പ്രേക്ഷകര്‍ക്കു മുന്നില്‍ ജീവിക്കുന്ന നടിയാണ് മൃദുലാ വിജയ്. വിവാഹത്തിനു മുന്നേ തന്നെ ആരാധക പിന്തുണയും സ്നേഹവും നേടിയെടുത്ത നടിയ്ക്ക് അതിനു ശേഷം ഇതുവരെയും ആ സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. യുവാ കൃഷ്ണയുമായുള്ള വിവാഹത്തിനു ശേഷം സജീവമായി സീരിയല്‍ ലോകത്തുണ്ടായിരുന്ന മൃദുല മകളുടെ ജനനശേഷമാണ് സീരിയല്‍ ലോകത്തു നിന്നും വിട്ടു നിന്നത്. പിന്നീട് സ്റ്റാര്‍ മാജികിലൂടെ സജീവമായ നടി മകളേയും കൂട്ടിയാണ് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയിരുന്നത്. പതുക്കെ മകള്‍ വീട്ടില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം നിന്ന് പരിചിതമായതോടെ അഭിനയലോകത്ത് കൂടുതല്‍ സജീവമാകാനുള്ള അവസരങ്ങളാണ് മുന്നിലേക്ക് എത്തിയത്. ഇതോടെയാണ് നടിയുടെ സൗന്ദര്യത്തിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്.
അടുത്തിടെയായിരുന്നു യുവയും മൃദുലയും തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. മകള്‍ക്കൊപ്പം ക്ഷേത്രത്തിലെത്തി വീണ്ടും മഞ്ഞച്ചരട് കോര്‍ത്തു താലികെട്ടിയ ഇരുവരും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു അവിടെ ആഘോഷിച്ചത്. ആരും കൊതിക്കുന്ന ദാമ്പത്യ ജീവിതം നയിക്കുന്ന മൃദുലയുടേതു മാത്രമല്ല, യുവയുടേയും സൗന്ദര്യ രഹസ്യം ഈ സന്തോഷ ജീവിതം തന്നെയാണ്. കരിയറിന്റെ ഏറ്റവും വലിയ ഉയര്‍ച്ചയില്‍ നില്‍ക്കവേയായിരുന്നു മൃദുലയും യുവയും വിവാഹിതരാകുന്നത്. എന്നാല്‍ അതിനു ശേഷം ഇരുവരുടേയും കരിയറില്‍ പ്രതീക്ഷിച്ച വിജയം നേടില്ലെന്ന് പറഞ്ഞവര്‍ക്കിടയിലേക്കാണ് വിവാഹശേഷം ഇരുവരും അതിശക്തമായി തന്നെ തിരിച്ചു വന്നത്. ആ സന്തോഷം ഇരട്ടിപ്പിച്ചാണ് ഇരുവര്‍ക്കും ഇടയിലേക്ക് ഒരു കുഞ്ഞും എത്തിയത്.
എന്നാല്‍, ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനു പിന്നാലെ മൃദുലയ്ക്ക് ബെഡ് റെസ്റ്റ് വേണമെന്ന് പറഞ്ഞതോടെ ചെയ്തുകൊണ്ടിരുന്ന സീരിയല്‍ നിര്‍ത്തുകയും പൂര്‍ണമായും ഗര്‍ഭകാലം ആസ്വദിക്കുകയും ആയിരുന്നു മൃദുല. അതിനിടയിലാണ് മോഹിച്ചു പണിയുന്ന വീടിന്റെ നിര്‍മ്മാണവും മുന്നോട്ടു പോയത്. സാധാരണ ഗര്‍ഭകാലങ്ങളില്‍ ബോഡി വെയ്റ്റ് കൂടുന്നത് പതിവാണ്. മൃദുലയ്ക്കും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഒരുപാട് മാറ്റങ്ങളൊന്നും കുഞ്ഞിന് ജന്മം നല്‍കിയ ശേഷവും മൃദുലയ്ക്ക് സംഭവിച്ചില്ലെങ്കിലും ഒരമ്മയായതിന്റെ ബുദ്ധിമുട്ടുകളും ശാരീരിക പ്രശ്നങ്ങളും മൃദുലയ്ക്കുണ്ടായിരുന്നു.
അതിനെല്ലാം ഒരു മാറ്റം സംഭവിച്ചു തുടങ്ങിയത് സ്റ്റാര്‍ മാജികിലേക്ക് വന്നതോടെയാണ്. പിന്നീട് ഡയറ്റും വര്‍ക്കൗട്ടുകളും മുടങ്ങാതെ ചെയ്തതോടെ വലിയ മാറ്റമാണ് മൃദുലയ്ക്കുണ്ടായത്. അപ്പോഴാണ് ഇഷ്ടം മാത്രം എന്ന സീരിയലിലേക്കുള്ള ഓഫറും എത്തിയത്. മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്നറിയപ്പെടുന്ന റെയ്ജന്റെ നായികയായിട്ടാണ് ഇഷിത എന്ന കഥാപാത്രമായി മൃദുല എത്തിയത്. വിവാഹത്തിനു മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ തെളിച്ചവും പക്വതയും ഈ കഥാപാത്രം കൈകാര്യം ചെയ്യുന്നതില്‍ വന്നിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാം. സ്നേഹം കൊണ്ടു മുറിവേറ്റു പോകുന്നവരുടെ കഥ പറയുന്ന ഈ പുതിയ പരമ്പര ഏഷ്യാനെറ്റിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. മൗനം സമ്മതം എന്ന സീരിയലിന്റെ റീമേക്ക് ആണിത്. ഭര്‍ത്താവ് യുവ കൃഷ്ണ ഏഷ്യാനെറ്റിലെ പുത്തന്‍ സീരിയലായ ജാനകിയുടേയും അഭിയുടേയും വീട് എന്ന സീരിയലിലെ നായകനായി അഭിനയിച്ചു വരികയാണ്.