Latest News

പേസ്റ്റല്‍ ഗൗണില്‍ അണിഞ്ഞൊരുങ്ങി മൃദുലയും അനിയത്തിയും; മക്കളെ ഭര്‍ത്താക്കന്മാരെ ഏല്‍പ്പിച്ച് തകര്‍പ്പന്‍ ഡാന്‍സ്; യാമിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം..!

Malayalilife
പേസ്റ്റല്‍ ഗൗണില്‍ അണിഞ്ഞൊരുങ്ങി മൃദുലയും അനിയത്തിയും; മക്കളെ ഭര്‍ത്താക്കന്മാരെ ഏല്‍പ്പിച്ച് തകര്‍പ്പന്‍ ഡാന്‍സ്; യാമിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം..!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താരം ആദ്യത്തെ കണ്മണിയ്ക്ക് ജന്മം നല്‍കിയത്. അതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് മൃദുലയുടെ അനിയത്തി പാര്‍വ്വതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യാമിക അരുണ്‍ എന്നു പേരിട്ട കുഞ്ഞിന് ഇപ്പോഴിതാ ഒരു വയസ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. യാമിക്കുട്ടി എന്ന് പ്രിയപ്പെട്ടവരും ആരാധകരും എല്ലാം സ്നേഹപൂര്‍വ്വം വിളിക്കുന്ന പാര്‍വ്വതിയുടെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരകുടുംബം ഇപ്പോള്‍. കഴിഞ്ഞ ദിവസം നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മിക്കി മൗസ് തീമില്‍ അണിയിച്ചൊരുക്കിയ പിറന്നാള്‍ ആഘോഷമായിരുന്നു യാമി ബേബിയ്ക്കു വേണ്ടി ഒ്രുക്കിയത്.

പേസ്റ്റല്‍ നിറമുള്ള സ്ലീവ് ലെസ് ഗൗണില്‍ അതിസുന്ദരിയായാണ് പാര്‍വ്വതിയും മൃദുലയും പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. ഇതേ നിറത്തിലുള്ള ഉടുപ്പുകളാണ് യാമിക്കുട്ടിയേയും ധ്വനിമോളെയും ധരിപ്പിച്ചത്. പാട്ടും ഡാന്‍സും ആഘോഷവുമെല്ലാമായി പ്രിയപ്പെട്ടവരെയെല്ലാം വിളിച്ചാണ് പിറന്നാള്‍ ആഘോഷമാക്കിയത്. പാര്‍വ്വതിയ്ക്കൊപ്പം കുടുംബവിളക്കില്‍ അഭിനയിച്ച ആതിരാ മാധവ് അടക്കം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളും ആഘോഷത്തിന് എത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് തങ്ങള്‍ ഒരു പുതിയ വീട് വാങ്ങിയെന്ന സന്തോഷം പാര്‍വ്വതിയും ഭര്‍ത്താവും അറിയിച്ചത്.

വളരെ നാളത്തെ പ്രയത്നം കൊണ്ടാണ് പാര്‍വതിയും ഭര്‍ത്താവ് അരുണും ചേര്‍ന്ന് സ്വന്തമായി ഒരു വീട് വാങ്ങിയത്. പുതിയ വീടിന്റെ പാല് കാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ പാര്‍വതി തന്നെയാണ് തന്റെ യുട്യൂബ് ചാനല്‍ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ആദ്യം വീട് പണിയാമെന്നാണ് കരുതിയിരുന്നതെന്നും പാര്‍വതി പറഞ്ഞിരുന്നു. ഗൃഹപ്രവേശന ചടങ്ങിന്റെ വിശേഷങ്ങള്‍ പാര്‍വതി പങ്കിട്ടതോടെ ആരാധകരടക്കം ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. പത്മനാഭമെന്നാണ് താരദമ്പതികള്‍ വീടിന് പേരിട്ടിരിക്കുന്നത്. 'ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ്.' 'ഒരു വീട് എന്നുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഞങ്ങളൊരു കുഞ്ഞ് വീട് മേടിച്ചു' എന്ന് പാര്‍വതി പറഞ്ഞപ്പോള്‍ യാമിയുടെ വീട് എന്നായിരുന്നു അരുണ്‍ കൂട്ടിച്ചേര്‍ത്തത്. 'ഞങ്ങളുടെ മനസിലുള്ള കുറേ കാര്യങ്ങള്‍ ഒത്തുചേര്‍ന്നത് കണ്ടത് കൊണ്ടാണ് ഈ വീട് വാങ്ങിയത്.' എന്നും ഇരുവരും പറഞ്ഞിരുന്നു.

'വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത രണ്ട് ബെഡ് റൂമുള്ളൊരു ചെറിയൊരു വീടാണ് ഇവര്‍ വാങ്ങിയത്. 'ഞങ്ങളൊരു വീട് മേടിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ല' എന്നാണ് പാര്‍വതി പറഞ്ഞത്. ഗണപതി ഹോമം നടത്തിയശേഷമാണ് മറ്റ് ചടങ്ങുകളും പാല് കാച്ചലുമെല്ലാം നടത്തിയത്. അനിയത്തിയുടെ സന്തോഷത്തില്‍ പങ്കുചേരാനായി മൃദുലയും യുവയും എത്തിയിരുന്നു. അടുത്തിടെ യുവയും മൃദുലയും പുതിയ വീട്ടിലേക്ക് മാറിയിരുന്നു. ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കൊപ്പം സദ്യ കഴിക്കുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം പാര്‍വതിയും അരുണും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബവിളക്കിന് ശേഷം പാര്‍വതിക്ക് പിന്നീട് അഭിനയിക്കാന്‍ അവസരങ്ങളൊന്നും വന്നില്ല.

കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് പാര്‍വതിക്കും അരുണിനും കൂട്ടായി മകളെത്തിയത്.

അതേസമയം പ്രസവത്തിന് ശേഷമുള്ള വിശ്രമമെല്ലാം കഴിഞ്ഞ് മൃദുല വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. ഫ്ലവേഴ്സിലെ റാണി രാജ- എന്ന പാരമ്പരയിലേക്കാണ് നായിക വേഷത്തില്‍ തന്നെ താരം തിരിച്ചെത്തിയിരിക്കുന്നത്. പരമ്പര ആരംഭിച്ച് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. അര്‍ച്ചന കവിയുടെ ആദ്യ ടെലിവിഷന്‍ രംഗപ്രവേശമായിരുന്നു ആമി എന്ന റാണി രാജയിലെ കഥപാത്രം. എന്നാല്‍ നടി പിന്മാറിയതോടെയാണ് മൃദുല ആ വേഷത്തിലേക്ക് എത്തിയത്. അര്‍ച്ചന കവി നല്ല അഭിനയമായിരുന്നു. എന്നിരുന്നാലും മൃദുല തിരിച്ച് വന്നതില്‍ സന്തോഷമുണ്ട്.

മൃദുലയുടെ തിരിച്ചുവരവ് റേറ്റിങ് കൂട്ടും എന്നിങ്ങനെയെല്ലാമാണ് നടിയുടെ തിരിച്ചുവരവിനെ കുറിച്ച് ആരാധകര്‍ കുറിച്ചത്. തുമ്പപ്പൂവ് എന്ന സീരയലില്‍ അഭിനയിച്ചുവരുന്നതിന് ഇടെയായിരുന്നു മൃദുല ഗര്‍ഭിണിയായത്. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സീരിയലില്‍ നിന്നും പിന്മാറി.

Read more topics: # മൃദുല വിജയ്
mrudula dance with sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക