Latest News

'എല്ലാ കോളേജ് മാഗസിനുകളും ബിനിഷിനെ കൊണ്ട് ചെയ്യിപ്പിക്കണം' ബിനീഷിനൊപ്പം കേരളം നില്‍ക്കണമെന്നും ഹരീഷ് പേരടി;

Malayalilife
'എല്ലാ കോളേജ് മാഗസിനുകളും ബിനിഷിനെ കൊണ്ട് ചെയ്യിപ്പിക്കണം' ബിനീഷിനൊപ്പം കേരളം നില്‍ക്കണമെന്നും ഹരീഷ് പേരടി;

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്നാണ് പരിപാടിയ്ക്ക് എത്തിയ അനില്‍ രാധാകൃഷ്ണ മേനോന്‍ സംഘാടകരോട് പറഞ്ഞത്. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാത്ത ബിനീഷ് നേരെ വേദിയിലെത്തി നിലത്തിരുന്നു പ്രതിഷേധിച്ചു. ഒരു മൂന്നാംകിട നടനായ എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്, വല്ലാതെ വേദനയായെന്നും ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോവെന്നും ബിനീഷ് പറഞ്ഞു.

നിരവധി പേരാണ് അനില്‍ രാധാകൃഷ്ണ മേനോനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്.

'ഇനി പ്രകാശനം ചെയാനിരിക്കുന്ന എല്ലാ കോളേജ് മാഗസിനുകളും ബിനിഷിനെ കൊണ്ട് ചെയ്യിപ്പിച്ച് കേരളം ബിനിഷിനോടൊപ്പം നില്‍ക്കണം.'മതമല്ല. മതമല്ല പ്രശ്നം. ഞാനും ഒരു മനുഷ്യനാണ്' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

Read more topics: # hareesh peradi ,# bineesh bastin
hareesh peradi bineesh bastin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക