Latest News

നിങ്ങളുടെ ഭര്‍ത്താവിനേക്കാള്‍ നല്ലത് വിജയ്! പൊട്ടിച്ചിരി ഇമോജിയിട്ട് ജ്യോതിക; വൈറലായി കമന്റ് 

Malayalilife
 നിങ്ങളുടെ ഭര്‍ത്താവിനേക്കാള്‍ നല്ലത് വിജയ്! പൊട്ടിച്ചിരി ഇമോജിയിട്ട് ജ്യോതിക; വൈറലായി കമന്റ് 

ഒരു വിജയ് ആരാധകന് സോഷ്യല്‍ മീഡിയയില്‍ നടി ജ്യോതിക നല്‍കിയ മറുപടി വൈറല്‍. ബോളിവുഡിലെ പുതിയ വെബ് സീരിസിന്റെ പ്രൊമോഷന്‍ ജോലികളില്‍ തിരക്കിലായ താരമാണ് ഒരു പോസ്റ്റിന് വന്ന കമന്റിന് മറുപടി നല്‍കിയത്. ഭര്‍ത്താവ് സൂര്യയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റ്. ഇതിന് താരം കൈയോടെ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

ജ്യോതിക പങ്കിട്ട ഫോട്ടോയ്ക്ക് താഴെയാണ് നിങ്ങളുടെ ഭര്‍ത്താവിനേക്കാള്‍ നല്ലത് വിജയ് ആണെന്ന കമന്റാണ് വന്നത്. ഇതിനൊര് പൊട്ടിച്ചിരിയുടെ ഇമോജിയാണ് താരം പങ്കിട്ടത്. നടി മറുപടി നല്‍കിയതോടെ സംഭവം എന്തായാലും കൈവിട്ടു പോയി. പരിഹാസം കലര്‍ന്ന രീതിയിലായിരുന്നു താരത്തിന്റെ മറുപടിയെന്നാണ് വ്യാഖാനങ്ങള്‍ക്ക് ഇടയാക്കിയത്. 

സംഭവം വൈറലായതോടെ കമന്റുകള്‍ അപ്രത്യക്ഷമായി. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിന് താഴെ കാര്‍ത്തിയെയും സൂര്യയെയും താരതമ്യം ചെയ്തും. പ്രദീപ് രംഗനാഥന്റെ കളക്ഷന്‍ മറികടക്കാനും വെല്ലുവിളിച്ചും നിരവധി കമന്റുകള്‍ വന്നു.
 

Read more topics: # ജ്യോതിക
actre jyothikas reply to comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES