കഴിഞ്ഞ ദിവസമാണ് മാംഗല്യം സീരിയല്‍ നായകന്‍ ജിഷ്ണു മേനോന്‍ പരമ്പരയില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത പുറത്തു വന്നത്. അതും പുതിയ നായകനെ പരിചയപ്പെടുത്തിയുള്ള വീഡിയോ പുറത്തു വന്നപ്പോഴാണ് ആരാധകരും ഇക്കാര്യം അറിഞ്ഞത്. മാസങ്ങള്‍ക്കു മുമ്പ് പരമ്പരയില്‍ നിന്നും നായിക ഗോപികാ ചന്ദ്രന്‍ പിന്മാറിയത് തന്നെ ആരാധകര്‍ക്ക് ഇഷ്ടമായിരുന്നില്ല. എങ്കിലും സീരിയലിനോടുള്ള ഇഷ്ടം കാരണം കാണുന്നതു തുടരുകയായിരുന്നു ആരാധകര്‍. എന്നാലിപ്പോഴിതാ, ജിഷ്ണുവിന്റെ പിന്മാറ്റവും ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ജിഷ്ണുവിന് പകരമെത്തിയ യുവ കൃഷ്ണയുടെ എന്‍ട്രി വീഡിയോ ഫോട്ടോ പോസ്റ്ററായി ഇട്ടതിനു താഴെ മുഴുവന്‍ കമന്റുകളായി വന്നിരിക്കുന്നത് ഈ രോഷ പ്രകടനം തന്നെയാണ്. മിസ് യൂ ജിഷ്ണു.. ഗൗതം.. പഴയ നിധിയും പോയി ഇപ്പോള്‍ ഗൗതമും.. ഇതോടെ ഈ പുല്ല് കാണുന്നത് നിര്‍ത്തണം.. അയ്യോ.. അല്ലേലും ഈ സീരിയല്‍ ബോറായിക്കൊണ്ടിരിക്കുവാ.. ഇനിയിപ്പോ ആര് മാറിയാലും കുഴപ്പമില്ല.. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് മാംഗല്യം തന്തുനാനേന. പരമ്പരയില്‍ നായികയായി നടി ഗോപികാ ചന്ദ്രനും നായകനായി ജിഷ്ണു മേനോനുമാണ് അഭിനയിച്ചിരുന്നത്. ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന മലയാളി യുവാവിനെ വിവാഹം ചെയ്ത ഗോപിക ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് നായികാ സ്ഥാനത്തുനിന്നും പിന്മാറിയത്. പകരം നടി ജൂലി ഹെന്‍ട്രിയാണ് നായികയായ നിധിയായി എത്തിയത്. പിന്നാലെ ജിഷ്ണു മേനോന്റെയും വിവാഹം കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ബോഡി ബില്‍ഡറും തമിഴ്‌നാട്ടുകാരിയുമായ അഭിയാതിരയുടെ കഴുത്തില്‍ ജിഷ്ണു താലി ചാര്‍ത്തിയത്.
എന്നാലിപ്പോഴിതാ, ജിഷ്ണുവും പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായ ഈ പിന്മാറ്റം ആരാധകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.അതുമാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ജിഷ്ണുവിന്റെ അക്കൗണ്ട് പോലും ഇപ്പോള്‍ തേഞ്ഞു മാഞ്ഞു പോയി കഴിഞ്ഞു. നടനെ സോഷ്യല്‍ മീഡിയയില്‍ നിന്നു തന്നെ അപ്രത്യക്ഷമായ തരത്തിലാണ് കാണുന്നത്. ഇതോടെ നടന് എന്താണ് സംഭവിച്ചതെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരാധകര്‍.
രണ്ടു മാസങ്ങള്‍ക്കിപ്പുറമായിരുന്നു ജിഷ്ണുവിന്റെ വിവാഹം. തൃശൂര്‍ കൊടകര സ്വദേശിയായ ജിഷ്ണു തമിഴ് സിനിമാ സീരിയല്‍ മേഖലയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. തമിഴ് സുന്ദരി സീരിയലിലെ കാര്‍ത്തിക് ആയി എത്തിയ ജിഷ്ണു കാര്‍ഗില്‍, മാധവി, വാര്‍ഡ് 126 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. ജയന്തി - വേണു ദമ്പതികളുടെ മകനായി ജനിച്ച ജിഷ്ണു ഇപ്പോള്‍ 34 വയസുകാരനാണ്. വളര്‍ന്നതെല്ലാം ചെന്നൈയിലാണ്. ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂളില്‍ പഠിച്ച് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാസായ നടന്‍ കണ്മണി എന്ന തമിഴ് സീരിയലിലെ ആകാശ് എന്ന കഥാപാത്രവും അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ജിഷ്ണു മാംഗല്യം തന്തുനാനേനയിലേക്ക് എത്തിയത്.
അതേസമയം, സോഷ്യല്‍ മീഡിയാ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത നടന്‍ ഇപ്പോള്‍ എവിടെയാണെന്നു പോലും ആര്‍ക്കുമറിയില്ല. ആറു മാസം മുമ്പ് മെയിലായിരുന്നു നടന്റെ പ്രണയ വിവാഹം. ബോഡിബില്‍ഡറും തമിഴ്നാട്ടുകാരിയുമായ അഭിയാതിരയെയാണ് 33ാം വയസില്‍ നടന്‍ താലിചാര്‍ത്തിയത്. നടന്റെ അക്കൗണ്ട് ഡിലീറ്റായി കണ്ട ആരാധകര്‍ അഭിയാതിരയെ തിരഞ്ഞപ്പോള്‍ കണ്ടത് ഇരുവരും പങ്കുവച്ച പ്രണയചിത്രങ്ങളും വീഡിയോകളുമെല്ലാം ഡിലീറ്റ് ചെയ്തതും ആരാധകരെ സംശയത്തിലാഴ്ത്തുന്നുണ്ട്.
തൃശൂര്‍ കൊടകരയിലെ പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ വച്ചാണ് മെയ് 14ാം തീയതി ജിഷ്ണു മേനോന്‍ അഭിയാതിരയെ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിനു ശേഷം വിവാഹമണ്ഡപത്തില്‍ ഗംഭീരമായ വിവാഹ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റും ബോഡി ബില്‍ഡറും ഒക്കെയായ അഭിയാതിരയുമായുള്ള ഏറെക്കാലത്തെ പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹത്തിന് ആഴ്ചകള്‍ക്കു മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം.