ചോരപുരണ്ട മുറിവുകളുമായ സിനി അയല്‍വീട്ടില്‍; എന്ത് ചെയ്യണം എന്ന് അറിയാതെ ഞെട്ടി അയല്‍വാസികള്‍; വീട്ടില്‍ മരിച്ച നിലയില്‍ ഭര്‍ത്താവ്; സിനിയ്ക്ക് സംഭവിച്ചത്

Malayalilife
ചോരപുരണ്ട മുറിവുകളുമായ സിനി അയല്‍വീട്ടില്‍; എന്ത് ചെയ്യണം എന്ന് അറിയാതെ ഞെട്ടി അയല്‍വാസികള്‍; വീട്ടില്‍ മരിച്ച നിലയില്‍ ഭര്‍ത്താവ്; സിനിയ്ക്ക് സംഭവിച്ചത്

കുറ്റിക്കോല്‍ ടൗണിലെ ശാന്തമായ ഒരു രാവിലെയായിരുന്നു അത്. പതിവുപോലെ ഗ്രാമം ഉണരുമ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത പരന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നത്. ഭാര്യ സിനി രക്തത്തില്‍ കുളിച്ച് പരിക്കുകളോടെ അയല്‍വാസിയുടെ വീട്ടില്‍ എത്തിയത് നാട്ടുകാരെ ശരിക്കും ഞെട്ടിച്ചിരുന്നു. വീടിനുള്ളില്‍ സംഭവിച്ചത് എന്താണെന്ന് ആരും കൃത്യമായി മനസിലാക്കിയില്ല. ഇവര്‍ തമ്മില്‍ വഴക്ക് ഇടുന്ന ശബ്ദങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ ഈ വഴക്ക് പതിവായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും ഒന്നും മനസ്സിലായിരുന്നില്ല. 

മലയോര പ്രദേശത്തെ ഗ്രാമവാസികള്‍ക്ക് കേട്ടുപരിചയമില്ലാത്ത ഒരു ഭീകര കഥ പോലെയായിരുന്നു ഇന്നലത്തെ പകല്‍. കുറ്റിക്കോല്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന കെ. സുരേന്ദ്രന്‍ പതിവുപോലെ രാവിലെയോടെ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ക്കുശേഷം അയാളെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടപ്പോള്‍ നാട്ടുകാരും ബന്ധുക്കളും അമ്പരന്നു. സംഭവത്തിന്റെ ഞെട്ടലില്‍ ഗ്രാമം മുഴുവന്‍ വിറച്ചു. സുരേന്ദ്രന്റെ ഭാര്യ എം. സിനിയെയും പരുക്കേറ്റ നിലയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. ശരീരത്തില്‍ നിരവധി മുറിവുകളുമായി രക്തത്തില്‍ കുളിച്ച്, അവര്‍ അയല്‍വാസികളുടെ വീട്ടിലെത്തി സഹായം തേടി. അവരെ കണ്ടവര്‍ക്ക് ആദ്യം തന്നെ ഭയം തോന്നി  എന്താണ് സംഭവിച്ചത്, ആരാണ് ആക്രമിച്ചത്, കുടുംബത്തിന് നേരെ ആര്‍ക്കെങ്കിലും വിരോധമുണ്ടായിരുന്നോ? 

അയല്‍വാസികള്‍ ഉടന്‍ സിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാര്‍ത്ത പരന്നപ്പോള്‍ ഗ്രാമത്തിലെ മറ്റു വീടുകളിലും ആളുകള്‍ പുറത്തേക്കോടി, എല്ലാവരും ഒരേ ചോദ്യം  വീട്ടിനുള്ളില്‍ എന്താണ് സംഭവിച്ചത്? സിനി മുട്ടുനേരിയ നടപ്പോടെ അയല്‍വാസി പുണ്യംകണ്ടത്തെ സത്യപാലന്റെ വീട്ടിലെത്തിയപ്പോള്‍ അവള്‍ 45 വയസ്സുള്ള ഒരമ്മയല്ല, മറിച്ച് ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തിയ ഒരു പരിക്കേറ്റ ഒരു സ്ത്രീ മാത്രമായിരുന്നു. അവളുടെ കൈകളിലും മുഖത്തും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് സത്യപാലനും വീട്ടുകാരും ചോദിച്ചെങ്കിലും, സിനിക്ക് ഒരു വാക്കുപോലും പറയാന്‍ കഴിഞ്ഞില്ല. വീട്ടില്‍ നടന്ന സംഭവത്തിന്റെ ഭയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 

അവളുടെ വേഷത്തില്‍ നിറഞ്ഞിരുന്ന ചോര കണ്ടപ്പോള്‍ എല്ലാവരും ആദ്യം വിറച്ചു. അവള്‍ക്കൊപ്പം വന്ന നായ്ക്കൂട്ടത്തെ കണ്ടപ്പോള്‍ ചിലര്‍ സംശയിച്ചു  ഇവരുടെ ആക്രമണത്തിലാണോ സിനിക്ക് പരുക്കേറ്റത്? പക്ഷേ മുറിവുകളുടെ ഭീകരത കണ്ടപ്പോള്‍ അത് നായ്ക്കളുടെ ആക്രമണമല്ലെന്നു പലര്‍ക്കും തോന്നി. ആശയക്കുഴപ്പത്തോടെയാണ് അയല്‍വാസികള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിയിലൊക്കെയും ആരും ഒന്നും പറഞ്ഞില്ല. അവര്‍ ഉടന്‍ സിനിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സിനിയുടെ മക്കളെ തിരക്കി ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സുരേന്ദ്രന്റെ മൃതദേഹം കാണുന്നത്. ഇവരുടെ മക്കളായ സായന്തികയും ഇഷാന്‍ ഗോവിന്ദയും ഉറങ്ങുകയായിരുന്നു.  എന്താണ് സംഭവിച്ചതെന്ന് അറിയില്ല, അവര്‍ തമ്മില്‍ എന്നും വഴക്കായിരുന്നു. കുടുംബപ്രശ്‌നം രൂക്ഷമായിരുന്നു.

കുറേക്കാലങ്ങളായി വഴക്കു തുടരുന്നു. സംഭവം നടക്കുന്നതിനു മുന്‍പും വഴക്കിന്റെ ശബ്ദം സമീപവാസികള്‍ കേട്ടിരുന്നു. കഴിഞ്ഞയാഴ്ച പ്രശ്‌നം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കായി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നിരുന്നു നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ നടന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ സിനി പൊലീസിനു നല്‍കിയിട്ടില്ല. ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ സംസാരിക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ല സിനിയെന്ന വിവരമാണ് പൊലീസിനും ലഭിച്ചത്. ഫൊറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സിനി നല്‍കുന്ന മൊഴിയും പരിഗണിച്ചാവും തുടരന്വേഷണം.

husband wife issue sini wife wounds

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES