ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് സീരിയലായ കസ്തൂരിമാനില്‍ ഇന്നലെ പ്രേക്ഷകര്‍ കണ്ടത് ജീവയുടെ കിടിലന്‍ ഫൈറ്റ് സീനുകളാണ്. ജയില്‍വാസത്തിന് ശേഷം തിരികെയെത്തിയ ജീവ തന്നെ ചതിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുന്നത് കണ്ട് ഇന്നലെ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം സന്തോഷിക്കുകയായിരുന്നു. കിടിലന്‍ ഫൈറ്റ് സീനുകളാണ് ഇന്നലെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. അതേ സമയം ഇന്ദിര ഭായിക്ക് എന്ത് പണിയാണ് ജീവയും കാവ്യയും നല്‍കുക എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
നീതുവിന്റെ കുഞ്ഞിനെ ഇല്ലാതാക്കിയെന്ന് കള്ളക്കേസ് ചുമത്തി ജയിലിലാക്കിയവരോടെല്ലാം കിടിലന്‍ പ്രതികാരം ജീവ ചെയ്തത് ആണ് ഇന്നലത്തെ എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടത് . കാവ്യയുടെ തന്ത്രപരമായ കേസ് വാദിക്കലിലൂടെ പുറത്തിറങ്ങിയ ജീവ കാവ്യയോട് തന്നെ ചതിച്ചവരോടെല്ലാം പ്രതികാരം ചെയ്യുമെന്നും പറയുകയും എന്നാല്‍ പ്രതികാരം സൂക്ഷിച്ച് ചെയ്യണം എന്ന് കാവ്യ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് എസിപിയുടെ വീട്ടില്‍ പ്രതികാരം ചെയ്യാനായി ജീവ എത്തിയത്. തന്റെ രഹസ്യകാമുകിയുടെ വീട്ടിലായിരുന്ന എസിപിയെ ജീവയും ശിവയും കണ്ടെത്തുകയും ജീവ ഒറ്റയ്ക്ക എസിപിയെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു. ഒപ്പം തന്നെ ഈ രഹസ്യകാമുകിയുടെ ഒപ്പമുള്ള എസിപിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ ജീവ പകര്‍ത്തുകയും ചെയ്തു. ഇനി തന്റെ ജീവിതത്തിലേക്ക് കടന്നു വരരുതെന്ന് ജീവ എസിപിയോട് പറയുകയും ചെയ്തു. തുടര്‍ന്ന് തന്നെ ചതിച്ച മറ്റൊരു പോലീസ്‌കാരനെയും ജീവ മര്‍ദിക്കാനെത്തുന്നുണ്ട്. ജീവയും ശിവയും ചേര്‍ന്ന് ജീവയെ ജയിലിലാക്കാന്‍ എസിപിയെ സഹായിച്ച ഈ പോലീസുകാരനെയും തല്ലാനെത്തുന്നത്. എന്നാല്‍ ഇതിന് തൊട്ടു മുമ്പ് തന്നെ താനും എസിപിയും സസ്പെന്‍ഷനിലായ വിവരം ഈ പോലാസുകാരന്‍ എസിപിയെ വിളിച്ച് അറിയിക്കുന്നത് എസിപിക്ക് വലിയ അടിയായി മാറുകയാണ്.
ഇന്ദിരാഭായിയും ശിവാനിയും ഈ എസിപിയുടെ സസ്പെന്‍ഷന്‍ വിവരം അറിഞ്ഞ് ആകെ തകര്‍ന്നുപോകുകയാണ്. തങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ ഇനി കാവ്യയെയും ജീവയെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇന്ദിരാഭായി പറയുന്നുണ്ട്. എന്തായാലും എസിപിക്ക് നല്ല എട്ടിന്റെ പണി കൊടുത്ത ജീവ ഇന്ദിരാഭായിയെയും ശിവാനിയെയും വെറുതെ വിടില്ലെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കണക്ക്കൂട്ടുന്നത്. ഇന്നത്തെ എപ്പിസോഡിനായി അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.