കസ്തൂരിമാന്‍ സീരിയലിലെ കാവ്യയുടെ അനുജത്തി കല്ലുമോളായി അഭിനയിക്കുന്ന താരമാണ് കൃഷ്ണപ്രിയ. സീരിയലിലെ കാലുവയ്യാത്ത കുട്ടിയുടെ കഥാപാത്രമായി താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. മലയാളം സീരിയലില്‍ നിന്നും ഇടവേള എടുത്ത കൃഷ്ണപ്രിയ സീ തമിഴിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴില്‍ എത്തിയതോടെ കൃഷ്ണപ്രിയയുടെ ലുക്ക് ആകെ മാറിയിരിക്കയാണ്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുക്കുന്നത്.
കസ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കഥാപാത്രമാണ് കല്ലുമോള്‍. നായികയായ കാവ്യയുടെ കുഞ്ഞനുജത്തി കല്ലുമോളായിട്ടാണ് പരമ്പരയില്‍ കൃഷ്ണപ്രിയ വേഷമിട്ടത്. തൃശൂര്‍ സ്വദേശിയായ കൃഷ്ണ പ്രിയ ഏഷ്യനെറ്റിലെ റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്‌ക്രിനിലെത്തുന്നത്. സീരിയലില്‍ ഏറ്റവും ചെറിയ കുട്ടിയായിട്ടാണ് വേഷമിടുന്നതെങ്കിലും തന്റെ ചേച്ചി കാവ്യയെക്കാള്‍ പ്രായത്തില്‍ മൂത്തത് കൃഷ്ണപ്രിയയാണ്. കസ്തൂരിമാനിലെ എല്ലാവരുടെയും പ്രിയങ്കരിയാണ് കല്ലുമോള്‍. സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായ കൃഷ്ണപ്രിയ കാലുവയ്യാത്ത കുട്ടിയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. സീരിയലിലൂടെ മികച്ച അഭിപ്രായം നേടിയ താരം പിന്നീട് തമിഴിലേക്ക് ചേക്കേറുകയായിരുന്നു.
സീ തമിഴിലെ കണ്ടു കൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സീരിയിലെ നായികയായിട്ടാണ് കൃഷ്ണപ്രിയ എത്തിയത്. സീ തമിഴിലേക്ക് പോയതോടെ കസ്തൂരിമാനില്‍ പിന്നീട് കല്ലുവിനെ പ്രേക്ഷകര്‍ കണ്ടില്ല. സീരിയലെ മറ്റൊരു കഥാപാത്രമായ ശ്രീക്കുട്ടിയെ അവതരിപ്പിച്ചരുന്ന ഹരിത ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഉണ്ണി മായ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. തമിഴകത്ത് എത്തിയ ശേഷം ചന്ദനക്കുറി എന്ന മനോഹരമായ ഷോര്‍ട് ഫിലിമിലും കൃഷ്ണ പ്രിയ അഭിനയിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഷോര്‍ട് ഫിലിമിനു ലഭിച്ചത്. തമിഴില്‍ സജീവമായതോടെ കൃഷ്ണപ്രിയ ആകെ മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. അജേഷ് ചിറ്റിലപള്ളി പകര്‍ത്തിയ ചിത്രങ്ങളില്‍ സ്ലീവ് ലെസ് ബ്ലൗസും വെള്ളസാരിയും ധരിച്ച് സുന്ദരിയായിട്ടാണ് കൃഷ്ണപ്രിയ ഉള്ളത്.