Latest News

ലേശം ഉളുപ്പ്... കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്; കെഎസ്ആര്‍ടിസിയുടെ ഫുള്‍ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിരയെ പരിഹസിച്ച് സ്‌നേഹ ശ്രീകുമാര്‍

Malayalilife
ലേശം ഉളുപ്പ്... കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്; കെഎസ്ആര്‍ടിസിയുടെ ഫുള്‍ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിരയെ പരിഹസിച്ച് സ്‌നേഹ ശ്രീകുമാര്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സോഷ്യല്‍ മീഡിയ താരം ആതിര ഡി നായരെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാര്‍. ആതിരയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ചായിരുന്നു സ്നേഹയുടെ പ്രതികരണം.

ലേശം ഉളുപ്പ്. കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഫുള്‍ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു'' എന്നാണ് സ്നേഹ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

''365 ദിവസം റേഷന്‍, മികച്ച വിദ്യാഭ്യാസം, മികച്ച ഗതാഗതം, അതു പറയുമ്പോള്‍ കെഎസ്ആര്‍ടിസി ബസിന്റെ പടികളുടെ വീതി കുറച്ചു. എല്ലാം നമുക്ക് തന്നില്ലേ. എല്ലാ ദിവസവും റേഷനും കിറ്റും കിട്ടി. ഇതൊക്കെ ആരാ തന്നത്? എല്‍ഡിഎഫ് അല്ലേ? ആണോ? എന്നാല്‍ അല്ല. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇതെല്ലാം നമുക്ക് വേണ്ടി ചെയ്തു തന്നത്'' എന്നായിരുന്നു ആതിരയുടെ പ്രസംഗം.

ആതിരയുടെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ട്രോളുകളും വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ കേന്ദ്രത്തിന്റേതാക്കി മാറ്റാനുള്ള ശ്രമമാണെന്നാണ് ആതിരയുടെ പ്രസംഗം നേരിടുന്ന വിമര്‍ശനം.

sneha sreekumar trools athira d nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES