സത്യം പറയാനാവാതെ ഒളിച്ചോടി ശിവ..!!ശിവയെ തള്ളിപ്പറഞ്ഞ് ഈശ്വരമഠം! ഇന്ദിരയുടെ തന്ത്രങ്ങള്‍ വിജയിക്കുമോ?

Malayalilife
topbanner
സത്യം പറയാനാവാതെ ഒളിച്ചോടി ശിവ..!!ശിവയെ തള്ളിപ്പറഞ്ഞ് ഈശ്വരമഠം! ഇന്ദിരയുടെ തന്ത്രങ്ങള്‍ വിജയിക്കുമോ?

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് കസ്തൂരിമാന്‍. കാവ്യയുടെയും ജീവയുടെയും പ്രണയവും ദാമ്പത്യവുമാണ് സീരിയലിന്റെ ഇതിവൃത്തം. കാവ്യയായി വേഷമിടുന്നത് റബേക്ക സന്തോഷും ജീവയായി വേഷമിടുന്നത് ശ്രീറാം രാമചന്ദ്രനുമാണ്. കുടുബബന്ധങ്ങളിലെ പ്രശ്‌നങ്ങളിലൂടെ മുന്നേറുന്ന സീരിയലില്‍ ഇപ്പോള്‍ ജീവയുടെ അനിയനെ സ്വന്തം അമ്മയും വില്ലത്തിയുമായ ഇന്ദിരാഭായ് കുരുക്കിലാക്കിയതും ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമാണ് കാണിക്കുന്നത്. അതേസമയം ഇന്നത്തെ എപിസോഡിന്റെ പ്രമോയും എത്തിയതോടെ പ്രേക്ഷകര്‍ ശിവയുടെ നിരപരാധിത്തം തെളിയുമോ എന്ന ആകാംക്ഷയിലാണ്. 

വളരെ കുറച്ചു നാളുകള്‍ കൊണ്ടാണ് ഏഷ്യാനെറ്റില്‍ റേറ്റിങ്ങില്‍ മുന്നിലെത്തിയ സീരിലയാണ് കസ്തൂരിമാന്‍. സീരിയലിലെ ഒരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാവ്യയുടെയും ജീവയുടെയും ദാമ്പത്യവും ഇവരുടെ ജീവിതത്തില്‍ ശത്രുക്കളുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സീരിയലിനെ മുന്നോട്ട് നയിക്കുന്നത്. സീരിയലിലെ പ്രധാന വില്ലത്തി നായകന്‍ ജീവയുടെ രണ്ടാനമ്മ ഇന്ദിരാഭായി ആണ്. ഇവര്‍ക്കൊപ്പം ഇവരുടെ മകള്‍ ശിവാനിയും ജീവയുടെ മുന്‍കാമുകി നീതുവുമുണ്ട്. ഈ സംഘത്തില്‍ അര്‍ദ്ധ സഹോദരന്‍ ശിവയും ഉണ്ടായിരുന്നെങ്കിലും ശിവ മനംമാറ്റം വന്ന് ഇപ്പോള്‍ ജീവയ്ക്കും കാവ്യയ്ക്കും കൂട്ടായിരിക്കയാണ്. 

ഈ വേളയിലാണ് ഇന്ദിരാഭായി മകന്‍ ശിവയെ തന്റൊപ്പം നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഇതിനായി ഇന്ദിരാഭായ് ചെയ്യുന്നത് മകനെ പെണ്ണുകേസില്‍ പെടുത്തുക എന്ന കടുംകൈയാണ്. ഇതിനായി ഒരു പെണ്‍കുട്ടിയോടൊപ്പം ശിവയെ കുറച്ചു ഗുണ്ടകള്‍ കുരുക്കിലാക്കി. പണം തന്നാലെ ശിവയെ വിടുള്ളു എന്ന് കാവ്യയോട് ഗുണ്ടകള്‍ ആവശ്യപ്പെടുന്നു. ഇതിലൂടെ ഒരേ സമയം കാവ്യയില്‍ നിന്നും പണം തട്ടിക്കുകയും ചെയ്യാം ശിവയെ ഒപ്പം നിര്‍ത്താമെന്നുമാണ് ഇന്ദിരാഭായിയുടെ കണക്കുകൂട്ടല്‍. ഇതിനായി കാവ്യയും ജീവയും ശിവയെ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നും താന്‍ കണ്ടെത്തിയ പണം ഉപയോഗിച്ചാണ് ഗുണ്ടകളില്‍ നിന്നും മകനെ രക്ഷിച്ചതെന്നുമാണ് ഇന്ദിരാഭായ് മകനെ വിശ്വസിപ്പിക്കുന്നത്. ശിവ തെറ്റു ചെയ്തതെന്ന് വിശ്വസിക്കുകയാണ് ജീവയും കാവ്യയും ശിവയുടെ ഭാര്യ ശ്രീക്കുട്ടിയുമെല്ലാം. ഇതിനിടെ ഈശ്വരമഠത്തില്‍ എത്താതെ ശിവ മറ്റെവിടെയോ പോയി താമസിക്കുന്നതായും ശിവയും ജീവയുമായി തല്ലുണ്ടാക്കുന്നതുമായ പ്രമോയും പുറത്തിറങ്ങി. ഇതില്‍ ശിവ ആത്മഹത്യ ചെയ്യുമെന്നാണ് ഇന്ദിരാഭായ് കാവ്യയോട് പറയുന്നത്. ജീവയെയും കാവ്യയെയും ശിവയെയും തമ്മില്‍ പിരിക്കാനായി ശിവയോട് പലതും ഇന്ദിരാഭായ് പറയുന്നുണ്ട്. ശിവ ജീവയുടെയും കാവ്യയുടെയും ശത്രു ആകുമോ? അതോ സത്യങ്ങള്‍ എല്ലാവരും തിരിച്ചറിയുമോ എന്നൊക്കെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സീരിയലില്‍ കാവ്യ എന്ന പ്രധാന കഥാപാത്രത്തിന്റെ റോളില്‍ റബേക്ക സന്തോഷ് ആണ് എത്തുന്നത്. ശ്രീറാം രാമചന്ദ്രന്‍ ജീവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രവീണ, ബീനാ ആന്റണി,ശ്രീലത നമ്പൂതിരി എന്നിവരാണ് സീരിയലില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more topics: # Kasthooriman,# serial,# episode
kasthooriman serial todays promo episode

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES