Latest News

സീരിയലിന്റെ ഷൂട്ട് കഴിഞ്ഞ് നടന്ന് പോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിച്ചു; മൗനരാഗം സീരിയല്‍ താരം കാര്‍ത്തിക് പ്രസാദിന് പരുക്ക്

Malayalilife
topbanner
സീരിയലിന്റെ ഷൂട്ട് കഴിഞ്ഞ് നടന്ന് പോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിച്ചു; മൗനരാഗം സീരിയല്‍ താരം കാര്‍ത്തിക് പ്രസാദിന് പരുക്ക്

സീരിയല്‍ താരം കാര്‍ത്തിക് പ്രസാദ് അപകടത്തില്‍പെട്ടു. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ നടനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച ആയിരുന്നു സംഭവം. 

കാത്തിക് പ്രസാദിന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിയും നടത്തി. 

തന്റെ തുടര്‍ ചികിത്സ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ തുടരുമെന്ന് നടന്‍ വ്യക്തമാക്കി. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയാണ് കാര്‍ത്തിക് പ്രസാദ്. 20 വര്‍ഷമായി സിനിമാ-സീരിയല്‍ രംഗത്തുണ്ട്. മൗനരാഗം സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്.

karthik prasad injured

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES