തന്റെയും ഭര്‍ത്താവിന്റെയും ജീവിതവും കരിയറും വച്ച് കല്‍ക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സീരിയല്‍ നടി അശ്വതി രാഹുല്‍. ഒപ്പം അഭിനയിക്കുന്ന സ്ത്രീകളില്‍ നിന്നും നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ വീഡിയോയ്ക്ക് ലഭിച്ച മികച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച നടി ഇന്‍ഡസ്ട്രി ഉപേക്ഷിക്കുന്നു എന്ന തരത്തില്‍ മുന്‍പ് വന്ന വാര്‍ത്തകള്‍ തള്ളിയ താരം, നിര്‍മ്മാതാക്കളും പ്രൊഡക്ഷന്‍ ടീമും വിഷയം അറിഞ്ഞതോടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.
നിലവില്‍ തങ്ങള്‍ നല്ല പ്രൊഡക്ഷന്‍ കമ്പനികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയാണെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷമായി നേരിട്ട മാനസിക പ്രയാസങ്ങളാണ് മുന്‍പത്തെ വീഡിയോയിലൂടെ പങ്കുവെച്ചതെന്നും അശ്വതി പറഞ്ഞു. മാത്രമല്ല, സഹപ്രവര്‍ത്തകരായ ചില ആര്‍ട്ടിസ്റ്റുകള്‍ കാരണം തനിക്കെതിരെ ഉണ്ടായ അപവാദ പ്രചാരണങ്ങളാണ് തൊഴില്‍ സാധ്യതകളെ പോലും ബാധിച്ചതെന്ന് താരം വെളിപ്പെടുത്തി. മര്യാദകൊണ്ടും മറ്റുള്ളവരുടെ കരിയറിനെയും വരുമാനത്തെയും ബാധിക്കരുതെന്ന് കരുതിയുമാണ് ഇത്രയും കാലം മൗനം പാലിച്ചതെന്നും, പേര് വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, ഇനിയും ഇത്തരത്തിലുള്ള ഉപദ്രവങ്ങളും വ്യാജ പ്രചാരണങ്ങളും തുടര്‍ന്നാല്‍ കാരണക്കാരായ വ്യക്തികളുടെ പേരുകള്‍ തുറന്നുപറയാന്‍ മടിക്കില്ലെന്നും അശ്വതി രാഹുല്‍ തന്റെ പുതിയ വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.
മൂന്നു നാള്‍ മുമ്പാണ് സീരിയല്‍ താരദമ്പതികളായ അശ്വതിയും രാഹുലും രൂക്ഷമായി പ്രതികരിച്ച് വീഡിയോയുമായി രംഗത്തു വന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ മാനസികമായ ആക്രമണങ്ങള്‍ കാരണം തകര്‍ന്ന അവസ്ഥയിലായിരുന്നു അശ്വതി ഉണ്ടായിരുന്നത്. മൂന്നു വര്‍ഷം മുമ്പ് രാഹുല്‍ ഒരു പരമ്പരയില്‍ നിന്നും പിന്മാറിയതിന്റെ പേരില്‍ ഇന്നും കുത്തുവാക്കുകളാല്‍ പല സീനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും ഉണ്ടാകുന്ന വേദനകള്‍ താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് അശ്വതി വീഡിയോയുമായി രംഗത്തുവന്നത്. അതില്‍ മനസു മടുത്ത് സീരിയല്‍ രംഗം തന്നെ വിടുന്നുവെന്നാണ് അശ്വതിയും രാഹുലും ചേര്‍ന്നു പറഞ്ഞത്.
ഒപ്പം ജോലി ചെയ്യുന്നവരാണ് ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്നത്. അശ്വതിയ്ക്ക് മുന്നില്‍ ചിരിച്ചു നില്‍ക്കുകയും മാറിയാല്‍ മറ്റുള്ളവരിലേക്ക് എന്നെ കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്. എന്റെ മാനസികാവസ്ഥ ഏറ്റവും മോശകരമായ അവസ്ഥയിലേക്ക് എത്താന്‍ കാരണമായത് അവരാണ്. ഇനി അവരില്‍ നിന്നും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അവരുടെ പേരും വിവരങ്ങളും അടക്കം പുറത്തു വിട്ടു കൊണ്ടായിരിക്കും ഇനി വീഡിയോയുമായി രംഗത്തു വരിക. താന്‍ വനിതാ കമ്മീഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തല്‍ക്കാലം അത് ഹോള്‍ഡ് ചെയ്തു വച്ചിരിക്കുകയുമാണ്. ഇനി എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാല്‍ താന്‍ അടങ്ങിയിരിക്കില്ലായെന്നു പറഞ്ഞ് രൂക്ഷമായി തന്നെയാണ് അശ്വതി നേരത്തെ പ്രതികരിച്ചത്.
അതുമാത്രമല്ല, ഭര്‍ത്താവിനൊപ്പം ജോലി ചെയ്യുന്നവരോടും അശ്വതി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളോട് പലരും പറഞ്ഞു ധരിപ്പിച്ചിരിക്കുന്നതു പോലെ താനൊരു പ്രശ്‌നക്കാരിയല്ലെന്നും ഭര്‍ത്താവിന് നല്‍കുന്ന പിന്തുണ തുടരണമെന്നും അശ്വതി പറഞ്ഞിട്ടുണ്ട്. അതേസമയം, മാനസികമായ വേദനകള്‍ കാരണം, ഹോര്‍മോണ്‍ പ്രശ്‌നങ്ങളും പാനിക് അറ്റാക്ക് വരുന്ന സ്ഥിതിയിലേക്കും എല്ലാം അശ്വതി എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി ആശുപത്രിയില്‍ പോവുകയും ചികിത്സ തേടുകയും ചെയ്യുന്ന അവസ്ഥയില്‍ കൂടിയാണ് ഇപ്പോഴുള്ളത്. അതിനെല്ലാം ഇടയില്‍ കുടുംബത്തെ കൂടി നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. അഭിനയം പഠിച്ചു വരുന്ന ഈ സാഹചര്യത്തില്‍ മുന്നില്‍ വരുന്ന അവസരങ്ങള്‍ ഇല്ലാതാക്കുന്ന ചിലരുടെ പ്രവര്‍ത്തികള്‍ കടുത്ത വേദനയാണ് അശ്വതിയ്ക്കും രാഹുലിനും ഉണ്ടാക്കിയത്. തുടര്‍ന്നാണ് സീരിയല്‍ രംഗം തന്നെ ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കാന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച പിന്തുണയാണ് അശ്വതിയുടെ മുഖത്ത് വീണ്ടും സന്തോഷം നിറയാന്‍ കാരണമായത്. അതിനു പ്രിയപ്പെട്ടവരോട് നന്ദിയും പറഞ്ഞിട്ടുണ്ട് അശ്വതി.