ഭാര്യ എന്ന സീരിയലിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി മൃദുല വിജയ്. നിരവധി സീരിയൽ കഥാപാത്രങ്ങളിലൂടെ തന്റെതായ ഒരു ഇടം അഭിനയ മേഖലയിൽ കണ്ടെത്താനും താരത്തിന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ കൊറോണ വൈറസ് ബാധയെ തുടർന്ന് ഈ ക്വാറന്റൈന്‍ നാളുകള്‍ താന്‍ ആസ്വദിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം. അതോടൊപ്പം വീടിന്റെ ടെറസില്‍ നിന്ന് നൃത്തം ചെയുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.
വീട്ടിലിരിക്കുമ്പോൾ നിങ്ങള്‍ക്ക് എപ്പോഴാണ് ബോറടി തോന്നുന്നതെങ്കില്‍ അപ്പോള്‍ തന്നെ വ്യത്യസ്തമായൊരു വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യൂ എന്നും താരം പറയുന്നുണ്ട്. മറ്റുള്ളവരും ഇങ്ങനെ വ്യത്യസ്തമായത് ഷെയര്‍ ചെയ്തത് കാണുമ്ബോള്‍ കൗതുകമായി തോന്നാം. വീട്ടിലിരുന്ന് ബോറടി ഇങ്ങനെ മാറ്റിയെടുക്കാം. വീട്ടില്‍ സുരക്ഷിതമായി തന്നെ ഇരിക്കൂ എന്നും മൃദുല പറഞ്ഞു.
അതിനോടൊപ്പം ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും മൃദുല എല്ലാവരോടും ആവശ്യപ്പെട്ടു. നവാഹ് കളക്ഷന്റെ പുതിയൊരു ഡിസൈനിലുള്ള മാലയും താരം ധരിച്ചിരുന്നു. അതിനെ കുറിച്ചുള്ള വിവരങ്ങളും മൃദുല ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്.