Latest News

പ്രതീക്ഷകളമതിമായാലാണ് അപ്രതീക്ഷിതങ്ങള്‍ പിടച്ചിലുകളാവുന്നത്; കുറിപ്പുമായി ജസ്ല മാടശ്ശേരി

Malayalilife
പ്രതീക്ഷകളമതിമായാലാണ് അപ്രതീക്ഷിതങ്ങള്‍ പിടച്ചിലുകളാവുന്നത്; കുറിപ്പുമായി ജസ്ല മാടശ്ശേരി

ബിഗ്‌ബോസിലെത്തിയതോടെയാണ് സോഷ്യല്‍ ആക്ടിവിസ്റ്റായ ജസ്ല മാടശ്ശേരി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സമൂഹത്തിലെ ഒട്ടുമിക്ക കാര്യങ്ങളോടും പ്രതികരിച്ച് ജസ്ല എത്താറുണ്ട്. മനോഹരമായ വാക്കുകളും അര്‍ത്ഥ സമ്പുഷ്ടമായ വരികളുമാണ് ജസ്ലയുടെ കുറിപ്പുകളെ മികവുറ്റതാക്കുന്നത്. ബിഗ്‌ബോസിലൂടെയാണ് ജസ്ലയെ കൂടുതല്‍ പേര്‍ അറിഞ്ഞത്. ബിഗ്‌ബോസില്‍ രജിത്തിനെതിരെ നിന്ന ആളായത് കൊണ്ടു തന്നെ ജ സ്ലയ്‌ക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുതിയ കുറിപ്പുമായി എത്തിയിരിക്കയാണ് ജസ്ല

ജസ്ല പങ്കിട്ട പുതിയ കുറിപ്പ് വായിക്കാം!

'ചിലരെ നമ്മള്‍ പ്രതീക്ഷിക്കും..പ്രതീക്ഷകളമതിമായാലാണ് അപ്രതീക്ഷിതങ്ങള്‍ പിടച്ചിലുകളാവുന്നത്..
നോവുകളുണ്ടാക്കുന്നതും...പച്ചയായി നമ്മളെ അറിയുന്നവരെന്ന് അറിയാതെ തോന്നിപ്പോണോരോട് നമ്മള് ചോരകാട്ടി ഉള്ള് പറയാറുണ്ട്'

'പക്ഷെ നേരിയ പുഞ്ചിരിയിലാണവരത് കേള്‍ക്കുന്നതെന്ന് നമ്മുടെ കണ്ണുകള്‍ പറഞ്ഞാല്‍ മനസ്സവിടെ നിര്‍ത്തണം...ഒഴുക്കിന്റെ ആഴവും വേഗതയും കുറയ്ക്കണം.വെള്ളം കുറയണം..ആ പുഴ വറ്റണം...താഴെ പാറയും പരന്ന മണലിടവും കാണണം..ആ ബന്ധം അങ്ങനങ്ങ് ഓര്‍മ്മയാക്കണം...എനിക്ക് കരുത്തും തളരാത്ത മനസ്സുമുള്ളൊരു ഞാനുള്ളപ്പോള്‍ ആരില്ലായ്മില്‍ ഞാന്‍ കരയണം..


 

jazla madasseri latest facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക