Latest News

ഇത്തരമൊരു വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ താന്‍ ഒറ്റയ്ക്കുള്ള ജീവിതം തന്നെ തുടരുമായിരുന്നു; സ്‌നേഹിച്ചാല്‍ പിന്നെ വിടില്ല; എന്റെ 'ലവ്' ലാംഗ്വേജ് അങ്ങനെയാണ്; ഓരോ കാര്യങ്ങള്‍ വ്യത്യസ്തമായി ആഗ്രഹിക്കുന്ന ആളാണ് ഞാന്‍; പ്രശാന്തിനൊപ്പം ഇപ്പോള്‍ താന്‍ ഏറെ കംഫര്‍ട്ടബിള്‍ ആയൊരു സ്റ്റേജില്‍;  മനസ്സ് തുറന്ന് ലെന 

Malayalilife
ഇത്തരമൊരു വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ താന്‍ ഒറ്റയ്ക്കുള്ള ജീവിതം തന്നെ തുടരുമായിരുന്നു; സ്‌നേഹിച്ചാല്‍ പിന്നെ വിടില്ല; എന്റെ 'ലവ്' ലാംഗ്വേജ് അങ്ങനെയാണ്; ഓരോ കാര്യങ്ങള്‍ വ്യത്യസ്തമായി ആഗ്രഹിക്കുന്ന ആളാണ് ഞാന്‍; പ്രശാന്തിനൊപ്പം ഇപ്പോള്‍ താന്‍ ഏറെ കംഫര്‍ട്ടബിള്‍ ആയൊരു സ്റ്റേജില്‍;  മനസ്സ് തുറന്ന് ലെന 

രണ്ടാം വിവാഹത്തിനുശേഷമുള്ള തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി പ്രിയ നടി ലെന. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരുമായുള്ള വിവാഹശേഷമുള്ള വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. വിവാഹമോചനത്തിന് ശേഷം യാത്രകളും എഴുത്തും സിനിമയുമായി കഴിഞ്ഞിരുന്ന ലെനയുടെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് പ്രശാന്ത് കടന്നുവരുന്നതും ഇരുവരും ഒന്നാകുന്നതും. 

 താന്‍ എങ്ങനെയാണോ, അതിനെ കൃത്യമായി തിരിച്ചറിയുന്ന ഒരാളെ ജീവിതത്തില്‍ മുന്‍പ് ലഭിച്ചിട്ടില്ലെന്ന് ലെന പറയുന്നു. രണ്ടുപേരും ഒരേ വേവ് ലെങ്തിലുള്ളവരും സംസാരപ്രിയരുമായതിനാല്‍ സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും തങ്ങള്‍ക്ക് സംസാരിക്കാനാകും. ഒരു ദിവസം മുഴുവന്‍ സംസാരിച്ചാലും തീരാത്തത്ര വിഷയങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടെന്നും, പരസ്പരമുള്ള കാഴ്ചപ്പാടുകളും ആത്മീയമായ ചിന്താഗതികളും ഒരുപോലെയാണെന്നത് ജീവിതം കൂടുതല്‍ എളുപ്പമാക്കുന്നുവെന്നും ലെന പിങ്ക് പിക്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

പ്രശാന്ത് തന്നെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാറുണ്ടെന്നും തനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച ലവ് ലാംഗ്വേജ് 'ക്വാളിറ്റി ടൈം' ആണെന്നും താരം പറയുന്നു. എല്ലായിടത്തും തന്നെ പ്രമോട്ട് ചെയ്ത് സംസാരിക്കുന്ന വ്യക്തിയാണ് ഭര്‍ത്താവ്. താന്‍ ആഗ്രഹിച്ചതുപോലെ തന്നെ മനസ്സിലാക്കുകയും, ഒരേ ആഴത്തിലും ആത്മാര്‍ത്ഥതയിലും തന്നെ തിരികെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളെ പങ്കാളിയായി ലഭിക്കുക എന്നത് വളരെ അപൂര്‍വ്വമായൊരു കാര്യമാണെന്നും ലെന കൂട്ടിച്ചേര്‍ത്തു. 

ഇത്തരമൊരു വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ താന്‍ ഒറ്റയ്ക്കുള്ള ജീവിതം തന്നെ തുടരുമായിരുന്നുവെന്ന് ലെന വ്യക്തമാക്കുന്നുണ്ട്. കാരണം തന്നെത്താന്‍ എങ്ങനെയാണ് സ്‌നേഹിക്കേണ്ടതെന്ന് തനിക്ക് കൃത്യമായി അറിയാം. മിക്ക ആളുകളും തങ്ങള്‍ക്ക് എന്തോ പോരായ്മയുണ്ടെന്ന ചിന്തയിലാണ് ജീവിക്കുന്നത്. എന്നാല്‍ സത്യത്തില്‍ നമുക്ക് ഒരു പോരായ്മയുമില്ലെന്നും നമ്മള്‍ കേടുപാടുകള്‍ പറ്റിയ വസ്തുക്കളല്ലെന്നും മനസ്സിലാക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു. കുട്ടിക്കാലം മുതല്‍ ആളുകള്‍ക്ക് തന്നെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ലെന്നൊരു തോന്നല്‍ തനിക്കുണ്ടായിരുന്നുവെന്ന് ലെന തുറന്നുപറയുന്നു. 

മറ്റുള്ളവര്‍ തന്നെ സ്‌നേഹിച്ചിരുന്നെങ്കില്‍ പോലും ആരും തന്നെ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന ചിന്ത കാരണം മുന്‍പ് പലപ്പോഴും സ്‌നേഹിക്കപ്പെടുന്നില്ലെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തന്നെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രശാന്തിനൊപ്പം ഇപ്പോള്‍ താന്‍ ഏറെ കംഫര്‍ട്ടബിള്‍ ആയൊരു സ്റ്റേജില്‍ എത്തിനില്‍ക്കുകയാണെന്ന് പറഞ്ഞാണ് ലെന വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
 

Read more topics: # ലെന.
actress lena about life with prasanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES