മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷന്‍ നടിമാരിലൊരാളാണ് മൃദുല വിജയ. സ്വന്തമായ അഭിനയശൈലിയിലൂടെയും മധുരഭാവങ്ങളിലൂടെയും അനേകം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ്. സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും മൃദുല നിരന്തരം ആരാധകരുമായി ബന്ധപ്പെടാറുണ്ട്. അവിടെ ഏറ്റവുമധികം കാണപ്പെടുന്നവയാണ് മൃദുലയുടെ കുടുംബസമേതമുള്ള ചിത്രങ്ങളും വീഡിയോകളും. ഭര്‍ത്താവിനൊപ്പവും, പ്രത്യേകിച്ചും മകള്‍ ധ്വനിക്ക് ഒപ്പമുള്ള വീഡിയോകളാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. മൃദുലയുടെ മകളായ ധ്വനിയും ഇപ്പോഴേ തന്നെ ചെറിയ താരമായിത്തന്നെ വളരുകയാണ്. ധ്വനിയുടെ ചിത്രങ്ങളും വീഡിയോകളും മൃദുല തന്റെ ഫോളോവേഴ്‌സുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്, അമ്മയും മകളും ഒരുമിച്ചുള്ള ഒരു പ്രത്യേക വീഡിയോയാണ്. നവരസങ്ങളിലൂടെയുള്ള ഒരു പ്രകടനം അതാണ് ധ്വനിയും മൃദുലയും ചേര്‍ന്ന് ചെയ്യുന്നത്. കുട്ടിയുടെ ലളിതമായ അതിസുന്ദരമായ പ്രകടനം കാണുന്നവരുടെ ഹൃദയം കീഴടക്കുന്നതാണ്. നവരസങ്ങളിലൂടെയുള്ള ഈ ചെറിയ പ്രകടനത്തില്‍ ധ്വനി പ്രകടിപ്പിച്ച നിഷ്‌കളങ്കതയും ഭാവസമ്പന്നതയും വീഡിയോക് കൂടുതല്‍ പ്രിയങ്കരമാക്കുന്നു. മോള് സൂപ്പറായിട്ടുണ്ടെന്നും ഇത്രയും ചെറുപ്പത്തില്‍ ഇതെല്ലാം എങ്ങനെ പഠിക്കുന്നു എന്നും ആരാധകര്‍ ചോദിക്കുന്നു. മകളെ ഇതെല്ലാം പഠിപ്പിച്ച് എടുക്കുന്ന അമ്മയ്ക്ക് ഇരിക്കട്ടെ സല്ല്യൂട്ട് എന്നാണ് ചില ആളുകള്‍ കുറിച്ചിരിക്കുന്നത്. അമ്മയും മകളും ചേര്‍ന്നുള്ള ഈ അനായാസ പ്രകടനം, കാണുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ സന്തോഷവും ഒക്കെ ഉണ്ടാക്കുന്നുണ്ട്. ആരാധകര്‍ ഈ വീഡിയോ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് ആളുകള്‍ കമന്റുകളിലൂടെയും ഷെയറുകളിലൂടെയും അവരുടെ സന്തോഷം പ്രകടിപ്പിക്കുകയാണ്. മൃദുലയും ധ്വനിയും ചേര്‍ന്ന് ഒരുക്കിയ ഈ മനോഹര നിമിഷം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തരംഗമായിത്തന്നെ തുടരുകയാണ്.
അതേസമയം, മിടുക്കിയായി ചേച്ചി യാമികയ്ക്കൊപ്പമാണ് ധ്വനിക്കുട്ടി ഈ അധ്യയന വര്‍ഷം മുതല്‍ പ്രീകെജിയില്‍ പോയി തുടങ്ങിയത്. ഏതാനും മാസങ്ങളുടെ വ്യത്യാസമാണ് പ്രായത്തില്‍ മൃദുലയുടെ മകള്‍ ധ്വനികൃഷ്ണ എന്ന ധനുവും പാര്‍വതിയുടെ മകള്‍ യാമിക എന്ന യാമിക്കുട്ടിയും തമ്മിലുള്ളത്. തിരുവനന്തപുരത്തെ പാങ്ങോട് വേട്ടമുക്കിനടുത്തുള്ള സരസ്വതി വിദ്യാലയത്തിലെ പ്രീകെജി ക്ലാസിലേക്ക് പ്രവേശനം നേടിയ യാമിക്കുട്ടിയും ധനുവും ചിരിച്ച മുഖത്തോടെയാണ് എല്ലാ ദിവസവും സ്‌കൂളിലേക്ക് എത്തുന്നത്. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ തന്നെ മകളുടെ സ്‌കൂള്‍ പ്രവേശനം കാണുവാന്‍ മൃദുലയ്ക്കും യുവയ്ക്കും നാട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. എങ്കിലും അറിവിന്റെ പുതിയ ലോകത്തേക്ക് ചുവടുവെയ്ക്കുന്ന ഞങ്ങളുടെ കുഞ്ഞുമോള്‍ക്ക് എല്ലാവിധ സ്‌നേഹവും പ്രാര്‍ത്ഥനകളും വേണമെന്ന് പറഞ്ഞുകൊണ്ടാണ് മൃദുല മകളുടെ സ്‌കൂള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
പിന്നാലെ അമ്മയുടെ സപ്തതി ആഘോഷിച്ച വീഡിയോയും യുവാ കൃഷ്ണ യുട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ മൃദുലയും മകളും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കരിയറില്‍ പരസ്പരം മൃദുലയും യുവയും പരസ്പര പിന്തുണയോടെയാണ് പോയിക്കൊണ്ടിരിയ്ക്കുന്നത്. ജാനകിയുടെയും അഭിയുടെയും വീട് എന്ന സീരിയലാണ് നിലവില്‍ യുവ കൃഷ്ണ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ധ്വനി ബേബി ജനിച്ച സമയത്ത് കരിയറില്‍ നിന്ന് മൃദുല ചെറിയൊരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ സജീവമായി സീരിയല്‍ നായികാ നിരയില്‍ തന്നെയുണ്ട്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലാണ് മൃദുല നിലവില്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. മൃധ്വ വ്‌ളോഗ്‌സ് എന്നാണ് ഇരുവരുടയും യൂട്യൂബ് ചാനലിന്റെ പേര്. വീട്ടിലെ വിശേഷങ്ങളും, ലൊക്കേഷന്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെയായി യൂട്യൂബിലും ഇരുവരും എപ്പോഴും സജീവമാണ്.