Latest News

ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ടോ? താരപുത്രന്‍ കാളിദാസന്റെ മറുപടി കേട്ട് ആരാധകര്‍ ഞെട്ടി...!

Malayalilife
ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ടോ? താരപുത്രന്‍ കാളിദാസന്റെ മറുപടി കേട്ട് ആരാധകര്‍ ഞെട്ടി...!

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരപുത്രനാണ് കാളിദാസ് ജയറാം. തന്റെ ഏഴാം വയസ്സിലാണ് മലയാളസിനിമാ രംഗത്തേക്ക് കാളിദാസ് കാലുകുത്തിയത്. ജയറാമിന്റെ മകന്റെ വേഷത്തില്‍ തന്നെ അച്ഛനും മകനും തകര്‍ത്തഭിനയിച്ച ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍. ശേഷം എന്റെ വീട് അപ്പൂന്റേം,പൂമരം തുടങ്ങി  മലയാള ചിത്രങ്ങളിലും തമിഴിലും അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി കാളിദാസ് പങ്കെടുത്ത് ചാറ്റ് ഷോയിലെ ഉത്തരങ്ങളാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതിനകം മമ്മൂട്ടി, മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി ഒരുപാട് താരങ്ങള്‍ ഷോ യില്‍ വന്ന് പോയിരുന്നു. താരങ്ങളെ കുഴപ്പിക്കുന്നതായ ഒത്തിരി ചോദ്യങ്ങളാണ് ഷോ യിലുള്ളത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ നെവര്‍ ഹാവ് ഐ എവറില്‍ അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നെവര്‍, ഹാവ് ഐ എന്നീ ഉത്തരങ്ങളാണ് നല്‍കേണ്ടത്.  ഇത്തവണ അതിഥിയായി എത്തിയ താരപുത്രന്‍ കാളിദാസ് ജയറാം ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ? എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നുഉത്തരം. ചില സമയത്ത് കുറച്ച് കള്ളം പറയുന്നത് നല്ലതാണെന്ന് തോന്നി. 

കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? ഇതുവരെ ഇല്ലെന്നായിരുന്നു മറുപടി. പ്രായം കുറച്ച് പറയേണ്ടി വന്നിട്ടുണ്ടോ? ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല. ഒരാള്‍ തന്ന സമ്മാനം മറ്റൊരാള്‍ക്ക് കൊടുത്തിട്ടുണ്ടോ? ഒരിക്കലുമില്ലെന്നായിരുന്നു കാളിദാസ് പറഞ്ഞത്. സ്വന്തം പേര് ഗൂഗിള്‍ ചെയ്ത് നോക്കിയിട്ടുണ്ടോ? ഉണ്ട്. അതെല്ലാ സെലിബ്രിറ്റികളും ചെയ്തിട്ടുണ്ടാവുമെന്നും താരപുത്രന്‍ പറയുന്നു. സ്‌കൂള്‍ പരീക്ഷയില്‍ കോപ്പി അടിച്ചിട്ടുണ്ടോ? ഇഷ്ടം പോലെയെന്നായിരുന്നു ഉത്തരം. മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്ബര്‍ കൊടുത്തിട്ടുണ്ടോ? ഉണ്ട്. ആരാണെന്ന് പറയുന്നില്ല. ചിലര്‍ക്ക് അങ്ങനെ കൊടുക്കേണ്ടി വന്നിട്ടുണ്ട്.

ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ? ഒരിക്കലുമില്ല. എനിക്ക് താല്‍പര്യം ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ ആ സിനിമ കാണുകയുള്ളുവെന്നും കാളിദാസ് പറയുന്നു. അഭിമുഖങ്ങളില്‍ നുണ പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല. ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ടോ? അതിനും ഇല്ലെന്നായിരുന്നു മറുപടി.

never have i ever,chit chat show,mazhavil manorama,kalidas jayaram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES