കറുത്ത തടിച്ച ആളെ കല്യാണം കഴിക്കാന്‍ കാരണം വേണ്ടേ എന്ന് ചോദിച്ചു; അവഗണിക്കപ്പെട്ട സംഭവം പറഞ്ഞ് മഞ്ജു പത്രോസ്

Malayalilife
 കറുത്ത തടിച്ച ആളെ കല്യാണം കഴിക്കാന്‍ കാരണം വേണ്ടേ എന്ന് ചോദിച്ചു; അവഗണിക്കപ്പെട്ട സംഭവം പറഞ്ഞ് മഞ്ജു പത്രോസ്

മിനിസ്‌ക്രീനലൂടെയും ബിഗ്സ്‌ക്രീനിലൂടെയും സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. ബിഗ്ബോസിലെത്തിയതോടെ താരത്തിന് എതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറുകയും ചെയ്തു. തന്റെ ജീവിതത്തിലെയും ജോലിയിലെയും വിശേഷങ്ങള്‍ പങ്കുവച്ച് മഞ്ജു പത്രോസ് എത്താറുണ്ട്.ഇപ്പോളിതാ നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ പലപ്പോഴും താന്‍ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നു തുറന്നു പറഞ്ഞ് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് മഞ്ജു ഈ കാര്യം വെളിപ്പെടുത്തിയത്.

ഒരു സീരിയലിന്റെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്ന സമയത്താണ് വളരെ പ്രശസ്തനായ ഒരു അഭിനേതാവില്‍ നിന്ന് അത്തരത്തില്‍ ഒരു മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നത്.എന്റെ ഭര്‍ത്താവിന്റെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞാന്‍ മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. എന്തിനാണ് അങ്ങനെ ഒരു കാരണം എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ എന്നെ പോലെ ഒരാള്‍ കല്യാണം കഴിക്കണം എങ്കില്‍ അതിനു തക്കതായ ഒരു കാരണം വേണ്ടായോ എന്നാണു അയാള്‍ തിരിച്ചു ചോദിച്ചത്.

manju pathrose about the colour discrimination faced

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES