വേട്ടക്കാരിക്ക് പിന്നാലെ പച്ചക്കറിയില്‍ നിറഞ്ഞ് ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്ലസ് സൈസ് മോഡല്‍

Malayalilife
topbanner
വേട്ടക്കാരിക്ക് പിന്നാലെ പച്ചക്കറിയില്‍ നിറഞ്ഞ് ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്ലസ് സൈസ് മോഡല്‍

സാധാരണ മെലിഞ്ഞ് സുന്ദരികളായ നായികമാരെയാണ് മോഡലുകളായി കാണാറുളളത്. എന്നാല്‍ നായികമാര്‍ മെലിഞ്ഞ് സുന്ദരികളായവര്‍ തന്നെയാകണം എന്ന ധാരണ ധാരണ തിരുത്തിക്കുറിച്ച താരമാണ് ഇന്ദുജ. ഒരുകയ്യില്‍ പുകയുന്ന സിഗരറ്റ്, മറുകയ്യില്‍ തോക്ക്, തീപാറുന്ന നോട്ടം. ാമലഞ്ചെരുവിലെ വെള്ളച്ചാട്ടത്തിന് സമീപം നില്‍ക്കുന്ന തന്റേടിയായ ഒരു വേട്ടക്കാരിയായി സോഷ്യല്‍ മീഡിയ കീഴടക്കിയ ഇന്ദുജ പുതിയഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍.

വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികള്‍ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. ആ കാഴ്ചപ്പാടിന് വീണ്ടും അറുതി വരുത്തുകയാണ് ഇന്ദുജ . ഇപ്പോള്‍ ഇതാ വീണ്ടും അത്തരത്തിലൊരു ഫോട്ടോ ഷൂട്ടുമായാണ് ഇന്ദുജ എത്തിയത്.പ്രണയത്തിന്റെ നിറഭേദങ്ങള്‍ക്ക് എന്തിനൊരു മറ എന്ന ക്യാപ്ക്ഷനോട് കൂടിയാണ് ഇന്ദുജ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തൊട്ടപ്പന്‍, വികൃതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഇന്ദുജയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങള്‍ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

താന്‍ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവര്‍ക്കും തടിയുള്ളവര്‍ക്കും എല്ലാം പ്രചോദനം നല്‍കാന്‍ വേണ്ടിയാണെന്നാണ് ഇന്ദുജ പറയുന്നത്. 'സൈസ് സീറോ മോഡലുകളുടെ മാത്രം കാലം കഴിഞ്ഞു. ഇനിയുള്ളത് പ്ലസ് സൈസ് മോഡലുകളുടെ കാലം കൂടിയാണ്. കറുത്തവര്‍ക്കും താടിയുള്ളവര്‍ക്കും മോഡല്‍ ആകാന്‍ കഴിയുന്ന ഒരു പൊതു ധാരണ മലയാളികള്‍ക്ക് ഉണ്ട്. ആ ധാരണ ഇല്ലാതാക്കാന്‍ എന്നിലൂടെ തന്നെ തുടക്കം കുറിക്കുന്നു. 139 കിലോ ആയിരുന്നു മുന്‍പ് എന്റെ ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയില്‍ എത്തി നില്‍ക്കുമ്ബോള്‍ തടി എന്റെ സ്വപ്നങ്ങള്‍ക്ക് തടസമാകുന്നില്ലെന്നും' ഇന്ദുജ പറയുന്നു
ഇന്ദുജയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങള്‍ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇതിനോടകം തൊട്ടപ്പന്‍, വികൃതി തുടങ്ങിയ ചിത്രങ്ങളിലും ഇന്ദുജ അഭിനയിച്ചു


 

Read more topics: # plus size model,# induja latest,# photoshoot
plus size model induja latest photoshoot

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES