Latest News

ആഡിസും വിന്‍സിയും ഒന്നിക്കുന്നു....! പുത്തന്‍ പ്രതീക്ഷകള്‍ പങ്കുവച്ച് നായിക നായകന്‍ താരങ്ങള്‍ ഷോ വിന്‍സിയും ആഡിസും...!

Malayalilife
ആഡിസും വിന്‍സിയും ഒന്നിക്കുന്നു....! പുത്തന്‍ പ്രതീക്ഷകള്‍ പങ്കുവച്ച് നായിക നായകന്‍ താരങ്ങള്‍ ഷോ വിന്‍സിയും ആഡിസും...!

മഴവില്‍ മനോരമയില്‍ ഏറെ ജനശ്രദ്ധ നേടിയ റിയാലിറ്റി ഷോയാണ് നായിക നായകന്‍. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലേക്കുളള നായികയെ കണ്ടെത്താനുളള പരിപാടിയല്‍ ശ്രദ്ധിക്കപ്പെട്ട
മത്സരാര്‍ത്ഥികളാണ് ആഡിസ് ആന്റണിയും വിന്‍സി അലോഷ്യസും.സ്‌ക്രീനില്‍
മികച്ച കെമിസ്ട്രിയുളള ഇവര്‍ ജീവിതത്തിലും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇപ്പോള്‍ സിനിമയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇരുവരും വ്യക്തമാക്കിയിരിക്കുകയാണ്. 

മഴവില്‍ മനോരമയില്‍ ഏറെ ജനശ്രദ്ധ നേടിയ ഷോയില്‍ കുഞ്ചാക്കോബോബനും സംവൃതയുമാണ് ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഉപദേശകരായി എത്തിയത്.. വിവാഹശേഷം വെളളിത്തിരയില്‍ നിന്നും മാറി നിന്ന സംവൃത ഷോയിലൂടെ മടങ്ങിയെത്തുകയായിരുന്നു. ഷോയിലെ മത്സരാര്‍ത്ഥികളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. എന്നാല്‍ ആഡിസ് ആന്റണി വിന്‍സി അലോഷ്യസ് തുടങ്ങിയവരെ പ്രേക്ഷകര്‍ മറക്കാനിടയില്ല.  ആഡിസ് ആന്റണിയും വിന്‍സി അലോഷ്യസും പുതുവര്‍ഷത്തില്‍ പ്രതീക്ഷയിലാണ്.  മത്സരത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ ലാല്‍ ജോസിന്റെ ക്രിസ്മസ് റിലീസ് ചിത്രമായ തട്ടിന്‍പുറത്ത് അച്യുതനില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. നായികാനായകന്‍ വിജയികളായ ശംഭു-ദര്‍ശന ജോഡികള്‍ക്കൊപ്പം ആഡിസും വിന്‍സിയും അഭിനയിക്കുന്ന ലാല്‍ ജോസ് ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും. പ്രേക്ഷകരുടെ പ്രിയ ജോഡികളായ ഇവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും അത്. 

2018 ഒരുപാടു സൗഭാഗ്യങ്ങള്‍ നല്‍കിയ വര്‍ഷമായിരുന്നെങ്കില്‍ 2019 പ്രതീക്ഷകളുടെ വര്‍ഷമാണെന്ന് വിന്‍സി പറയുന്നു. 'പുതുവര്‍ഷത്തില്‍ ഒരൊറ്റ തീരുമാനമേയുള്ളൂ. തടി കുറയ്ക്കണം. പുതിയ ചിത്രത്തില്‍ ഇത്രയും തടി വേണ്ടെന്നു ലാല്‍ ജോസ് സര്‍ പറഞ്ഞിട്ടുണ്ടെന്നു വിന്‍സി പറയുമ്പോള്‍ പുതുവര്‍ഷത്തില്‍ പഞ്ചസാര ഒഴിവാക്കും. പിന്നെ മലയാളം പഠിക്കും'എന്നിവയാണ് തന്റെ കടുത്ത തീരുമാനങ്ങളെന്ന് ആഡിസ് വെളിപ്പെടുത്തി. ആഡിസും വിന്‍സിയും സ്‌ക്രീനില്‍ ജോഡികളായപ്പോഴൊക്കെ ആരാധകര്‍ക്ക് വലിയ ആവേശമായിരുന്നു. സൂപ്പര്‍  ജോഡിയെന്നും വിന്‍ഡീസ് എന്നുമൊക്കെയാണ് ആരാധകര്‍ വിളിക്കുന്നത്.  റിയാലിറ്റി ഷോയ്ക്കു ശേഷം ഉദ്ഘാടനങ്ങളിലും കോളേജുകളിലെ പരിപാടികളിലും ഇരുവരെയും ഒന്നിച്ചു കണ്ടപ്പോഴൊക്കെ ഇരുവരും വിവാഹിതരാകുമോ എന്നതാണ് ആരാധകര്‍ ചോദിച്ചുകൊണ്ടിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ജീവിതത്തില്‍ ഒരുമിക്കില്ലെങ്കിലും സിനിമയില്‍ ഒന്നിക്കുമെന്നാണ് ഇവര്‍ പറയുന്നത്. സ്‌ക്രീനിലുളള കെമിസ്ട്രി ജീവിതത്തിലില്ലെന്നും ഇരുവരും പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും വിവാഹത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ വ്യക്തമാക്കിയത്. ഭക്ഷണകാര്യത്തില്‍ ഒഴികെ ബാക്കി എല്ലാ കാര്യത്തിലും തങ്ങള്‍ ചേരില്ലെന്നാണ് ആഡിസ് പറയുന്നത്. മാത്രമല്ല ആഡിസിന് ഒരുപാട് ആരാധികമാരുണ്ടെന്നും അവരെ നിരാശപ്പെടുത്തി ആഡിസിനെ തട്ടിയെടുക്കാന്‍ ഉദ്യേശ്യമില്ലെന്നും വിന്‍സി പറയുന്നുണ്ട്.

ആളുകളെ വശീകരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തപ്പോഴൊക്കെ പല തരത്തിലുള്ള കമന്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിന്‍സി പറയുന്നു.
പിന്നെ, റിയാലിറ്റി ഷോയില്‍ ചെയ്തതെല്ലാം മത്സരത്തിനു വേണ്ടിയായിരുന്നു. സിനിമയില്‍ അത്തരം വേഷങ്ങള്‍ ചെയ്യണോ വേണ്ടയോ എന്നൊക്കെ നമ്മള്‍ തീരുമാനിക്കുന്നതു പോലെയാണെന്നും അത്തരത്തിലുളള കഥാപാത്രങ്ങള്‍ക്ക് എന്താണ് കുഴപ്പമെന്നും മാന്യമായ വസ്ത്രങ്ങള്‍  ധരിച്ചല്ലേ ചെയ്യുന്നതെന്നും വിന്‍സി പറയുന്നു.  അത്തരത്തിലുളള കഥാപാത്രങ്ങള്‍ ചെയ്യണമെന്നു ആഗ്രഹം തോന്നിയാല്‍ ചെയ്യുമെന്നും അത് തന്റെ ചോയ്സ് ആണെന്നും വിന്‍സി വ്യക്തമാക്കി. 

Read more topics: # nayika nayakan,# addis,# vincy,# marriage
nayika nayakan,addis,vincy,marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES