Latest News

ട്വന്റി 20 മത്സരിക്കാന്‍ വിളിച്ചിരുന്നു, ഞാന്‍ പോയില്ല; നില്‍ക്കുന്നയാള്‍ക്ക് കുറച്ചെങ്കിലും ബോധം വേണമല്ലോ; നല്ല നേതാക്കള്‍ നിന്നാലേ ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ! ട്വന്റി ട്വന്റി യില്‍ മത്സരിക്കാത്തതെന്ത് എന്ന് ചോദ്യം; മറുപടി നല്‍കി നടി കൃഷ്ണപ്രഭ 

Malayalilife
 ട്വന്റി 20 മത്സരിക്കാന്‍ വിളിച്ചിരുന്നു, ഞാന്‍ പോയില്ല; നില്‍ക്കുന്നയാള്‍ക്ക് കുറച്ചെങ്കിലും ബോധം വേണമല്ലോ; നല്ല നേതാക്കള്‍ നിന്നാലേ ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ! ട്വന്റി ട്വന്റി യില്‍ മത്സരിക്കാത്തതെന്ത് എന്ന് ചോദ്യം; മറുപടി നല്‍കി നടി കൃഷ്ണപ്രഭ 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്വന്റി ട്വന്റി പാര്‍ട്ടിയുടെ ക്ഷണം താന്‍ നിരസിച്ചുവെന്ന് നടി കൃഷ്ണപ്രഭ. തന്നെ മത്സരിക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും ആ ക്ഷണം സ്വീകരിച്ചില്ലെന്നും, എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരണമെന്നാണ് താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി. 

മത്സരിക്കുന്നയാള്‍ക്ക് 'ബോധം വേണം' എന്നതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്നാണ് കൃഷ്ണപ്രഭ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ സുഹൃത്തുക്കളാണ് ട്വന്റി ട്വന്റിയില്‍ മത്സരിക്കുന്നതെന്നും, ഒരു നാടിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന നേതാക്കന്മാര്‍ നിന്നാലാണ് ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉപകാരം ഉണ്ടാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു കലാകാരി എന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് നിരവധി നല്ല അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്ന് കൃഷ്ണപ്രഭ വെളിപ്പെടുത്തി. ഇത് സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കാനോ പിആറിന് വേണ്ടിയോ പറയുന്നതല്ലെന്നും അവര്‍ ഊന്നിപ്പറഞ്ഞു. കോവിഡ് കാലത്ത് വീട്ടില്‍ അടച്ചിരുന്ന സമയത്ത് വ്യക്തിപരമായി അറിയാവുന്ന രണ്ട് സൗണ്ട് എഞ്ചിനിയര്‍മാര്‍ക്ക് ജോലിയില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം അവര്‍ ഓര്‍മ്മിപ്പിച്ചു. 

 അതിനുശേഷം പരിപാടികള്‍ സംഘടിപ്പിക്കാമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കുകയും അത് അക്ഷരംപ്രതി പാലിക്കുകയും ചെയ്തതായും നടി പറഞ്ഞു. താന്‍ തന്നെ മൂന്നോ നാലോ ജില്ലകളില്‍ 'എന്റെ കേരളം' പോലുള്ള പരിപാടികളില്‍ പങ്കെടുത്തെന്നും ധാരാളം പ്രോഗ്രാമുകള്‍ ലഭിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'ഉണ്ട ചോറിന് നന്ദി കാണിക്കേണ്ടതാണ്' എന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.
 

Read more topics: # കൃഷ്ണപ്രഭ
krishnaprabha about t20 candidate

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES