Latest News

എന്നോടും കുഞ്ഞിനോടുമുള്ള സ്‌നേഹം കുറഞ്ഞു; മീര സ്വന്തം വീട്ടിലേക്ക് പോയത് വഴക്കിനെ തുടര്‍ന്ന്; വീട്ടില്‍ എത്തി തിരികെ കൂട്ടികൊണ്ട് പോയി അനൂപ്; പിന്നാലെ അറിഞ്ഞത് മകള്‍ ആശുപത്രിയില്‍ എന്ന്; മകളുടെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഃഖത്തില്‍ മാതാപിതാക്കള്‍

Malayalilife
എന്നോടും കുഞ്ഞിനോടുമുള്ള സ്‌നേഹം കുറഞ്ഞു; മീര സ്വന്തം വീട്ടിലേക്ക് പോയത് വഴക്കിനെ തുടര്‍ന്ന്; വീട്ടില്‍ എത്തി തിരികെ കൂട്ടികൊണ്ട് പോയി അനൂപ്; പിന്നാലെ അറിഞ്ഞത് മകള്‍ ആശുപത്രിയില്‍ എന്ന്; മകളുടെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഃഖത്തില്‍ മാതാപിതാക്കള്‍

ആദ്യ വിവാഹ മോചനത്തിന് ശേഷം മീര ഏറെ ആശയക്കുഴപ്പത്തിലായിരുന്നു. ഇനി ജീവിതം എങ്ങനെയായിരിക്കും, തനിക്കായി ആരെങ്കിലും ഉണ്ടാകുമോ എന്ന ചിന്തകളാണ് അവളെ അലട്ടിയത്. അത്തരം സമയത്താണ് അനൂപ് എന്ന വ്യക്തി മീരയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ആദ്യകാലത്ത് മീര കരുതിയത്, ഇനി ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകും, മനസ്സിലാക്കുന്ന ഒരാളാണ് അനൂപ് എന്നുമായിരുന്നു. പക്ഷേ സമയം കടന്നുപോയപ്പോള്‍ മീരിക്ക് തോന്നിയത് അനൂപില്‍നിന്ന് തനിക്കുള്ള സ്നേഹം കുറയുകയാണ് എന്നായിരുന്നു. സ്വന്തം ജീവിതം പ്രതീക്ഷിച്ചതുപോലെ നടക്കുന്നില്ലെന്ന് മീര മനസ്സിലാക്കി. ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്ത സ്നേഹവും പരിഗണനയും അവളെ മാനസികമായി കൂടുതല്‍ ദു:ഖത്തിലാക്കി. ഒടുവില്‍ മീര ആത്മഹത്യ ചെയ്യുകയായിരുന്നു.

മീരയുടെ മുറിയില്‍ ഉണ്ടായിരുന്ന നോട്ട്ബുക്കില്‍ അവള്‍ എഴുതിയ കുറിപ്പിലാണ് സംഭവത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. അനൂപിന് കുഞ്ഞിനോടും തന്നോടും സ്നേഹവും കരുതലും കുറഞ്ഞുവെന്നും, താന്‍ പ്രതീക്ഷിച്ച കുടുംബജീവിതം ലഭിക്കാത്തതിനാലാണ് മനസ്സ് തളര്‍ന്നതെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ കുറിപ്പില്‍ അനൂപിനെതിരെ വലിയ കുറ്റാരോപണങ്ങളോ കുറ്റകൃത്യങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങളോ ഒന്നും പോലീസിന് കണ്ടെത്താനായില്ല. അതിനാല്‍ അനൂപിനെ കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യം നിലവില്‍ പോലീസിനില്ലെന്ന് ഹേമാംബികനഗര്‍ പോലീസ് അറിയിച്ചിരിക്കുന്നത്. 

മീരയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ സംശയങ്ങളുണ്ട്. അവര്‍ പറഞ്ഞത്, ഈ മരണം സാധാരണ ആത്മഹത്യയല്ല, എന്തെങ്കിലും ദുരൂഹത ഉണ്ടാകാം എന്നാണ്. മീരിയുടെ അമ്മയാണ് പോലീസിന് മൊഴി നല്‍കിയത്. അമ്മയുടെ മൊഴിപ്രകാരം പോലീസാണ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. അനൂപും മീരയും രണ്ടുപേരും രണ്ടാമത്തെ വിവാഹക്കാരായിരുന്നു. മുമ്പത്തെ വിവാഹ മോചനങ്ങള്‍ക്കുശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചത്. ഒരുവര്‍ഷം മുന്‍പാണ് അവര്‍ പ്രണയിച്ച് വിവാഹിതരായത്. അടുത്തിടെ ഇവരുടെ വിവാഹവാര്‍ഷികം കഴിഞ്ഞിരുന്നു. ആ ദിവസം സന്തോഷത്തോടെ ആഘോഷിക്കേണ്ട സമയം ആയിരുന്നുവെങ്കിലും ചെറിയ കാരണത്താല്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് വാട്സാപ്പില്‍ സ്റ്റാറ്റസ് വയ്ക്കാത്തത് മീരയെ വേദനിപ്പിച്ചു. അതിനെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നത്. 

ഇത് കാരണം മീര കൂടുതല്‍ വിഷമിത്തിലായി. ചെറിയ കാരണങ്ങളാണ് വലിയ പ്രശ്നങ്ങളിലേക്ക് വളര്‍ന്നതെന്നും, അതിന്റെ ഫലമാണ് മീരി ഇത്തരം കടുത്ത തീരുമാനം എടുത്തതും. ഇതിനു മുമ്പും മീരി ഭര്‍ത്താവുമായി വഴക്കുണ്ടാക്കി വീട്ടിലേക്ക് പോയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടുമാസം മുന്‍പ് ഉണ്ടായ വഴക്കില്‍ മീര മകളെ മുറിക്കുള്ളില്‍ അടച്ചിട്ട് തന്നെ മര്‍ദിച്ചുവെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. അന്ന് വീട്ടുകാര്‍ പ്രശ്‌നം പരിഹരിച്ച്, മീരയെ തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയച്ചതുമാണ്. സംഭവദിനമായ ചൊവ്വാഴ്ചയും ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മീര വീണ്ടും തന്റെ വീട്ടിലെത്തി. രാത്രി 12 മണിയോടെ അനൂപ് അവിടെ എത്തി, മീരയെ കൂട്ടിക്കൊണ്ടുപോയി. വീട്ടുകാര്‍ കരുതിയത് പ്രശ്‌നം വീണ്ടും തീര്‍ന്നിരിക്കാം എന്നും, മീര ഭര്‍ത്താവിനൊപ്പം സുരക്ഷിതമായി വീട്ടിലെത്തിയിരിക്കാം എന്നും ആയിരുന്നു.

എന്നാല്‍ അതിന്റെ പിന്നാലെ വന്ന വാര്‍ത്ത എല്ലാവരെയും നടുക്കി. രാവിലെ ആറരയോടെ അയല്‍വാസിയാണ് ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത്. മീര ആശുപത്രിയിലാണെന്നും, ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തണമെന്നും ബന്ധുക്കളോട് അയാള്‍ പറഞ്ഞു. അപ്പോഴാണ് സംഭവം ഗൗരവതരമാണെന്ന് കുടുംബം മനസ്സിലാക്കിയത്.

meera suicide death parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES