Latest News

സാബുവിന്റേത് ശത്രുവിനേയും മിത്രമാക്കുന്ന കൗശലം; സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന, അഭിപ്രായങ്ങള്‍ ശക്തമായി പറയുന്ന പ്രകൃതം;  വീട്ടിലെ വല്യേട്ടനായ സാബു ബിഗ്‌ബോസില്‍ വിജയിച്ചത് വ്യക്തമായി ഗെയിം കളിച്ച് മുന്നേറി തന്നെ

Malayalilife
സാബുവിന്റേത് ശത്രുവിനേയും മിത്രമാക്കുന്ന കൗശലം; സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന, അഭിപ്രായങ്ങള്‍ ശക്തമായി പറയുന്ന പ്രകൃതം;  വീട്ടിലെ വല്യേട്ടനായ സാബു ബിഗ്‌ബോസില്‍ വിജയിച്ചത് വ്യക്തമായി ഗെയിം കളിച്ച് മുന്നേറി തന്നെ


ബിഗ്ബോസ് മലയാളം പതിപ്പില്‍ ജേതാവായത് സാബുമോന്‍ അബ്ദുസമദ് എന്ന സാബുവാണ്. പേളി മാണിക്കൊപ്പം ശക്തനായി പിടിച്ചു നിന്നാണ് സാബു ബിഗ്ബോസ് വിജയിച്ചത്. അതേസമയം സാബുവിന് ബിഗ്ബോസ് ജേതാവാകാന്‍ യോഗ്യതയില്ലെന്നും പേളിക്കാണ് അതിന് അവകാശമെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ സാബുവിന് എന്തുകൊണ്ട് ബിഗ്ബോസ് ജയിക്കാന്‍ സാധിച്ചു എന്ന് ഇപ്പോള്‍ ഏഷ്യാനെറ്റ് തന്നെ വിശദീകരിച്ചിരിക്കുകയാണ്

സൗഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കല്‍പിക്കുന്ന, ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന, തന്നെ ചൊറിയാന്‍ വരുന്നവരെ അതിശക്തമായി ചൊറിയുന്ന സാബു പതുക്കെ പതുക്കെ ബിഗ്‌ബോസിലെ സര്‍വ്വവ്യാപിയായി മാറിയെന്നാണ് ഏഷ്യാനെറ്റ് പറയുന്നത്. ബിഗ് ബോസിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു ഒരുഘട്ടത്തില്‍ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുന്‍പോട്ട് പോകും തോറും പ്രേക്ഷകര്‍ കണ്ടതെന്നതും സാബുവിന് തുണയായി മാറി.

1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്കാകട്ടെ ലഭിച്ചത് 1.58 കോടി വോട്ടുകളും. ബിഗ് ബോസ് ഷോയില്‍ നൂറ് ദിവസവും വീടിനെ സജീവമാക്കി നിര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ഒടുവില്‍ ജേതാവായി മാറിയ സാബു മോന്‍ അബ്ദുസമദ്. തന്നെ വെറുത്തവരുടെ ഇഷ്ടം പോലും പിടിച്ചു പറ്റിയതും ഷോയില്‍ ഏറ്റവും കൂള്‍ ആയി നിന്നതും ബിഗ് ബോസ് കിരീടം നേടുന്നതില്‍ സാബുവിന് നിര്‍ണായകമായി.

 മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ രഞ്ജിനി ഹരിദാസ്-ശ്വേത മേനോന്‍ എന്നിവരെ നേരിട്ട സാബു പിന്നീട്ട് ജനപ്രിയ മത്സരാര്‍ത്ഥിയായ പേളിയുമായും ഹിമയുമായും ഷിയാസുമായും നിരന്തരം ഏറ്റുമുട്ടി. ഭയമില്ലാതെ കാര്യങ്ങള്‍ നേരിടുന്നതിനൊപ്പം സാഹചര്യങ്ങളെ മുന്‍കൂട്ടി കാണാനും അതിനൊത്ത് തീരുമാനങ്ങളെടുക്കാനും സാബു വിദഗ്ദ്ധനായിരുന്നു. ബിഗ് ബോസിലെ ഒരോ വ്യക്തികളേയും കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചതുമായിരുന്നു സാബുവിന്റെ പ്രധാന കരുത്ത്. അതേസമയം ഒരിക്കല്‍ ഇടഞ്ഞവരോടൊക്കെ പിന്നീട് അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാന്‍ സാബുവിനായി എന്നത് മറ്റൊരു കാര്യം. പേളിയും രഞ്ജിനി ഹരിദാസും അര്‍ച്ചനയും സാബുവിന്റെ അടുത്ത മിത്രങ്ങളായാണ് ഷോയില്‍ നിന്നും പുറത്തു പോയത്. 

നൂറ് ദിവസം പിന്നിടുന്ന ഷോയുടെ അവസാന എപ്പിസോഡുകളില്‍ മൊത്തം കുടുംബത്തേയും ഒന്നിച്ചു കൊണ്ടു പോകുന്ന ഒരു വല്ല്യേട്ടന്റെ സ്ഥാനമായിരുന്ന സാബുവിന്. ഷോ തുടങ്ങിയ ശേഷമുള്ള പതിമൂന്ന് ആഴ്ച്ചകളിലും വോട്ടിംഗില്‍ പിന്നില്‍ നിന്ന പേളിയെ ഫൈനലില്‍ മറികടക്കുന്നതില്‍ അവസാന എപ്പിസോഡിലെ പ്രകടനം സാബുവിന് തുണയായി എന്നു വേണമെങ്കില്‍ കരുതാം. ബിഗ് ബോസില്‍ നിന്നും പുറത്തു പോയ മത്സരാര്‍ത്ഥികളില്‍ ഹിമ ഒഴികെ ബാക്കി എല്ലാവരും സാബു ആവണം ബിഗ് ബോസ് വിന്നര്‍ എന്നു പറഞ്ഞതും വ്യക്തിപരമായി സാബുവിനുള്ള അംഗീകാരമാണ്. ബിഗ് ബോസിലെ നൂറ് ദിവസങ്ങള്‍ അയാളോളം ആഘോഷിച്ച മറ്റൊരാളുണ്ടാകില്ല.

ബിഗ് ബോസില്‍ മികച്ച എന്റര്‍ടൈനര്‍ അയൊരാളാണ് സാബു. ആസ്വദിച്ച് കളിക്കുക മാത്രമല്ല, മറ്റുള്ളവരെ അതിന്റെ ഭാഗമാക്കുക കൂടിയാണ് സാബു. ആരുമായി പ്രശ്‌നമുണ്ടാക്കിയാലും പിന്നീട് സാബു തന്നെ അതെല്ലാം അവസാനിപ്പിക്കുന്ന കാഴ്ചകളും ബിഗ് ബോസില്‍ കണ്ടിട്ടുണ്ട്. ഈ കളിക്കുന്നതൊരു ഗെയിമാണെന്ന ബോധം സാബുവിനോളം ആ വീട്ടില്‍ മറ്റാര്‍ക്കുമില്ല. 

ബിഗ് ബോസിന് പുറത്ത് രൂപം കൊണ്ട സാബു ആര്‍മിയുടെ കരുത്തും കിരീടനേട്ടത്തില്‍ സാബുവിന് തുണയായി. പേളി ആര്‍മിയെ ഡിഫെന്റ് ചെയ്യുക എന്നതായിരുന്നു മിക്കപ്പോഴും സാബു ആര്‍മിയുടെ ഒന്നാമത്തെ ടാസ്‌ക്. അവസാനഘട്ടത്തില്‍ ഷിയാസിന്റെ ആരാധകരോടും അവര്‍ നേര്‍ക്കു നേരെ മുട്ടി. ബിഗ് ബോസിന്റെ ആദ്യം മുതല്‍ അവസാനം വരെ സാബു-പേളി ആരാധകര്‍ മത്സരത്തെ സജീവമാക്കി നിര്‍ത്തി. അവസാന വാരത്തില്‍ നൂറു കണക്കിന് വാട്‌സാപ്പ് ഗ്രൂപ്പുകളിലുടേയും ഓഫീഷ്യല്‍-അണ്‍ഓഫീഷ്യല്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടേയും പേര്‍ളി,ഷിയാസ്, സാബു ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരത്തിനായി വോട്ട് പിടിച്ചിരുന്നു. അത്യന്തം ആവേശം നിറഞ്ഞ ഈ പോരാട്ടത്തില്‍ അന്തിമവിജയം സാബു ആര്‍മിയാണ് സ്വന്തമാക്കുന്നതിലും വന്‍തോതിലുള്ള വിമര്‍ശനങ്ങളുടെ നടുവില്‍ ആരംഭിച്ച ബിഗ് ബോസിനെ ജനപ്രിയമാക്കുന്നതില്‍ ഇവരുടെ പങ്ക് നിര്‍ണായകമായിരുന്നു

Read more topics: # how sabumon won bigboss title
story how sabumon won bigboss title

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES