Latest News

വയലോരം വീട്ടിലെ ബാലേട്ടന്‍ പിന്നീട് അരുദ്ധതിയുടെ ജയേട്ടനായി;  സ്റ്റാര്‍ വാറില്‍ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ അജയ് തോമസ് 

കൃഷ്ണ വിജയ്
വയലോരം വീട്ടിലെ ബാലേട്ടന്‍ പിന്നീട് അരുദ്ധതിയുടെ ജയേട്ടനായി;  സ്റ്റാര്‍ വാറില്‍ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ അജയ് തോമസ് 

ഫ്‌ള്വേഴ്‌സ്  ചാനലില്‍ സംപ്രേക്ഷണം ചെയ്ത മൂന്നുമണി സീരിയലില്‍ ബാലേട്ടനായി എത്തിയ പ്രേക്ഷകരുടെ മനസുകവര്‍ന്ന നടനാണ് അജയ് തോമസ്. വയലോരം വീട്ടിലെ ബാലേട്ടന് പിന്നാലെ അരുന്ധതി സീരിയലില്‍ ജയേട്ടനായും താരം തിളങ്ങി.പിന്നീട് നിരവധി സീരിയലിലൂടെ നമ്മുക്ക് മുന്നിലെത്തി. നടന്‍ അജയ് തോമസ് ആണ് ഈ വാരത്തെ സ്റ്റാര്‍ വാറില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. 

സ്‌കൂള്‍ തലത്തില്‍ തന്നെ കലാരംഗത്തേക്കുള്ള തുടക്കം കുറിച്ച നടനായിരുന്നു അജയ് തോമസ്. നാടകത്തലൂടെയായിരുന്നു അജയ് തോമസ് തുടക്കം കുറിച്ചത്. പിന്നീട് നിരവധി നാടകങ്ങള്‍ ചെയ്തു. ആദ്യമായി സീരിയല്‍ ചെയ്തത് സൂര്യ ടി.വിയില്‍ ആയിരുന്നു .  40 എപ്പിസോഡുകള്‍ മാത്രമുള്ള ആ സീരിയലില്‍ നെഗറ്റീവായ ഒരു കഥാപാത്രം ആയിരുന്നു ചെയ്തത്. പിന്നീട് മൂന്ന് മണിയില്‍ എത്തിയപ്പോഴാണ് ഒരു കലാകാരന്‍ എന്ന നിലക്ക് അഭിമാനം തോന്നിയത് എന്നും  അജയ് തോമസ് സ്റ്റാര്‍ വാറില്‍പറഞ്ഞു.

ഒരോ ലൊക്കേഷനില്‍ നിന്നും പലപ്പോളും പല കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. മൂന്ന് മണിയില്‍ ഒരു പാട് സീനിയര്‍ ആയ ആര്‍ട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. ഒരു തുടക്കകാരന്‍ എന്ന നിലക്ക് എന്നെ ഒരുപാട് വളരാന്‍ സാധിച്ചതും ആ സീരിയലിലൂടെയാണെന്നും അജയ് തോമസ് സ്റ്റാര്‍ വാറില്‍പറഞ്ഞു.

അഭിനയത്തിലേക്ക് കടന്നുവന്ന വഴികളെ കുറിച്ചുമാത്രല്ല തന്റെ കുടുംബത്തെകുറിച്ചുമെല്ലാം നടന്‍ അജയ് തോമസ് മനസുതുറക്കുന്നു. സ്റ്റാര്‍ വാര്‍ വീഡിയോ ചുവടെ കാണാം


Read more topics: # Actor,# Ajay Thomas,# starwar
Actor Ajay Thomas in starwar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES