മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രണ്ടുപേരാണ് മൃദുല വിജയും വരൻ യുവകൃഷ്ണയും. സ്ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ മാജിക്കില്‍ ഒരുമിച്ചെത്തിയിരുന്നു ഇരുവരും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തങ്ങളുടെ വിവാഹം തീരുമാനിച്ചതിനെക്കുറിച്ചും, അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇരുവരും എത്താറുണ്ട്. ദിനംപ്രതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന് പൂക്കാലം വരവായി നായിക ജീവിതസഖിയാവുന്നുവെന്നറിഞ്ഞപ്പോള് മുതല്‍ ആരാധകര്‍ സന്തോഷത്തിലാണ്. ഇരു പരമ്പരകളിലേയും പ്രധാന താരങ്ങളിലൊരാളായ രേഖ രതീഷാണ് ഇവരെ കൂട്ടിയോജിപ്പിക്കാന്‍ നിമിത്തമായത്. രണ്ടാളേയും നന്നായി അറിയാമെന്നും ചേരുമെന്ന് തോന്നിയതിനാലാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്നും രേഖ പറഞ്ഞിട്ടുമുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മൃദുല. കരിയറിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. ഇപ്പോൾ ഇവർ തമ്മിലുള്ള പ്രായവ്യത്യാസമാണ് തരംഗം. മൃദുലയും യുവയും തമ്മിലുള്ള പ്രായവ്യതാസത്തെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു പ്രേക്ഷകർക്ക്. 6 വയസ്സിന്റെ വ്യത്യാസമുണ്ടെന്നായിരുന്നു മറുപടി. ഇത് പ്രേക്ഷകരുടെ ഇടയിൽ വല്യ ചർച്ച ആയിരുന്നു. ആറു വയസിൻറെ വ്യത്യാസമൊന്നും കണ്ടാൽ പറയില്ലല്ലോ എന്നൊക്കെ പറഞ്ഞു നിരവധിപേർ രംഗത്ത് വന്നിരുന്നു. പല്ലിക്കുഞ്ഞ്, മുട്ടത്തോട് ഇങ്ങനെയൊക്കെയാണ് ഉണ്ണ്യേട്ടന് സ്നേഹം കൂടുമ്പോള്‍ തന്നെ വിളിക്കുന്നതെന്ന് മൃദുല മുന്‍പ് പറഞ്ഞിരുന്നു. ആറ് മാസത്തിനുള്ളിൽ കല്യാണം ഉണ്ടാകുമെന്നു നടി ഇൻസ്റാഗ്രാമിലും മറ്റും കല്യാണനിശ്ചയത്തിന്റെ അന്ന് മുതൽ പറഞ്ഞു തുടങ്ങിയതാണ്. കണ്ടു 10 ദിവസം കൊണ്ടാണ് വിവാഹം തീരുമാനമായതെന്നും ഇരുവരും പറഞ്ഞിരുന്നു. പ്രണയ ദിനത്തിന് മുന്നോടിയായി മൃദുലയ്ക്ക് സര്‍പ്രൈസ് ഒരുക്കിയിരുന്നു യുവ. ആ ചിത്രമാണ് അടുത്തതായി വൈറൽ ആകുന്നത്. വീട്ടിലേക്ക് എത്തിയതിന് ശേഷമായാണ് മൃദുലയോട് ഇതേക്കുറിച്ചു പറഞ്ഞതെന്നൊക്കെ നടി പറഞ്ഞിരുന്നു. മറ്റൊരു വിഡിയോയും അവരുടേതായി വൈറൽ ആയിട്ടുണ്ട്. യുവകൃഷ്ണയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം മൃദുല എത്തിയത്. മൃദുലയുടെ തല മസാജ് ചെയ്യുകയായിരുന്നു യുവ. ഉണ്ണിയേട്ടന്റെ കെയറിങ്ങ് ഒരുപാട് ഇഷ്ടമാണെന്നായിരുന്നു താരം കുറിച്ചത്. ഉണ്ണിയേട്ടനെന്നാണ് മൃദുല യുവയെ വിളിക്കുന്നത്. കുഞ്ഞൂട്ടനെന്നാണ് യുവ തിരിച്ച് വിളിക്കുന്നത്. രേഖ രതീഷിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മൃദുലയും യുവയും കണ്ടത്. ആ സമയത്തെ ചിത്രവും മൃദുല പോസ്റ്റ് ചെയ്തിരുന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനിടയിലാണ് വിവാഹാലോചന വന്നത്. നിങ്ങള്‍ക്ക് വിവാഹം ചെയ്തൂടേയെന്ന് ചോദിച്ചത് രേഖയായിരുന്നു. അങ്ങനെയാണ് എല്ലാത്തിന്റെയും തുടക്കം. ജാതകം ചേര്‍ന്നതോടെ യുവയും കുടുംബവും പെണ്ണുകാണലിനായി എത്തിയിരുന്നു. എല്ലാം പിന്നെ വേഗം നടന്നു എന്നാണ് താരം പറയുന്നത്.
പൂക്കാലം വരവായി പരമ്പരയില്‍ അഭിനയിച്ച് വരികയാണ് മൃദുല ഇപ്പോള്‍. സംയുക്തയെന്നാണ് കഥാപാത്രത്തിന്റെ പേര്. യുവയും മൃദുലയും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ ശേഷവും കലാരംഗത്ത് മൃദുലയ്ക്ക് പ്രവര്‍ത്തിക്കാമെന്നും, തനിക്ക് വിയോജിപ്പുകളില്ലെന്നും യുവകൃഷ്ണ പറഞ്ഞിരുന്നു. അഭിനയ രംഗത്ത് സജീവമാണ് മൃദുല. വ്യത്യസ്ത പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു താരം. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സജീവമാണ് നടി. സ്റ്റാര്‍ മാജിക്കില്‍ എത്തിയതിന് ശേഷമായിരുന്നു മൃദുലയുടെ മിമിക്രിയിലുള്ള കഴിവ് പുറത്തുവന്നത്. സഹതാരങ്ങളേയെല്ലാം അനുകരിച്ചിരുന്നു നടി. ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി ഇത്രയും സൂപ്പറായി ഞങ്ങളെ കാണിക്കുന്നതെന്നായിരുന്നു നോബിയും സംഘവും പറഞ്ഞത്. ഈ ഒരു വിഡിയോയും ആരാധകർ ഏറ്റെടുത്തതായിരുന്നു. ഇരുവരും ഒന്നിച്ചു സ്റ്റാർ മാജിക്കിൽ എത്തുമ്പോൾ അത് പ്രേക്ഷകർക്ക് വല്യ വിരുന്നായിരുന്നു.