മലയാളത്തിന്റെ  ബോക്‌സ് ഓഫീസ് ഹിറ്റ് മഞ്ഞുമ്മല്‍ ബോയ്‌സ് ഇനി ഡിസ്‌നി ഹോട്ട്സ്റ്റാറില്‍

Malayalilife
topbanner
മലയാളത്തിന്റെ  ബോക്‌സ് ഓഫീസ് ഹിറ്റ് മഞ്ഞുമ്മല്‍ ബോയ്‌സ് ഇനി ഡിസ്‌നി ഹോട്ട്സ്റ്റാറില്‍

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഒടിടി റിലീസ് ചെയ്തു. 75 ദിവസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിലൂടെ 240 കോടി കരസ്ഥമാക്കിയ ശേഷമാണ് ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തുന്നത്. 

ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2024 ഫെബ്രുവരി 22നാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയതോടെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന ലേബല്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഗ്രോസറായി മാറിയ ചിത്രവും 'മഞ്ഞുമ്മല്‍ ബോയ്‌സ്' തന്നെ. 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ കേരളത്തിന്റെ സ്വന്തം കേരളാബ്ലാസ്റ്റേര്‍സ് തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിച്ചത്. യുകെയിലെ വിതരണാവകാശം കരസ്ഥമാക്കിയത് ആര്‍എഫ്ടി ഫിലിംസാണ്.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെടുന്ന ഗുണാ കേവ്‌സാണ് പശ്ചാത്തലം. 2 മണിക്കൂറും 15 മിനിറ്റും ദൈര്‍ഘ്യം വരുന്ന ചിത്രം കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രീകരിച്ചത്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്,  ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍

manjummel boys disney hotstar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES