നൃത്തലോകത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ഡി ഫോര്‍ ഡാന്‍സ് അഞ്ചാമത്തെ സീസണുമായി വീണ്ടുമെത്തുന്നു. വീണ്ടും ആവേശത്തിന്റെ അലകടലുയര്‍ത്തിയാണു പുതിയ സീസണ് തുടക്കമാകുന്നത്. പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഷോയില്‍ ആരാകും വിധികര്‍ത്താക്കളാവുകയെന്നും അവതാരകരെന്നും അറിയാനുളള ആകാംഷയിലാണ് ആരാധകര്‍. അതേസമയം പേളി മാണി തന്നെ ഈ സീസണിലും അവതാരകയായി എത്തുമെന്ന് റിപ്പോര്‍ട്ട്.
നൃത്തലോകത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ഡി ഫോര്‍ ഡാന്‍സ് വീണ്ടുമെത്തുന്നു. മഹാവിജയമായ 4 സീസണുകള്‍ക്കു ശേഷമാണ് പ്രതിഭകളുടെ സംഗമത്തിനായി മഴവില്‍ മനോരമ 'ഡി 5 ജൂനിയറു'മായി വീണ്ടും എത്തുന്നത്. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിട്ടെങ്കിലും ഷോ ജനപ്രിയമായി തന്നെ മുന്നേറുകയായിരുന്നു. നാലാമത്തെ സീസണിനു ശേഷം ലാല്‍ജോസിന്റെ പുതിയ ചിത്രത്തിലേക്കുളള നായികയെയും നായകനെയും കണ്ടെത്താനുളള ഷോ നായിക നായകനാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്. ദര്‍ശന ശംഭു എന്നിവരാണ് ഷോയില്‍ വിജയികളായത്. ഏറെ ജനപ്രിയമായി മുന്നേറിയ ഷോ അവസാനിച്ചതോടെ ഡി ഫോര്‍ ഡാന്‍സ് തിരികെ എത്തുകയാണ്. പ്രസന്ന മാസ്റ്റര്‍, നിരവ് ബാവ്‌ലേചാ, ത്രുടങ്ങിയവരാണ് ഷോയിലെ വിധികര്‍ത്താക്കള്‍.
ഷോയുടെ ആദ്യത്തെ സീസണില്‍ നടന്‍ ശ്രീജിത്ത് ജുവല്‍ മേരി എന്നിവരാണ് അവതാരകരായി എത്തിയത്. പിന്നീട് ഗോവിന്ദ് പത്മസൂര്യ, പേളി മാണി എന്നിവര്‍ അവതാരകരാവുകയായിരുന്നു. 18 മത്സരാര്‍ത്ഥികളില്‍ നിന്നും റംസാന്‍ മുഹമ്മദ് ആണ് ആദ്യ സീസണിലെ വിജയ കിരീടം ചൂടിയത്. 2015 ലെ രണ്ടാമത്തെ സീസണില്‍ പ്രണവ് ശശിധരനാണ് വിജയിയായത്. ക്വീന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയായ സാനിയ ഇയ്യപ്പന്‍ അന്ന് മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. നൃത്തത്തില്‍ നിരവധി പ്രതിഭകളെ സമ്മാനിച്ച സീസണാണ് സീസണ്‍ 2. പിന്നീട് ഡി ഫോറിലെ മത്സരാര്‍ത്ഥികളും സീസണ്‍3 ലും നാലിലും ടീം ലീഡേഴ്‌സായി എത്തിയിരുന്നു.
ഇവരുടെ മേല്‍നോട്ടത്തില്‍ വിവിധ ടീമുകളായി തിരിച്ചായിരുന്നു മത്സരം. പ്രസന്ന മാസ്റ്റര്‍, പ്രിയമണി, നിരവ് ബാവ്‌ലേജാ, മംമ്ത മോഹന്‍ദാസ്, അനു സിത്താര തുടങ്ങിയവരാണ് ഷോയില്‍ വിധികര്‍ത്താക്കളായത്. ഡി ഫോര്‍ ഡാന്‍സിന്റെ പുതിയ സീസണില്‍ ഇവര്‍ തന്നെയാകും വിധികര്‍ത്താക്കളായി എത്തുകയെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മികച്ച അവതരണത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത പേളിയും ആദിലും അവതാരകരായി എത്തുന്നതും ഷോ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ചടുലമായ നൃത്തചുവടുകള്‍ കൊണ്ടുള്ള ആവേശകരമായ പോരാട്ടങ്ങള്‍ക്കു വേദിയായ ഡി ഫോര്‍ ഡാന്‍സ് കുടുംബ സദസുകള്‍ നെഞ്ചിലേറ്റി. വീണ്ടും ആവേശത്തിന്റെ അലകടലുയര്‍ത്തിയാണു പുതിയ സീസണ് തുടക്കമാകുന്നത്. നാളത്തെ പ്രതിഭകളെ തേടുന്ന വേദിയിലേക്കു പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.