രസകരമായ ടാസ്‌കാണ് ആ വാരം ബിഗ്‌ബോസ് നല്‍കിയത്. അമ്മച്ചീസ് ഗസ്റ്റ് ഹൗസ്' എന്ന് പേരിട്ട കാട്ടിന് നടുവിലെ ഗസ്റ്റ് ഹൗസിലേക്ക് ചിലര്‍ എത്തുകയും അവിടെ നടക്കുന്ന കൊലപാതകപരമ്പരയുമാണ് ടാസ്‌കായി മാറിയത്. സീരിയല്‍ കൊലയാളികളും പിടിച്ചുപറിക്കാരുമൊക്കെയുള്ള ഒരു സംഘമായിരിക്കും ഗസ്റ്റ് ഹൗസിലെ താമസക്കാര്‍. 'നിങ്ങളില്‍ ആര് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം'എന്ന് ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കി.
ഓരോരുത്തര്‍ക്കും അവരവരുടെ കഥാപാത്രങ്ങള്‍ വിവരിച്ചുനല്‍കുകയായിരുന്നു ബിഗ് ബോസ്. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു രഹസ്യമായാണ് റോളുകള്‍ നല്‍കിയത്. ഫുക്രുവും സുരേഷുമാണ് കൊലപാതകികള്‍ ആയത്. പാഷാണം ഷാജിയെ കൊല്ലാനാണ് ഇവര്‍ക്ക് നിര്‍ദ്ദേശം കിട്ടിയത്.
വീട്ടിലെ ഭിത്തിയില്‍ എഴുതിവെച്ചിരുന്ന സിനിമ ഡയലോഗുകള്‍ പല നടന്മാരുടെ ശബ്ദത്തിലൂടെ അനുകരിക്കുന്നതുവഴിയാണ് കൊലപാതകം സംഭവിക്കുന്നത്. ഇത് വിജയകരമായി ഫുക്രുവും സുരേഷും നിര്‍വഹിച്ചു. അഭിനയമോഹം തലക്കുപിടിച്ച രാഷ്ട്രീയക്കാരായി സുരേഷിന് മുന്നിലേക്ക് എത്തുകയായിരുന്നു ഷാജിയും ഭാര്യ കഥാപാത്രമായി വീണയും. കിട്ടിയ അവസരം മുതലാക്കി തന്റെ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ചുമരില്‍ എഴുതിവെച്ചിരുന്ന സിനിമ ഡയലോഗുകള്‍ വായിപ്പിക്കാന്‍ സുരേഷ്, ഫുക്രു സംഘം ശ്രമിച്ചു. ആദ്യ തവണ കൊലയാളികളെ വെട്ടിച്ചു ഷാജി രക്ഷപ്പെട്ടെങ്കിലും ഫുക്രു തന്ത്രപരമായി തിരിച്ചെത്തിക്കുന്നു. വീണ്ടും ഷാജി സംഭാഷണങ്ങള്‍ വായിച്ചു. കുറച്ചു സമയത്തിനകം ഷാജി കൊല്ലപ്പെട്ടു എന്ന് അറിയിക്കുകയായിരുന്നു ബിഗ് ബോസ്.
ഇന്നത്തെ എപ്പിസോഡില്‍ തന്നെ ഷാജിയുടെ കൊലപാതകത്തില്‍ ഫക്രുവും സുരേഷും വിജയിച്ചു. ഷാജി മരിച്ചതും ഭാര്യയുടെ കഥാപാത്രത്തിലെത്തിയ വീണ അലറി കരയാന്‍ തുടങ്ങി. ഇതിനു പിന്നാലെ വീട്ടിലെ സ്ത്രീകളെല്ലാം ചേര്‍ന്ന് മരണവീട്ടിലേതുപോലെ കരച്ചിലായി. എല്ലാവരും ചേര്‍ന്ന് ഷാജിയെ ശ്മശാനത്തില്‍ അടക്കി. ഇതിനിടെ ഇന്നത്തെ ടാസ്‌കിന്റെ സമയം അവസാനിച്ചെന്നു ബിഗ് ബോസ് അറിയിച്ചത്. ടാസ്‌ക് അടുത്ത ദിവസം തുടരും.