Latest News

മുടി പോയി തുടങ്ങുമ്പോഴേ ഫിക്‌സ് ചെയ്യാന്‍ നോക്കുക;പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാല്‍ ഹെല്‍ത്തി ഗ്രാഫ്റ്റ് കിട്ടുകയും ഇല്ല റേറ്റ് നല്ലോണം കൂടുകയും ചെയ്യും;ആ കൃത്യം അങ്ങ് ചെയ്തു, ഇനി പുതിയ മുഖം'; അരവിന്ദ് കൃഷ്ണന്‍

Malayalilife
മുടി പോയി തുടങ്ങുമ്പോഴേ ഫിക്‌സ് ചെയ്യാന്‍ നോക്കുക;പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാല്‍ ഹെല്‍ത്തി ഗ്രാഫ്റ്റ് കിട്ടുകയും ഇല്ല റേറ്റ് നല്ലോണം കൂടുകയും ചെയ്യും;ആ കൃത്യം അങ്ങ് ചെയ്തു, ഇനി പുതിയ മുഖം'; അരവിന്ദ് കൃഷ്ണന്‍

പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ശരണ്യ മോഹനും ഭര്‍ത്താവ് ഡോക്ടര്‍ അരവിന്ദ് കൃഷ്ണനും. സോഷ്യല്‍മീഡിയയില്‍ സജീവമായ അരവിന്ദ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സ്വാമി ബ്രോയെന്നാണ് അരവിന്ദ് അറിയപ്പെടുന്നത്.ഇപ്പാഴിതാ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് അരവിന്ദ്. സോഷ്യല്‍ രസകരമായൊരു കുറിപ്പിലൂടെയാണ് ഇക്കാര്യം പങ്ക് വച്ചത്.

നെറ്റിയും ഹെയര്‍ ലൈനും ആയുള്ള ബന്ധം വേര്‍പിരിയും മുന്‍പ് കണക്ഷന്‍ കൊടുക്കാന്‍ തീരുമാനിച്ചു.. ധൈര്യം ഇച്ചിരി കൂടുതല്‍ ആയതു കൊണ്ട് 3-4 അപ്പോയിന്റ്‌മെന്റ് പറഞ്ഞു വച്ചു അവസാനം ഇന്നലെ ഞാന്‍ എത്തി ചേര്‍ന്നു. ദീപു അളിയന്‍ വേദനിപ്പിക്കൂല എന്ന് വിശ്വാസത്തില്‍ എടുത്തു കൊണ്ട് അങ്ങനെ ആ കൃത്യം ഇന്നലെ അങ്ങ് ചെയ്തു ഇനി ദശമൂലം ദാമുവിനെ പോലെ ലോറി കട്ടോണ്ടു വന്നപ്പോള്‍ ആക്സിഡന്റ് ആയപ്പോള്‍ കെട്ടിയ കെട്ട് ആണോ എന്ന് ചോദിക്കണ്ട. പുറകില്‍ നിന്നും ഗ്രാഫ്റ്റ് എടുത്തത് കൊണ്ട് ഡ്രസ്സിങ് വച്ചിട്ടുണ്ട

ഒരു കാര്യം കൂടി പറഞ്ഞിട്ട് പോകാം... മുടി പോയി തുടങ്ങുമ്പോഴേ ഫിക്‌സ് ചെയ്യാന്‍ നോക്കുക.. പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാല്‍ ഹെല്‍ത്തി ഗ്രാഫ്റ്റ് കിട്ടുകയും ഇല്ല റേറ്റ് നല്ലോണം കൂടുകയും ചെയ്യും അപ്പോള്‍ ഇനി കാര്‍കൂന്തളം ആകും എന്ന പ്രതീക്ഷയില്‍.. 'പുതിയ മുഖോം 'വരും! വരാതിരിക്കില്ല വരുമല്ലോ അല്ലേ.'

2015ലാണ് അരവിന്ദും ശരണ്യ മോഹനും വിവാഹിതരാകുന്നത്. തിരുവനന്തപുരത്തു വെങ്ങാനൂര്‍ സവദേശിയാണ് ഡോക്ടര്‍ കൂടിയായ അരവിന്ദ് കൃഷ്ണന്‍.
 

arvind krishnan hair surgery

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES