ബിഗ് ബോസിലെ പ്രണയജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തങ്ങളുടെ പ്രണയം മോഹന്‍ ലാലിനോട് തുറന്നു സമ്മതിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രണയം സത്യമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് ഇരുവരും മോഹന്‍ലാലിനോട് തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് വേണ്ടി തന്റെ മമ്മിയോട് സംസാരിക്കണമെന്നാണ് പേളി മാണി ഇപ്പോള്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഗ് ബോസില്‍ ഇക്കഴിഞ്ഞ എപ്പിസോഡിലാണ് മോഹന്‍ലാല്‍ പേളിമാണിയോടും ശ്രീനിഷിനോടും ഇരുവരുടേയും പ്രണയത്തെക്കുറിച്ച് ചോദിച്ചത്. ശ്രീനിയെ എല്ലാവരും ബാറ്റ്മാന്‍ എന്ന് വിളിച്ച് കളിയാക്കുയാണല്ലോയെന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. മത്സരാര്‍ത്ഥികള്‍ എല്ലാവരും ഒരുമിച്ചിരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ ചോദ്യം. രാത്രിയില്‍ മാത്രം സംസാരിക്കുന്നവരായി എല്ലാവരും മാറിയോയെന്നും മോഹന്‍ലാല്‍ ചോദിച്ചു. രാത്രിയില്‍ ശ്രീനിയും പേളിയും ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം ചോദിച്ചത്. ബിഗ് ഹൗസില്‍ നടക്കുന്ന കാര്യത്തെക്കുറിച്ച് മറ്റുള്ളവര്‍ അറിഞ്ഞോയെന്നും പരോക്ഷമായി ഇരുവരുടേയും ബന്ധത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. പിന്നീട് ഇതേക്കുറിച്ച് അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും തുറന്നുപറയണമെന്നും മോഹന്‍ലാല്‍ ഇരുവരോടും ആവശ്യപ്പെട്ടു. ശ്രീനിയെ തനിക്കിഷ്ടമാണെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ പേളി തന്റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും ആവശ്യപെടുകയായിരുന്നു.
തുടര്‍ന്ന് പേളിയോട് കാര്യങ്ങള്‍ ചോദിച്ചതിന് ശേഷം മോഹന്‍ലാല്‍ ശ്രീനിയോടും ചോദ്യങ്ങള്‍ ഉന്നയിച്ചു. തനിക്ക് പേളിയെ ഇഷ്ടമാണെന്നും ബാക്കി ജീവിതം ഒരുമിച്ചാകാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീനിയും ലാലിന് മറുപടി നല്‍കി. ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നു തുറന്നു പറഞ്ഞതോടെ മോഹന്‍ലാല്‍ ഇരുവരേയും ആശീര്‍വദിക്കുകയായിരുന്നു. പേളി ആവശ്യപ്പെട്ടത് പോലെ വീട്ടുകാരോട് ഇക്കാര്യത്തെക്കുറിച്ച് താന്‍ സംസാരിക്കാമെന്നും താരം ഉറപ്പ് നല്‍കി. രണ്ട് പേരുടേയും വീട്ടുകാരെയും ബിഗ് ഹൗസിലേക്ക് എത്തിച്ച് സംസാരിക്കാമെന്നാണ് മോഹന്‍ലാല്‍ പേളിക്കും ശ്രീനിക്കും ഉറപ്പ് നല്‍കിയത്.