Latest News

സാബുവും ശ്വേതയും അവതാരകരായെത്തും;പുതിയ ഗെയിം ഷോയുമായി ഏഷ്യാനെറ്റ്;   എങ്കിലേ എന്നോട് പറ എന്ന ഗെയിമിലെ ആദ്യ എപ്പിസോഡുകളില്‍ സിനിമാ താരങ്ങള്‍ മത്സരത്തിന്

Malayalilife
 സാബുവും ശ്വേതയും അവതാരകരായെത്തും;പുതിയ ഗെയിം ഷോയുമായി ഏഷ്യാനെറ്റ്;   എങ്കിലേ എന്നോട് പറ എന്ന ഗെയിമിലെ ആദ്യ എപ്പിസോഡുകളില്‍ സിനിമാ താരങ്ങള്‍ മത്സരത്തിന്

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചാനലുകളില്‍ ഒന്നായ ഏഷ്യാനെറ്റില്‍ പുതിയ ഒരു പരിപാടി കൂടി തുടങ്ങാന്‍ പോവുകയാണ്. ഒരു ഗെയിം ഷോ ആയിട്ടാണ് ഈ പരിപാടി തുടങ്ങുന്നത്. സാബുമോനും ശ്വേതാ മേനോനും ആയിരിക്കും പരിപാടിയുടെ അവതാരകള്‍. ബിഗ് ബോസ് ഒന്നാം സീസണിലെ മത്സരാര്‍ത്ഥികള്‍ ആയിരുന്ന ഇരുവര്‍ക്കും ആരാധകരും ഏറെയാണ്.

എങ്കിലേ എന്നോട് പറ എന്നാണ് പരിപാടിയുടെ പേര്. രണ്ടു ഉത്തരങ്ങള്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പറയാന്‍ സാധിക്കുക. ഒന്നുകില്‍ യെസ് അല്ലെങ്കില്‍ നോ എന്നതു മാത്രമായിരിക്കും ഈ രണ്ടു ഉത്തരങ്ങള്‍. മൂന്ന് റൗണ്ടുകളില്‍ മൂന്ന് മത്സരാര്‍ത്ഥികള്‍ തമ്മില്‍ ആയിരിക്കും മത്സരം നടക്കുന്നത്. ഓരോ റൗണ്ടിനും പ്രത്യേക വെല്ലുവിളികള്‍ ആയിരിക്കും ഉണ്ടാവുക. ഓരോ റൗണ്ടിന്റെയും അവസാനത്തില്‍ കുറഞ്ഞ പോയിന്റ് ഉള്ള അതിഥികള്‍ പുറത്തേക്ക് പോവുകയായിരിക്കും പതിവ്. അവസാനം മത്സരാര്‍ത്ഥി വലിയ സമ്മാനത്തിനു വേണ്ടി മത്സരിക്കുകയും ചെയ്യും.

സിനിമ താരങ്ങളും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥികളും ആയിട്ടുള്ള രണ്ടുപേര്‍ ആണ് ഈ പരിപാടിയുടെ അവതാരകരായി എത്തുന്നത് എന്നത് തന്നെയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം ആദ്യം എപ്പിസോഡുകളില്‍ സെലിബ്രിറ്റികള്‍ ആയിരിക്കും പങ്കെടുക്കുവാന്‍ വേണ്ടി എത്തുന്നത് എന്നാണ് ലഭിക്കുന്നത് റിപ്പോര്‍ട്ടുകള്‍. 

സുരഭി ലക്ഷ്മിയും മിയയും പ്രയാഗ മാര്‍ട്ടിനും ടിനിടോമും ഗായത്രി സുരേഷും പ്രശാന്തും കോട്ടയം നസീറും അസീസ് നോബിയും ആയിരിക്കും ആദ്യ എപ്പിസോഡുകളില്‍ പങ്കെടുക്കുവാന്‍ വേണ്ടി എത്തുന്നത്. എല്ലാ ശനിയും ഞായറും ആയിരിക്കും ഈ പരിപാടി സംരക്ഷണം ചെയ്യുന്നത്. രാത്രി 9 മണിക്ക് ആയിരിക്കും ഈ പരിപാടി ടെലികാസ്റ്റ് ചെയ്യുക.

new game show enkile ennodu para

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES