Latest News

മീഡിയയില്‍ വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛന്‍; ഇനി ആളുകളോട് എന്നെ പറ്റി പറയാന്‍ അച്ഛനില്ല എന്നത് ഒരു സത്യം; അവസാനം വരെ പൊന്നുപോലെ നോക്കാന്‍പറ്റി എന്നത് മാത്രമാണ് ആശ്വാസം; അച്ഛന്റെ ഓര്‍മയില്‍ അവതാരക പാര്‍വതി ആര്‍ കൃഷ്ണയുടെ കുറിപ്പ്

Malayalilife
മീഡിയയില്‍ വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛന്‍; ഇനി ആളുകളോട് എന്നെ പറ്റി പറയാന്‍ അച്ഛനില്ല എന്നത് ഒരു സത്യം; അവസാനം വരെ പൊന്നുപോലെ നോക്കാന്‍പറ്റി എന്നത് മാത്രമാണ് ആശ്വാസം; അച്ഛന്റെ ഓര്‍മയില്‍ അവതാരക പാര്‍വതി ആര്‍ കൃഷ്ണയുടെ കുറിപ്പ്

ഭിനേത്രിയും ഒപ്പം മോഡലും ചാനല്‍ ഷോകളില്‍ അവതാരകയുമാണ് പാര്‍വതി ആര്‍ കൃഷ്ണ. പാര്‍വതിയെ ഈ മേഖലയിലേക്ക് എത്തുവാന്‍ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചത് സ്വന്തം അച്ഛന്‍ തന്നെയായിരുന്നു.എന്നാലിപ്പോള്‍ തനിയ്ക്ക് ഉയരാന്‍ കരുത്തു നല്‍കിയ മനുഷ്യന്റെ വേര്‍പാടില്‍ തളര്‍ന്ന് കരയുകയാണ് പാര്‍വതിയും മകനും കുടുംബവും എല്ലാം. അച്ഛനെ കുറിച്ച് പാര്‍വതി പങ്കുവച്ച ഹൃദയ സ്പര്‍ശിയായ വാക്കുകളാണ് പ്രേക്ഷകരേയും വേദനയിലേക്ക് ആഴ്ത്തുന്നത്.

എന്നെ പറ്റി വാനോളം പുകഴ്ത്തുമ്പോള്‍ ഞാന്‍ പലപ്പോഴും അച്ഛനോട് പറയുമരുന്നു , അച്ഛാ എല്ലാരും കളിയാക്കും ഇനി അങ്ങനെ പറയരുതേ എന്നൊക്കെ .. എന്തൊക്കെ വന്നാലും പെണ്മക്കള്‍ക് അച്ഛന്‍ എന്നത് ഒരു ശക്തി തന്നെ ആണ് .. ഇനി അങ്ങനെ ആളുകളോട് എന്നെ പറ്റി പറയാന്‍ അച്ഛനില്ല എന്നത് ഒരു സത്യം ആണെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല .. ഓരോ കാര്യത്തിനും ഞാനും അച്ഛനും എപ്പോഴും വഴക്കുണ്ടാക്കും .. കാരണം നമ്മള്‍ വഴക്കുണ്ടാക്കിയാലും നമ്മളെ ഒരിക്കലും വിഷമിപ്പിക്കാതെ നമ്മളോടൊപ്പം ഉണ്ടാകുന്നത് അച്ഛനമ്മമാര്‍ തന്നെ ആയിരിക്കും .. ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും എന്റെ അച്ഛന്‍ ഇല്ല .. ഇത്രേ ഉള്ളു എല്ലാവരും .. ആവോളം സ്നേഹിച്ചോണേ അച്ഛനേം അമ്മേം ഒക്കെ .. ഇല്ലാണ്ടാവുമ്പോള്‍ ഉള്ള വേദന ഒട്ടും സഹിക്കാന്‍ കഴിയില്ല ... ഒന്നുടെ അമര്‍ത്തി കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും ഒക്കെ കൊതി വരുമെന്നേ .. സ്ട്രോക്ക് വന്നതിനു ശേഷം അവസാന 4 മാസം അച്ഛന് ഞങ്ങളെ ആരെയും മനസിലാവുന്നുണ്ടാരുന്നില്ല .. അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാന്‍ പറ്റി എന്നത് മാത്രേ ഉള്ളു ഒരു ആശ്വാസം .. കാണുന്നുണ്ടാകും എല്ലാം..

പാര്‍വതിയുടെ കുറിപ്പ് വായിച്ച് താരത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരും വരെ സങ്കടത്തിലായി എന്നത് കമന്റ് ബോക്സില്‍ നിന്നും വ്യക്തമാണ്. ദൈവം ഈ വലിയ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ പാര്‍വതിയേയും കുടുംബത്തെയും സഹായിക്കട്ടെയെന്നും പ്രാര്‍ത്ഥനകളും സ്നേഹവും നേരുന്നുവെന്നുമാണ് കമന്റുകള്‍ ഏറെയും. അച്ഛനെപ്പോഴും പാര്‍വതിക്കൊപ്പമുണ്ടെന്നും ചിലര്‍ താരത്തിന് ആശ്വാസം പകര്‍ന്ന് കുറിച്ചു. കഴിഞ്ഞ ദിവസവും അച്ഛനോടൊപ്പമുള്ള ചിത്രവും കുറിപ്പും പാര്‍വതി പങ്കുവെച്ചിരുന്നു.

പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ സുന്ദരി ഇന്‍സ്റ്റഗ്രാം പേജിലും യുട്യൂബിലുമെല്ലാം സജീവമാണ്. അമ്മമാനസം, ഈശ്വരന്‍ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. പാര്‍വതിയും മകന്‍ അച്ചുകുട്ടനും ഒരുമിച്ചുള്ള വീഡിയോകള്‍ക്കാണ് ആരാധകര്‍ ഏറെയും. പ്രസവശേഷം ശരീര ഭാരം കുറച്ച് പാര്‍വതി നടത്തിയ മേക്കോവറും വൈറലായിരുന്നു. കുഞ്ചാക്കോ ബോബന്‍ സിനിമ ഗര്‍ര്‍ ആണ് പാര്‍വതി അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

parvathy r krishnas emotional post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക