ഇനി ഒളിച്ചുവയ്ക്കാനില്ല, മൂന്നാം വാര്‍ഷികത്തില്‍ പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രം പങ്കുവച്ച് കസ്തൂരിമാനിലെ കാവ്യ; ചിത്രങ്ങള്‍ കാണാം

Malayalilife
ഇനി ഒളിച്ചുവയ്ക്കാനില്ല, മൂന്നാം വാര്‍ഷികത്തില്‍ പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രം പങ്കുവച്ച് കസ്തൂരിമാനിലെ കാവ്യ; ചിത്രങ്ങള്‍ കാണാം

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. സീരിയലില്‍ കാവ്യയായി എത്തുന്ന റബേക്കയും ജീവയായി എത്തുന്ന ശ്രീറാമും പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ്. കാവ്യ പ്രണയത്തിലാണെന്നും വീട്ടുകാര്‍ സമ്മതിച്ച വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത് ഗോസിപ്പുകളാണ് എന്നാണ് പലരും കരുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഭാവിവരന്‍ ശ്രീജിത്തുമായുള്ള ചിത്രങ്ങള്‍ താരം തന്നെ പങ്കുച്ചതോടെ ഇവരുടെയും പ്രണയം പരസ്യമായി. ഇപ്പോള്‍ മൂന്നാം വാര്‍ഷികം എന്ന അടിക്കുറിപ്പോടെ ശ്രീജിത്തുമൊത്തുള്ള ചിത്രം റബേക്ക പങ്കുവച്ചതാണ് വൈറലാകുന്നത്.

കസ്തൂരിമാനില്‍ ബോള്‍ഡ് ആയ വക്കീലായിട്ടാണ് അഭിനയിക്കുന്നതെങ്കിലും 20 വയസ് മാത്രമാണ് റബേക്കയുടെ പ്രായം. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് റബേക്ക. ആരാധകര്‍ ഏറെയുള്ളതിനാല്‍ തന്നെ റബേക്കയുടെ സ്വകാര്യ ജീവിതം സമൂഹമാധ്യങ്ങളില്‍ പെട്ടെന്നു തന്നെ ചര്‍ച്ചയാകുന്നുണ്ട്. താന്‍ പ്രണയത്തിലാണെന്നുള്ളത് റബേക്ക ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ മനസു കീഴടക്കിയ ആള്‍. ഇവരുടെ നിശ്ചയം കഴിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച  റബേക്കയുടെ സഹോദരി ഗീതുവിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനെത്തിയ ശ്രീജിത്തിന്റെ ചിത്രങ്ങള്‍ റബേക്ക പങ്കുവച്ചിരുന്നു.  റബേക്കയും ഭാവിവരനുമൊത്തുള്ള ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുത്തു. ഇപ്പോള്‍ ശ്രീജിത്തിന്റെ നെഞ്ചോടുചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് റബേക്ക പ്രണയത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജയകരമായി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി. ഹാഷ്ടാഗ് ജൂലൈ 4എന്നാണ് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം മാമോദീസയ്ക്കിടെ പകര്‍ത്തിയ റബേക്കയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ ശ്രീജിത്തും എന്റെത് എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിട്ടുണ്ട്.

ഭാവിവരനുമൊത്തുള്ള ചിത്രങ്ങല്‍ പെട്ടെന്ന് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതിലൂടെ പെട്ടെന്നു തന്നെ ഇരുവരുടെയും വിവാഹ അറിയിപ്പ് ഉണ്ടാകും എന്നുള്ളതിന്റെ സൂചനയാണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നു. ആരാധകര്‍ വിവാഹം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റബേക്ക തന്റെ സീരിയലിന്റെ തിരക്കിലും ഭാവി വരന്‍ ശ്രീജിത്ത് പുതിയ സിനിമയുടെ തിരക്കിലുമാണ്.

rebecca & sreejith new photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES