ജനപ്രിയ പരമ്പരയായിരുന്ന പരസ്പരം അവസാനിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോളന്‍മാര്‍ ആഘോഷമാക്കുന്നത്. ദീപ്തി ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെയും ഭര്‍ത്താവും ബേക്കറിക്കടക്കാരനുമായ സൂരജിന്റെയും കഥയാണ് പരസ്പരം പറഞ്ഞിരുന്നത്. അഞ്ചുവര്‍ഷമായി വീട്ടമ്മരാരുടെ ഉറക്കം കെടുത്തിയിരുന്ന സീരിയല്‍ അവസാനിച്ചത് ദീപ്തിയും സൂരജും മരിച്ചതോടെയാണ്. സീരിയലിന്റെ റേറ്റിങ്ങ് കുറഞ്ഞതോടെ ഇരുവരെയും സംവിധായകന്‍ കൊല്ലുകയായിരുന്നു എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.
അവസാന എപിസോഡില്‍ ബോംബ് വിഴുങ്ങിയാണ് ദീപ്തിയും സൂരജും മരിച്ചത്. അതേസമയം എട്ടുമണിക്ക് സംപ്രേകഷണം ചെയ്തിരുന്ന പരസ്പരം കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് ആറരയ്ക്കാക്കിയത്. റേറ്റിങ്ങ് കുറഞ്ഞതോടെയാണ് സീരിയലിന്റെ സമയവും മാറിയത്. ഇപ്പോള്‍ കാണാന്‍ മുമ്പത്തെ അത്രയും പ്രേക്ഷകരില്ലാത്തതിനാലാണ് കഥയുടെ ഗതി മുന്നോട്ട് പോകാന്‍ പറ്റാതെ ഇരുവരെയും കൊന്ന് സീരിയല്‍ നിര്‍ത്തിയതെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.
കുടുംബാംഗങ്ങളെ തീവ്രവാദികള്‍ ബന്ധിയാക്കുകയും സൂരജിനെക്കൊണ്ട് ദീപ്തിയെ അവിടേക്ക് വിളിച്ച് വരുത്തുകയും ചെയ്തതോടെയാണ് പുതിയ വഴിത്തിരിവിലേക്ക് പരമ്പര നീങ്ങിയത്. അവര്‍ നല്‍കിയ ഗുളിക വിഴുങ്ങിയതോടെയാണ് പുതിയ പ്രശ്നം ഉടലെടുത്തത്. അതിബുദ്ധിമതിയായ ദീപ്തി അത് നാവിനടിയില്‍ വെച്ച് വിഴുങ്ങുന്നതായി അഭിനയിച്ചപ്പോള്‍ നിഷ്‌കളങ്കനായ സൂരജ് അത് വിഴുങ്ങുകയായിരുന്നു. വിഴുങ്ങിയ ബോംബ് നിര്‍വീര്യമാക്കാനാവില്ലെന്നറിഞ്ഞതോടെയാണ് സൂരജ് പെട്ടുപോയത്. ബോംബ് ഡോക്ടര്‍മാര്‍ക്ക് പുറത്തെടുക്കാന്‍ പറ്റാതെ വന്നോതൊടെ ദീപ്തിയും ബോംബ് ഗുളിക വിഴുങ്ങി. തുടര്‍ന്ന് ഇരുവരും ഓടി ഒരു ബോട്ടില്‍ കയറി കായലിന്റെ മദ്ധ്യത്തിലെത്തി. ബോട്ടില്‍ കായലിന്റെ നടുക്കുവച്ചാണ് ഇരുവരും പൊട്ടിത്തെറിച്ച് മരിച്ചത്. 1524ാമത്തെ എപ്പിസോഡ് അവസാനിച്ചതോടെയാണ് പരസ്പരം പരമ്പരയ്ക്ക് അവസാനമായത്. ഇതോടെ പെട്ടെന്ന് സീരിയല്‍ തീര്‍ന്നതോടെ വീട്ടമ്മമാരും സങ്കടകണ്ണീരിലായി.