അവതാരകനായും വ്ളോഗറായും ശ്രദ്ധ നേടിയാ താരമാണ് കാര്‍ത്തിക് സൂര്യ. ്മഴവില്‍ മനോരമയിലെ 'ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി' എന്ന ഷോയുടെ അവതാരകനായി ടെലിവിഷന്‍ രംഗത്തും നിറ സാന്നിധ്യമാണ്. ഇപ്പോളിതാ നടന് നടത്തിയ വഴിപാട് അഗ്നിക്കാവടിയുടെ വിശേഷങ്ങള്‍ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. 21 ദിവസം നീണ്ടുനിന്ന വൃതാനുഷ്ടാങ്ങള്‍ക്ക് ഒടുവിലായിട്ടാണ് അഗ്നിക്കാവടി ഓരോ ഭക്തനും എടുക്കുക.
അത്തരത്തില്‍ കാര്‍ത്തിക്കും കൃത്യമായ ചിട്ടവട്ടങ്ങളോടെ ഉള്ള ചടങ്ങുകള്‍ക്ക് ഒടുവിലാണ് അഗ്നിക്കാവടി എടുത്തത്. അനുഷ്ഠാനങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന കലാരൂപത്തിലും കാര്‍ത്തിക് പങ്കെടുത്തിരുന്നു.
കാര്‍ത്തിക് വ്രതം അനുഷ്ഠിക്കുന്നതും, അഗ്നിയിലൂടെ അനായാസം തുള്ളുന്നതും എല്ലാം കാര്‍ത്തിക് പങ്കുവച്ച വീഡിയോയില്‍ കാണാം. എന്നാല്‍ താരത്തിനെതിരെ ഒരു വിഭാഗം കമന്റുകളിലൂടെ വിയോജിപ്പ് അറിയിച്ചുകൊണ്ടും രംഗത്തുണ്ട്.
ഇരു കവിളുകളിലൂടെ ശൂലം കുത്തിയിറക്കുന്നതും, അഗ്നിയിലൂടെ നടക്കുന്നതും എല്ലാം ഓരോ വിശ്വാസങ്ങള്‍ ആണ് എന്തിനാണ് അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് എന്നുള്ള സംസാരവും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ പങ്കിടുന്നു.