Latest News

പള്ളിക്കാര്‍ എന്നെ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചതാണ്; എനിക്ക് അതിന് സമ്മതമായിരുന്നു; പക്ഷെ അന്ന് അപ്പച്ചന്‍ പറഞ്ഞത് അത് ഇപ്പോഴും ഓര്‍മ്മയുണ്ട്; അതുകൊണ്ട് പേടിച്ച് ഒന്നും ചെയ്തിട്ടില്ല; വെളിപ്പെടുത്തലുമായി ബീന ആന്റണി

Malayalilife
 പള്ളിക്കാര്‍ എന്നെ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചതാണ്; എനിക്ക് അതിന് സമ്മതമായിരുന്നു; പക്ഷെ അന്ന് അപ്പച്ചന്‍ പറഞ്ഞത് അത് ഇപ്പോഴും ഓര്‍മ്മയുണ്ട്; അതുകൊണ്ട് പേടിച്ച് ഒന്നും ചെയ്തിട്ടില്ല; വെളിപ്പെടുത്തലുമായി ബീന ആന്റണി

തന്റെ വിവാഹജീവിതത്തെക്കുറിച്ചും അന്തര്‍ധാരയായി നിന്ന കുടുംബപശ്ചാത്തലത്തെക്കുറിച്ചും മനസുതുറന്ന് പ്രശസ്ത നടി ബീന ആന്റണി. ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നിട്ടും തന്റെ അപ്പച്ചന് അതില്‍ യാതൊരു എതിര്‍പ്പുമില്ലായിരുന്നു എന്നും, മതാചാരങ്ങളോട് അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു എന്നും ബീന ആന്റണി വെളിപ്പെടുത്തി. തന്നെ കന്യാസ്ത്രീ ആക്കാന്‍ പള്ളിക്കാര്‍ ചോദിച്ചപ്പോള്‍ അപ്പച്ചന്‍ അതിന് സമ്മതിച്ചില്ലെന്നും നടി റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

 ബീന ആന്റണിയുടെ വാക്കുകള്‍ 

'സ്ത്രീകള്‍ക്ക് വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെയും അവരുടെ വീട്ടുകാരുടെയും പിന്തുണ ഏറെ ആവശ്യമുള്ള സമയമാണ്. മനു ഒരു ഓര്‍ത്തഡോക്‌സ് ഹിന്ദു കുടുംബത്തില്‍ നിന്നാണ് വരുന്നത്. അതുകൊണ്ടുതന്നെ എന്നെ വിവാഹം കഴിക്കുക എന്നത് വലിയൊരു ടാസ്‌ക് ആയിരുന്നു. ഇന്റര്‍കാസ്റ്റ് ആയതിനാല്‍ പ്രശ്‌നമാകുമെന്ന് മനുവിന്റെ ഡാഡി പറഞ്ഞപ്പോള്‍, തന്റെ മതം മാറ്റില്ലെന്ന നിലപാടിലായിരുന്നു മനു. വിവാഹം കഴിപ്പിച്ചു തരുന്നില്ലെങ്കില്‍ ഇതേപടി മുന്നോട്ടു പോകുമെന്ന മനുവിന്റെ വാശി ഒടുവില്‍ അദ്ദേഹത്തിന്റെ ഡാഡിക്ക് സമ്മതിക്കേണ്ടി വന്നു.' 

തന്റെ വീട്ടില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു എന്ന് ബീന ആന്റണി കൂട്ടിച്ചേര്‍ത്തു. അപ്പച്ചന് മതം ഒട്ടും ഇഷ്ടമല്ലായിരുന്നു. പള്ളിയില്‍ പോകുന്നതിനോടും താല്പര്യമില്ലായിരുന്നു. താന്‍ പള്ളിയിലെ കൊയറിലൊക്കെ പാടിയിരുന്ന ആളാണ്. മൂന്ന് പെണ്‍കുട്ടികളായിരുന്നു തങ്ങള്‍. തന്നെ കന്യാസ്ത്രീ ആക്കാന്‍ പള്ളിക്കാര്‍ വന്ന് ചോദിച്ചപ്പോള്‍ തനിക്കും സമ്മതമായിരുന്നു. എന്നാല്‍ അപ്പച്ചന്‍ അത് ശക്തമായി എതിര്‍ത്തു. തന്റെ മക്കളില്‍ ആരെയും കന്യാസ്ത്രീ ആക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ചേച്ചിയുടെ കല്യാണത്തിന് മാത്രമാണ് അദ്ദേഹം പള്ളിയില്‍ കയറി താന്‍ കണ്ടിട്ടുള്ളതെന്നും നടി ഓര്‍ക്കുന്നു. 'കിടിലന്‍ ആന്റണി' എന്നറിയപ്പെട്ടിരുന്ന അപ്പച്ചനെ പേടിച്ച് ആരും തന്നെ നോക്കാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ലെന്നും ബീന ആന്റണി ചിരിയോടെ പറഞ്ഞു. 

 മിനിസ്‌ക്രീന്‍ രംഗത്ത് ഏറെ സജീവമായ ബീന ആന്റണിയുടെ വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള സിനിമാ എന്‍ട്രിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിദംബരം സംവിധാനം ചെയ്ത 'ബാലന്‍' (ബാലന്‍ ദി ബോയ്) എന്ന ചിത്രത്തില്‍ 'ഷംനത' എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സീരിയലുകള്‍ക്ക് പുറമെ സിനിമയിലും തനിക്ക് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം ഈ ചിത്രത്തിലൂടെ.
 

Read more topics: # ബീന ആന്റണി.
beena antony reveals past LIFE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES