Latest News

ലേറ്റസ്റ്റ് ഫാഷന്‍ സെറ്റുസാരിയിലും ആഭരണങ്ങളിലും തിളങ്ങി സീരിയല്‍ സുന്ദരിമാര്‍! മഞ്ഞില്‍ വിരിഞ്ഞ പൂവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍ !!

Malayalilife
ലേറ്റസ്റ്റ് ഫാഷന്‍ സെറ്റുസാരിയിലും ആഭരണങ്ങളിലും തിളങ്ങി സീരിയല്‍ സുന്ദരിമാര്‍! മഞ്ഞില്‍ വിരിഞ്ഞ പൂവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍ !!

മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജിസ്മി. സീരിയലില്‍ വില്ലത്തിയായിട്ടാണ് താരം എത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജിസ്മിയുടെ വിവാഹം നടന്നത്. സീരിയല്‍ രംഗത്തുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇപ്പോള്‍ വിവാഹശേഷം മഞ്ഞില്‍ വിരിഞ്ഞ പൂവ് സെറ്റിലേക്ക് തിരികെ എത്തിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ് ജിസ്മി.

മഴവില്‍ മനോരമയിലെ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി മാളവികയാണ് സീരിയലില്‍ നായികയായ അഞ്ജനയായി എത്തുന്നത്. നടി രേഖ രതീഷ്, യുവ കൃഷ്ണ, ജസ്റ്റിന്‍ ജോര്‍ജ്ജ്, ജിസ്മി എന്നിവരാണ് മറ്റുളള കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ വില്ലത്തിയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആളാണ് ജിസ്മി. ആരാധകരെയോ മാധ്യമങ്ങളെയോ അറിയിക്കാതെയായിരുന്നു ജിസ്മിയുടെ വിവാഹം നടന്നത്.

സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ക്യാമറാമാന്‍ ഷിന്‍ജിത്താണ് ജിസ്മിയെ വിവാഹം ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മുഴുവന്‍ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവര്‍ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് ജിസ്മിയുടെ വിവാഹവാര്‍ത്ത ആരാധകര്‍ അറിഞ്ഞത്. അമ്പലത്തില്‍ വച്ചുളള താലികെട്ടിന് ശേഷം ഓഡിറ്റോറിയത്തില്‍ ആര്‍ഭാടമായിട്ടാണ് വിവാഹം നടന്നത്. നിലവിളക്കായിരുന്നു ആദ്യ സീരിയല്‍ പിന്നീട്, ഭാഗ്യദേവത, സ്ത്രീധനം, ഭാര്യ തുടങ്ങി പല സീരിയലുകളിലും ചെറിയ കഥാപാത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. മഞ്ഞില്‍ വിരിഞ്ഞ പൂവിലാണ് ജിസ്മി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ മുഴുനീള വേഷത്തിലാണ് ജിസ്മിയുള്ളത്.

ഇപ്പോള്‍ വിവാഹശേഷം മഞ്ഞില്‍വിരിഞ്ഞ പൂവ് സീരിയലിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവച്ചാണ് ജിസ്മി എത്തിയിരിക്കയാണ്. സെറ്റില്‍ എല്ലാവരും സെറ്റുസാരിയൊക്കെ ഉടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് ജിസ്മി പങ്കുവച്ചത്. കിളിപച്ച നിറത്തിലെ ബ്ലൗസും സെറ്റുസാരിയും ഉടുത്താണ് ജിസ്മി ചിത്രങ്ങളില്‍ ഉള്ളത്. സെറ്റില്‍ നടന്ന കേരളപിറവി ആഘോഷചിത്രങ്ങളാണ് ജിസ്മി പങ്കുവച്ചത്. നടി മാളവിക വെയ്ല്‍സ്, രേഖ രതീഷ്, അഖിന ഷിബു, ശാലു മേനോന്‍ തുടങ്ങിയവരും സെറ്റു സാരിയില്‍ സുന്ദരിമാരായി ചിത്രങ്ങളില്‍ ഉള്ളത്. നടന്‍ യുവകൃഷ്ണ ഉള്‍പെടെയുള്ള മറ്റ് താരങ്ങളെയും ചിത്രത്തില്‍ കാണാം

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES