Latest News

ഈ വട്ടവും സാന്ത്വനം മുന്നിൽ തന്നെ; കുടുംബവിളക്ക് രണ്ടാം സ്ഥാനത്തേക്ക് പോയി; ബിഗ്‌ബോസിന്‌ ഈ വട്ടവും അഞ്ചാം സ്ഥാനത്ത് എത്താൻ സാധിച്ചില്ല

Malayalilife
ഈ വട്ടവും സാന്ത്വനം മുന്നിൽ തന്നെ; കുടുംബവിളക്ക് രണ്ടാം സ്ഥാനത്തേക്ക് പോയി; ബിഗ്‌ബോസിന്‌ ഈ വട്ടവും അഞ്ചാം സ്ഥാനത്ത് എത്താൻ സാധിച്ചില്ല

ഷ്യാനെറ്റിലും ഡിസ്നി + ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യുന്ന ഇന്ത്യൻ മലയാള ഭാഷാ ടിവി സീരിയലാണ് സാന്ത്വനം. പാണ്ഡിയൻ സ്റ്റോറുകളുടെ തമിഴ് സീരീസിന്റെ റീമേക്കാണ് ഈ പരമ്പര. ചിപ്പി റെൻജിത്ത്, രാജീവ് പരമേശ്വർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജിൻ ടിപിയും ഗോപിക അനിലുമാന് ശിവയും അഞ്ജലിയുമായി എത്തുന്നത്. അഞ്ജലി ശിവ ദമ്പതികൾക്ക് സദസ്സിൽ നിന്ന് വളരെയധികം പ്രശംസ ലഭിക്കാറുണ്ട്. ഇത്തവണയും മറ്റു പരമ്പരകളെ പിന്നിലാക്കി ടി ആർ പിയിൽ മുന്നില്‍ എത്തിയിരിക്കുകയാണ് സാന്ത്വനം. 

സംപ്രേക്ഷണം തുടങ്ങി വളരെ കുറച്ചുനാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ നേടിയ സീരിയലാണ് സാന്ത്വനം. സാന്ത്വനത്തിന് പിന്നാലെയാണ് കുടുംബ വിളക്ക് റേറ്റിംഗ് ലിസ്റ്റിലുളളത്. മൗനരാഗം, പാടാത്ത പൈങ്കിളി, അമ്മയറിയാതെ എന്നീ പരമ്പരകളാണ് ടിആര്‍പി റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനത്തുളള മറ്റ് സീരിയലുകള്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് ഇത്തവണയും ടിആര്‍പിയില്‍ നേട്ടമുണ്ടാക്കാനായില്ല. വീക്ക്‌ലി ടാസ്ക്ക് സമയത്ത് ബിഗ് ബോസിന്‌റെ റേറ്റിംഗ് കൂടുമെന്നായിരുന്നു വാർത്തകളും റിപ്പോർട്ടുകളും. പക്ഷേ ഫലവത്തായില്ല. 

സാന്ത്വനത്തിന് മുന്‍പ് കുടുംബവിളക്ക് ആയിരുന്നു റേറ്റിംഗില്‍ മുന്നിലെത്തിയത്. തന്മാത്രയില്‍ മോഹന്‍ലാലിന്‌റെ നായികയായ മീരാ വാസുദേവാണ് കുടുംബ വിളക്കില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ റോളിലാണ് നടി പരമ്പരയില്‍ എത്തുന്നത്.

malayalam serial rating bigboss santhwanam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES