നിരവധി ഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റ് മിനിസ്‌ക്രീന്‍ ആരാധകര്‍ക്കായ് സമ്മാനിച്ചിട്ടുളളത്. പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് കസ്തൂരിമാന്‍. മൂന്ന് പെണ്‍കുട്ടികളുട കഥ പറഞ്ഞ് തുടങ്ങിയ സീരിയല്‍ ഇപ്പോള്‍ കാവ്യയുടെയും ജീവയുടേയും ഇരട്ടക്കുട്ടികളുടെ കഥയിലാണ് എത്തി നില്‍ക്കുന്നത്. ഇടയ്ക്ക് വച്ച് സീരിയല്‍ കുറച്ച് പിന്നോട്ട് പോയി എങ്കിലും പിന്നീട് ട്വിസ്റ്റുകള്‍ നിറച്ച് സീരിയല്‍ മുന്നേറുകയായിരുന്നു. കൊറോണ ലോക്ഡൗണിനു ശേഷം ഇപ്പോള്‍ സീരിയല്‍ വീണ്ടും ആരംഭിച്ചിരുന്നു. മാറി വരുന്ന കഥാഗതികള്‍ കൊണ്ട് പരമ്പര റേറ്റിങ്ങില്‍ വളരെ താഴേക്ക് പോയിരുന്നു. തുടര്‍ന്ന്‌ന സീരിയലിന്റെ സമയം മാറ്റുകയും ചെയ്തിരുന്നു. ഇരട്ട കണ്‍മണികളുടെ വരവോടെ സീരിയല്‍ മുന്നേറുമെന്നാണ് ആരാധകരും പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനിടെ ത്രിപിള്‍ ലോക്്ഡൗണിന്റെ പശ്ചാത്തലത്തില്‍ സീരിയല്‍ താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഇന്നലെ മുതലാണ് സീരിയല്‍ രണ്ടാം ഭാഗം ആരംഭിച്ചത്. കസ്തൂരിമാന്‍ ഒന്നാം ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി ഇരട്ടക്കുഞ്ഞുങ്ങളുടെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്.
എട്ടു വയസ്സുകാരിയായ പൂജ മേനോന്‍ ആണ് സീരിയലില്‍ ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിയ , ദിയ എന്നീ ഇരട്ട വേഷങ്ങളിലാണ് പൂജ എത്തുന്നത്. കാവ്യയുടേയും ജീവയുടെയും മക്കളായ ഇരുവരും എന്നാല്‍ വ്യത്യസ്ത സ്വഭാവക്കാരാണ്. രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് ഒരാള്‍ തന്നെയാണെന്ന് പലപ്പോഴും കണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലാകില്ല. കടവല്ലൂര്‍ സ്വദേശികളായ ജയേഷ് മേനോന്‍ പൂര്‍ണിമ എന്നിവരുടെ മൂത്ത മകളാണ് പൂജ. കുന്നംകുളം എക്സല്‍പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മഞ്ജുവാര്യരുടെ കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ചാണ് തുടക്കത്തില്‍ തന്നെ പൂജ കയ്യടി നേടിയത്. പിന്നാലെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചതും സോഷ്യല്‍ മീജിയയില്‍ വൈറലായിരുന്നു.
മുത്തശ്ശി ശൈലജയാണ് ടിക്ടോക്കില്‍ വിവിധ വീഡിയോകള്‍ ചെയ്യാന്‍ പൂജയ്ക്ക് പ്രചാേദനമായത്. കുട്ടിയുടെ പ്രകടനങ്ങളെല്ലാം സ്മര്‍ട്ട് ഫോണില്‍ പകര്‍ത്തിയതും മുത്തശ്ശി തന്നെ. ടിക്ടോക്കിലൂടെ നാട്ടിലും സ്‌കൂളിലുമൊക്കെ പൂജ താരമായി മാറുകയായിരുന്നു. ഏറ്റവുമധികം ലൈക്ക് കിട്ടിയത് മഞ്ജുവാര്യരുടെ ആറാം തമ്പുരാനിലെ പ്രകടനത്തെ ഒപ്പിയെടുത്ത ടിക്ടോക്കിനാണ്. എല്ലാവരും നല്ല അഭിപ്രായമാണ് ഉണ്ടായത്. ടിക്ടോക്ക് ചെയ്ത് തുടങ്ങിയപ്പോള്‍ മുത്തശ്ശി പറഞ്ഞ് കൊടുത്തു ചെയ്യിച്ചു. പിന്നീട് മഞ്ജുവാര്യരുടേത് അസ്സലായി ചെയ്ത് കയ്യടി നേടിയതോടെ മഞ്ജുവിന്റെ കഥാപാത്രങ്ങളെയാണ് പിന്നീട് അധികവും ചെയ്തത്. വീഡിയോ വൈറലായതോടെ മഞ്ജുവാര്യരും അഭിനന്ദനമറിയിച്ച് പൂജയ്ക്ക് ശബ്ദ സന്ദേശം അയച്ചു. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ അച്ഛന്റെ അടുത്തേക്ക് തിരികെ പോകാന്‍ ഇരിക്കയായിരുന്നു പൂജ. പഠനം അവിടെയാണ്. എന്നാല്‍ ഇതിനിടെയാണ്