Latest News

'അനിയത്തിയുടെ വിവാഹത്തിന്റെ പേരില്‍ ചീത്തവിളി കേട്ടത് ഞാന്‍;അന്ന് ഒരുപാട് കരഞ്ഞു'; ചില സംവിധായകരും ആര്‍ട്ടിസ്റ്റുകളും ക്യാമറമാന്‍ന്മാരും  എന്തോ തെറ്റ് ചെയ്തതുപോലെയാണ് പെരുമാറിയത്;അവള്‍ ബന്ധം അവസാനിപ്പിച്ച് വന്നപ്പോള്‍ കൂടെ നിന്നു; മനസ്സ് തുറന്ന് നടി മൃദുല വിജയ്

Malayalilife
 'അനിയത്തിയുടെ വിവാഹത്തിന്റെ പേരില്‍ ചീത്തവിളി കേട്ടത് ഞാന്‍;അന്ന് ഒരുപാട് കരഞ്ഞു'; ചില സംവിധായകരും ആര്‍ട്ടിസ്റ്റുകളും ക്യാമറമാന്‍ന്മാരും  എന്തോ തെറ്റ് ചെയ്തതുപോലെയാണ് പെരുമാറിയത്;അവള്‍ ബന്ധം അവസാനിപ്പിച്ച് വന്നപ്പോള്‍ കൂടെ നിന്നു; മനസ്സ് തുറന്ന് നടി മൃദുല വിജയ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മൃദുല വിജയ് തന്റെ സഹോദരി പാര്‍വതിയുടെ വിവാഹത്തെക്കുറിച്ചും അതിന് പിന്നാലെ താന്‍ അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും തുറന്നുപറയുന്നു. പാര്‍വതിയുടെ ഒളിച്ചോടിയുള്ള വിവാഹവും തുടര്‍ന്നുള്ള വേര്‍പിരിയലും സീരിയല്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. സീരിയല്‍ ക്യാമറാമാനായിരുന്ന അരുണിനെയാണ് പാര്‍വതി വിവാഹം കഴിച്ചത്. 

എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മൃദുല അക്കാലത്തെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ചത്. മൃദുലയുടെ വാക്കുകള്‍ ഇങ്ങനെ: 'അനിയത്തിയുടെ വിവാഹത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ചീത്തവിളികള്‍ കേള്‍ക്കേണ്ടി വന്നത് എനിക്കാണ്. അന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന മോശം കമന്റുകള്‍ എന്നെ ഒരുപാട് വിഷമിപ്പിച്ചു. അവള്‍ സീരിയല്‍ രംഗത്ത് വന്ന് മൂന്ന് മാസം കഴിഞ്ഞപ്പോഴായിരുന്നു വിവാഹം. 

എന്റെ വിവാഹത്തിന് മുന്‍പായിരുന്നു അത്. അതുകൊണ്ടുതന്നെ അവള്‍ക്ക് ഇത്തരം കമന്റുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ചില സംവിധായകരും സഹപ്രവര്‍ത്തകരും ക്യാമറാമാന്‍മാരുമെല്ലാം ഞാന്‍ എന്തോ വലിയ തെറ്റ് ചെയ്തതുപോലെയാണ് എന്നോട് പെരുമാറിയത്. ആ സമയത്ത് ഞാന്‍ ഒരുപാട് വിഷമിച്ച് കരഞ്ഞിട്ടുണ്ട്. തെറ്റ് ചെയ്യാത്ത എന്നെ എന്തിനാണ് ഇവര്‍ കളിയാക്കുന്നതെന്ന് ഞാന്‍ എന്നോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്.' 

സംഭവം നടന്ന സമയത്ത് താന്‍ സഹോദരിയുമായി സംസാരം പോലുമില്ലായിരുന്നു എന്ന് മൃദുല വെളിപ്പെടുത്തി. 'അതിനിടയില്‍ ഒരാള്‍ എന്നോട് വന്ന് ചോദിച്ചു, കല്യാണമൊക്കെ കഴിഞ്ഞല്ലോ എപ്പോഴാണ് ട്രീറ്റ് തരുന്നതെന്ന്. ആരുടെ കല്യാണത്തിന്റെ കാര്യമാണ് പറയുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, നിങ്ങളുടെ കുടുംബത്തില്‍ നടന്ന കല്യാണമല്ലേ എന്നായിരുന്നു അയാളുടെ മറുപടി. എല്ലാവര്‍ക്കും അവിടെ എന്താണ് സംഭവിച്ചതെന്നും പ്രശ്‌നങ്ങളെന്താണെന്നും കൃത്യമായി അറിയാമായിരുന്നു. എന്നിട്ടും മനഃപൂര്‍വ്വം എന്നെ സങ്കടപ്പെടുത്താനാണ് അവര്‍ അങ്ങനെ ചോദിച്ചത്.'

 മൃദുല ഓര്‍ത്തെടുത്തു. എന്നാല്‍ ഇപ്പോള്‍ എല്ലാ പിണക്കങ്ങളും മാറി കുടുംബം ഒന്നിച്ച് നില്‍ക്കുകയാണ്. അരുണുമായുള്ള ബന്ധം അവസാനിപ്പിച്ച് പാര്‍വതി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് തങ്ങള്‍ തീരുമാനിച്ചതെന്ന് മൃദുല പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ അനിയത്തിക്കൊപ്പം നില്‍ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായിരുന്നു എന്നും മൃദുല കൂട്ടിച്ചേര്‍ത്തു.
 

Read more topics: # മൃദുല വിജയ്
mridhula vijai ABOUT sister parvathy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES