനെക്കുറിച്ച് പറഞ്ഞത്. അക്കൗണ്ട് ഹാക്ക് ആയി എന്നും താന്‍ അല്ല മെസ്സേജ് അയച്ചത് എന്നുമൊക്കെയാണ് ഇപ്പോള്‍ യുവാവ് പറയുന്നത്. മെസ്സേജ് കണ്ടിട്ടില്ല എന്നും ഫെയ്ക്ക് ക്രിയേറ്റ് ചെയ്തതാണ് എന്നുമൊക്കെയുള്ള സന്ദേശങ്ങള്‍ യുവാവ് ഇപ്പോള്‍ അയക്കുന്നുണ്ട്.

എന്നാല്‍ നിന്നെ കോടതി കയറ്റിയിട്ട കാര്യമുള്ളൂ എന്നാണ് നടിയുടെ ഇപ്പോഴത്തെ പ്രതികരണം. ക്ഷമാപരണം തുടരുകയും ചെയ്യുന്നുണ്ട് യുവാവ്. പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ എന്നൊക്കെയാണ് യുവാവ് ചോദിക്കുന്നത്. നടിയോ മോഡലോ ഏത് സ്ത്രീയോ ആയിക്കോട്ടെ അവരുടെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കും എന്നും അതുമായി നിങ്ങള്‍ക്ക് ഒത്തുപോകാന്‍ പറ്റില്ലെങ്കില്‍ അവരെ എന്തും വിളിച്ചു പറയരുത് എന്നുമാണ് താരം പറയുന്നത്. അത്തരത്തില്‍ സ്വന്തം മാലിന്യം മറ്റുള്ളവരുടെ മേലേക്ക് വലിച്ചെറിഞ്ഞാല്‍ അത് നിങ്ങളുടെ മുഖത്തേക്ക് തന്നെ തിരിച്ചു അറിയപ്പെടും എന്നാണ് താരം ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ എഴുതിയത്.

അതേസമയം കുറച്ചു ദിവസങ്ങള്‍ക്കുമുണ്ടായിരുന്നു നടിയുടെ വിവാഹം നടന്നത്. ബോളിവുഡിലെ ഗായകന്‍ ആയിട്ടുള്ള പ്രണവ് ചന്ദ്രനാണ് ഇവരുടെ ഭര്‍ത്താവ്. സരിഗമ ലേബലില്‍ ആര്‍ട്ടിസ്റ്റ് ആണ് ഇദ്ദേഹം. മലയാളിയാണ് എങ്കിലും മുംബൈയിലാണ് ഇവര്‍ ജനിച്ചതും വളര്‍ന്നതും. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

surabhi santosh takes legal action

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES