ലക്ഷ്മി നായരുടെ ഭര്‍ത്താവ് സിനിമാ നടന്‍ ആണെന്ന് അറിയുമോ; ആരെന്ന് അറിഞ്ഞ് അമ്പരന്ന് പ്രേക്ഷകര്‍; വലിയ രഹസ്യം പങ്കുവച്ച് താരം

Malayalilife
ലക്ഷ്മി നായരുടെ ഭര്‍ത്താവ് സിനിമാ നടന്‍ ആണെന്ന് അറിയുമോ; ആരെന്ന് അറിഞ്ഞ് അമ്പരന്ന് പ്രേക്ഷകര്‍;  വലിയ രഹസ്യം പങ്കുവച്ച് താരം

കുക്കറി ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് പാചക വിദഗ്ധയും ലോ അക്കാഡമി പ്രിന്‍സിപലും ഒക്കെയായിരുന്ന ലക്ഷ്മി നായര്‍. യൂട്യൂബിലൂടെയാണ് പുത്തന്‍ കുക്കിങ്ങ് സീക്രട്സും റെസിപികളുമായി ലക്ഷ്മി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കൈരാളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന് ഫ്ലേവേഴ്‌സ് ഓഫ് ഇന്ത്യ,  മാജിക് ഓവന്‍  എന്നീ കുക്കറി ഷോകളിലൂടെ മലയാളി വീട്ടമ്മമാരുടെ മനസ്സില്‍ ഇടം നേടാന്‍ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തന്റെ വിവാഹത്തെ കുറിച്ചും വരനെ കണ്ടുപിടിച്ചതിനെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുയാണ് ലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിവാഹവിശേഷങ്ങള്‍ ലക്ഷ്മി നായര്‍ പറയുന്നത്. തന്റെ ഭര്‍ത്താവിനെകുറിച്ച് ലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

വക്കീല്‍ കുടുംബമാണ് ലക്ഷ്മിയുടേത്. അതിനാല്‍ മകളെ വക്കീലിനെകൊണ്ട് തന്നെ കെട്ടിക്കണമെന്നായിരുന്നു ലക്ഷ്മിയുടെ പിതാവിന്റെ ആഗ്രഹം.  എന്നാല്‍ ലക്ഷ്മിക്ക് ഒരു എന്‍ആര്‍ ഐയെ വിവാഹം കഴിച്ച് വിദേശത്ത്് സെറ്റിലാകാനായിരുന്നു ഇഷ്ടം. ഒടുവില്‍ ലക്ഷ്മിയുടെ കോളേജിലെ തന്നെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയുടെ ആലോചന അച്ഛന്‍ കൊണ്ടുവന്നു. നായര്‍ അജയ് കൃഷ്ണന്‍ എന്നായിരുന്നു വരന്റെ പേര്. പൂനെയില്‍ പഠിക്കുകയാണ്. നോര്‍ത്ത് ഇന്ത്യയിലോക്കെ പഠിക്കുമ്പോള്‍ അവിടെ സര്‍ നെയിം ആണ് പേരിന് മുന്‍പില്‍ ഇടുക. വീട്ടില്‍ അദ്ദേഹത്തെ ബോബി എന്നും എന്നെ മോളിയും എന്നാണ് വിളിക്കുന്നത്. അത് കൊണ്ട് ബോബനും മോളിയുമെന്ന് പറഞ്ഞ് വീട്ടില്‍ എല്ലാവരും കളിയാക്കാറുണ്ടായിരുന്നു. വക്കീലിനെ വേണ്ട എന്നത് അല്ലാതെ കാണാനൊക്കെ നന്നായിരിക്കണം എന്നതായിരുന്നു എന്റെ മറ്റൊരു നിബന്ധന. എനിക്ക് കണ്ട് ഇഷ്ടപ്പെടണം അത്രയേ ഉള്ളു. 

അങ്ങനെ അദ്ദേഹത്തിന്റെ പേര് അറിഞ്ഞു. ബാക്കി കാര്യങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം സിനിമാ നടനാണെന്ന് പറയുന്നത്. അയ്യോ സിനിമാ നടനോ? ആരാണ് അദ്ദേഹമെന്ന് അന്വേഷിച്ചു. സിനിമയില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ലോ അക്കാദമിയില്‍ പഠിക്കാന്‍ എത്തുന്നത്. ഭര്‍ത്താവിന്റെ കുടുംബം കലാപാരമ്പര്യമുള്ളതായിരുന്നു. പല മാഗസീനും എടുത്ത് പരിശോധിച്ച് കഴിഞ്ഞപ്പോഴാണ് തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാലാം വര്‍ഷത്തെ എക്സാം എഴുതിയതിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. 1988 മേയ് 7 നായിരുന്നു തങ്ങളുടെ വിവാഹമെന്നും ലക്ഷ്മി പറയുന്നു.

Lekshmi nair reveals about her husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES