ഇത് ഫോട്ടോ ഷൂട്ട് അല്ല; ഇത് യഥാര്‍ത്ഥ ജീവിതം; രാഘവയുമായുള്ള വിവാഹം അറേഞ്ച്‌ഡെന്ന് മാനസി ജോഷി; ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം സീരിയല്‍ താരം നന്ദ  തന്റെ വിവാഹ നിശ്ചയ വീഡിയോയിലൂടെ പങ്ക് വക്കുന്നത്

Malayalilife
 ഇത് ഫോട്ടോ ഷൂട്ട് അല്ല; ഇത് യഥാര്‍ത്ഥ ജീവിതം; രാഘവയുമായുള്ള വിവാഹം അറേഞ്ച്‌ഡെന്ന് മാനസി ജോഷി; ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം സീരിയല്‍ താരം നന്ദ  തന്റെ വിവാഹ നിശ്ചയ വീഡിയോയിലൂടെ പങ്ക് വക്കുന്നത്

ഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം. അടുത്തിടെയാണ് സീരിയല്‍ ആരംഭിച്ചത്. എന്നാല്‍ ഇതിനോടകം തന്നെ സീരിയലിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളാണ് ഗൗതവും നന്ദയും. അതില്‍ നന്ദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മധുര സ്വദേശിനിയായ മാനസി ജോഷിയാണ്. കഴിഞ്ഞദിവസം ആയിരുന്നു നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 

ഇപ്പോളിതാ നടിയുടെ വിവാഹ നിശ്ചയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
തന്റെ ലവ് മാരേജ് അല്ല അറേഞ്ച്ഡ് മാരെ ആണ് എന്നാണ് ഇപ്പോള്‍ താരം പറയുന്നത്. വീഡിയോയിലൂടെയാണ് താരം ഈ കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങള്‍ ആണ് താരം ഇപ്പോള്‍ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പട്ടുസാരിയും മുല്ലപ്പൂവും ഒക്കെ ധരിച്ചു വളരെ സുന്ദരിയായിട്ട് ആയിരുന്നു താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതു. ഇത് ഷൂട്ടിംഗ് അല്ല എന്നും റിയാലിറ്റി ആണ് എന്നും താരം പറയുന്നുണ്ട്. നടിയുടെ കുടുംബാംഗങ്ങള്‍ എല്ലാവരും ഉണ്ട്. ഇവരെയും വരനെയും താരം പരിചയപ്പെടുത്തുന്നുണ്ട്. 

രാഘവ എന്നാണ് വരന്റെ പേര്. ഷൂട്ടിംഗ് ആവുമ്പോള്‍ കട്ട് പറയുമല്ലോ, എന്നാല്‍ ഇത് അങ്ങനെയല്ല, ഞാനും എക്‌സൈറ്റഡ് ആണ് എന്ന് താരം ഇടയ്ക്കിടെ പറയുന്നുണ്ട്. പരമ്പരാഗതമായ എല്ലാ ചടങ്ങുകളും പിന്തുടര്‍ന്നുകൊണ്ടായിരുന്നു വിവാഹനിശ്ചയം നടത്തിയത്.

തമിഴ്‌നാട് മധുര സ്വദേശിനി ആണ് നടി. വരണിയും ഇവര്‍ പരിചയപ്പെടുത്തുന്നുണ്ട്. എന്താണ് ഇപ്പോള്‍ തോന്നുന്നത് എന്ന് ചോദിച്ചപ്പോള്‍ ട്രാപ്പ് ആയപോലെ എന്നായിരുന്നു രാഘവ നല്‍കിയ മറുപടി. എങ്കിലും റിസ്‌ക് എടുക്കാന്‍ തയ്യാറാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത് എന്നായിരുന്നു മാനസി പറഞ്ഞത്. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും ഇരുവരും ആവശ്യപ്പെടുന്നുണ്ട്. അതേസമയം രാഘവയെ പോലെ ഒരാള്‍ കുടുംബത്തിലേക്ക് വരുന്നതില്‍ ഒരുപാട് സന്തോഷമുണ്ട് എന്നും മാനസി കൂട്ടിച്ചേര്‍ത്തു.

നിന്റെ ക്യാരക്ടറാണ് എന്നെ ആകര്‍ഷിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതം മനോഹരമായിരിക്കുമെന്നാണ് പ്രതീക്ഷ.'എന്നായിരുന്നു വരന്‍ രാഘവ് പറഞ്ഞത്. രാഘവയെപ്പോലെയൊരാള്‍ കുടുംബത്തിലേക്ക് വരുന്നതില്‍ ഒരുപാട് സന്തോഷം എന്നായിരുന്നു മാനസിയുടെ സമഹാദരിയുടെ പ്രതികരണം. 

 

Read more topics: # മാനസി ജോഷി
mansi joshi shares engagement vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES