Latest News

കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം; തൊലിയുടെ നിറം അവസരങ്ങള്‍ ഇല്ലാതാക്കിയതിനെക്കുറിച്ച് കനി കുസൃതി

Malayalilife
 കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം; തൊലിയുടെ നിറം അവസരങ്ങള്‍ ഇല്ലാതാക്കിയതിനെക്കുറിച്ച് കനി കുസൃതി

ത്തവണത്തെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വന്തമാക്കിയ നടിയാണ് കനികുസൃതി. നിറം കാരണം നേരിട്ട അവഗണനയെക്കുറിച്ച് നിരവധി താരങ്ങളാണ് തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. ഇപ്പോള്‍ തൊലിയുടെ നിറം തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതിനെക്കുറിച്ച് പറയുകയാണ് കനി കുസൃതി. 

'കാഴ്ചയിലുള്ള/ നിറത്തിലുള്ള ഡിസ്‌ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്‌കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു.

എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെയിരിക്കുന്നുവെന്നൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു. അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് എന്റെ സ്‌കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്‌സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്‌ബോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. എനിക്ക് കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ ചെറുതിലെ ബന്ധുക്കളൊക്കെ കറുത്ത നിറംചേരില്ല.

ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്‌ബോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ.. അതാണ് അന്ന് തോന്നിയിട്ടുള്ളത്.' കനി പറഞ്ഞു. തുറന്ന് പറച്ചിലുകളിലൂടെ പലപ്പോഴും ശ്രദ്ധ നേടിയിട്ടുളള നടിയാണ് കനി കുസൃതി. 

kani kusruti about the racial discrimination she faced

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES