Latest News

'സുനിച്ചനുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ തീര്‍ന്നോ, വിവാഹ മോചനം കഴിഞ്ഞോ'; എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടിയുമായി മഞ്ജു പത്രോസ്

Malayalilife
'സുനിച്ചനുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ തീര്‍ന്നോ, വിവാഹ മോചനം കഴിഞ്ഞോ'; എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടിയുമായി മഞ്ജു പത്രോസ്

വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് എന്ന വ്യക്തിയെ നമ്മുക്ക് എല്ലാവർക്കും അറിയാവുന്നത്. പിന്നീടാണ് താരത്തിന്റെ ഉള്ളിലെ അഭിനേത്രി പുറത്തേക്ക് വന്നത്. അതേ ഷോയിലൂടെയാണ് സിമി സാബുവുമായുള്ള സൗഹൃദം ആരംഭിച്ചതും. ഇരുവരുടെയും സൗഹൃദത്തിന്റെ പുറത്ത് ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും സംഭവിച്ചു. ബ്ലാക്കീസീലൂടെ തങ്ങളുടെ വിശേഷങ്ങളും യാത്രകളും എല്ലാം സുമിയും മഞ്ജു പത്രോസും പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ഒരു ക്യു ആന്റ് എ വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. 

ക്യു ആന്റ് എ യില്‍ ഏറ്റവും അധികം വന്ന ചോദ്യം മഞ്ജു പത്രോസ് വിവാഹ മോചിതയായോ എന്നാണ്. സുനിച്ചനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ, സുനിച്ചന്‍ എവിടെയാണ് എന്നൊക്കെയുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് തന്നെ മഞ്ജു മറുപടി നല്‍കി. നിലവില്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. വിവാഹ മോചനത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല, ഇനി ചിന്തിക്കാനുള്ള സാധ്യതയും ഇല്ല. എങ്ങാനും വിവാഹ മോചനം സംഭവിച്ചാല്‍ എല്ലാവരെയും അറിയിക്കും എന്നും മഞ്ജു പറയുന്നുണ്ട്. സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. അതുകൊണ്ടാണ് വീഡിയോകളിലൊന്നും കാണാത്തത് എന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകള്‍ വേദനിപ്പിക്കാറുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. തീര്‍ച്ചയായും ഉണ്ടായിരുന്നു. ഒരാള്‍ നിങ്ങളുടെ മുഖത്ത് നോക്കി, കോളനി, തടിച്ചി എന്നൊക്കെ വിളിച്ച് കളിയാക്കുമ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നില്ലേ. അങ്ങനെയൊക്കെ ആദ്യം ഉണ്ടായിരുന്നു. പിന്നെ ദേഹത്ത് ആദ്യം വെള്ളം വീവുമ്പോഴല്ലേ തണുക്കൂ, പിന്നെ ശീലമാവും എന്ന് പറഞ്ഞത് പോലെ, ഇപ്പോള്‍ ആ കമന്റുകള്‍ എല്ലാം ശീലമായി.

manju pathrose replying to her question and answer about her husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES