Latest News

അത്തരത്തിലൊരു ക്ലൈമാക്സ് മലയാളികള്‍ക്ക് ദഹിക്കില്ലെന്നും വേണ്ടെന്നും ഞാന്‍ പരമാവധി പറഞ്ഞതാണ്; നായകന്റെ വെളിപ്പെടുത്തല്‍

Malayalilife
അത്തരത്തിലൊരു ക്ലൈമാക്സ് മലയാളികള്‍ക്ക് ദഹിക്കില്ലെന്നും വേണ്ടെന്നും ഞാന്‍ പരമാവധി പറഞ്ഞതാണ്;  നായകന്റെ വെളിപ്പെടുത്തല്‍

രസ്പരം സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്സിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയമാണ്. ക്യാപ്സൂള്‍ ബോംബെന്ന പുത്തന്‍ സങ്കേതിക വിദ്യയാണ് ഏവരെയും ചിരിപ്പിച്ചത് . എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്നു നില്‍ക്കുന്ന ക്ലൈമാക്സ് അന്നേ വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് സീരിയലിലെ നായകന്‍ വിവേക് ഗോപന്‍ പറയുന്നു.

മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഒരു ക്ലൈമാക്സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഹിന്ദി പതിപ്പില്‍ അങ്ങിനെയായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. രണ്ടു പേരും മരിക്കുന്നതിനെ കുറിച്ചും ഒരു പാട് ആളുകള്‍ സങ്കടമറിയിച്ചിരുന്നു എന്നാല്‍ ക്ലൈമാക്സ് എന്ന രീതിയിലേക്ക് വരണമെങ്കില്‍ അത്തരം ഒരു കാര്യം വേണമെന്നതിനാലാണ് അത് ചെയ്തത് എന്നും വിവേക് പറയുന്നു.

അതേസമയം സീരിയലിന്റെ ക്ലൈമാക്സിനെ കളിയാക്കികൊണ്ടുള്ള നെഗറ്റീവ് കമന്റുകളെ അപ്രസക്തമാക്കുന്ന വിജയമാണ് സീരിയല്‍ സ്വന്തമാക്കിയതെന്ന് നായിക ഗായത്രി അരുണും അഭിപ്രായപ്പെട്ടു. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു.

parasparam serial, Vivek Gopan, standpoint

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES